പരുന്തുംപാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പരുന്തുപാറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരുന്തുംപാറ
വിനോദസഞ്ചാര കേന്ദ്രം
പരുന്തുംപാറയിൽ നിന്നുള്ള ദൃശ്യം
പരുന്തുംപാറയിൽ നിന്നുള്ള ദൃശ്യം
Map
പരുന്തുംപാറ is located in Kerala
പരുന്തുംപാറ
പരുന്തുംപാറ
കേരളത്തിലെ സ്ഥാനം
Coordinates: 9°33′0″N 77°1′51″E / 9.55000°N 77.03083°E / 9.55000; 77.03083
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്പീരുമേട്
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
ടെലിഫോൺ കോഡ്04869
വാഹന കോഡ്KL-37 (വണ്ടിപ്പെരിയാർ)
നിയമസഭാ മണ്ഡലംപീരുമേട്
ലോക്സഭാ മണ്ഡലംഇടുക്കി

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പരുന്തുംപാറ. വിനോദസഞ്ചാര കേന്ദ്രമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽ നിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടിൽ നിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 220 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു. നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ ഉചിതമായ മലമ്പ്രദേശം ആണിത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമരകത്തിനും തേക്കടിക്കും ഇടയിലെ ഇടവേള കേന്ദ്രമായി പരുന്തുംപാറയെ വളർത്തിയെടുക്കാൻ ഉള്ള പദ്ധതികൾ ജില്ലയിലെ ടൂറിസം വികസന സമിതി തയ്യാറാക്കുന്നുണ്ട് [1] [2].

ടാഗോർ പാറ

ഇടുക്കി ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇതുവരെ ഉൾക്കൊള്ളിച്ചിട്ടില്ലെങ്കിലും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളോട് കിടപിടിക്കുന്ന ഭൂമനോഹാരിത പരുന്തുംപാറക്കുണ്ട്. തെളിഞ്ഞ ആകാശമാണെങ്കിൽ ശബരിമല കാടുകൾ ഇവിടുന്നു കാണാവുന്നതാണ്. മകരജ്യോതി ദർശിക്കുവാൻ മണ്ഡല കാലത്ത് ആയപ്പഭക്തർ ഇവിടെ എത്താറുണ്ട്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൾ കാണുവാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറക്കെട്ടിന് മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട്. ഇത് ടാഗോർ പാറ എന്നു് അറിയപ്പെടുന്നു. ഭ്രമരം എന്ന ചലച്ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾ പരുന്തുംപാറയിലാണു ചിത്രീകരിച്ചത്.

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Kerala Tourism Parunthumpara trekking".
  2. "India Census".
"https://ml.wikipedia.org/w/index.php?title=പരുന്തുംപാറ&oldid=3943712" എന്ന താളിൽനിന്ന് ശേഖരിച്ചത്