പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലാണ് പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 44.64 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ പാമ്പാടുംപാറ, കരുണാപുരം എന്നീ വില്ലേജുകളും ഉൾപ്പെടുന്നു. 1962-ൽ വണ്ടൻമേട് പഞ്ചായത്ത് വിഭജിച്ചാണ് പാമ്പാടുംപാറ പഞ്ചായത്ത് രൂപംകൊണ്ടത്.അതിരുകൾ[തിരുത്തുക]

 • വടക്ക് - നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്
 • കിഴക്ക് - കരുണാപുരം ഗ്രാമപഞ്ചായത്ത്
 • തെക്ക് - വണ്ടൻമേട്, കരുണാപുരം പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - ഇരട്ടയാർ, കട്ടപ്പന പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. കല്ലാർ
 2. താന്നിമൂട്
 3. മുണ്ടിയെരുമ
 4. തൂക്കുപാലം
 5. ബാലഗ്രാം
 6. തേർഡ് കൃാമ്പ്
 7. കുമരകംമെട്ട്
 8. എടത്വമെട്ട്
 9. അനൃയര്തൊളു
 10. സനൃാസിയോട
 11. ആദിയാർപുരം
 12. പുതുകാട്
 13. വലിയതോവാള
 14. മന്നാകുടി
 15. പാമ്പാടുംപാറ
 16. വട്ടപ്പാറ

അവലംബം[തിരുത്തുക]