ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉടുമ്പന്നൂർ | |
അപരനാമം: ഉടുമ്പന്നൂർ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | |
വിസ്തീർണ്ണം | 30.94 (ച.കി.മി.)ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22314 |
ജനസാന്ദ്രത | 721 (ച.കി.മി.)/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
{{{Pincode/Zipcode}}} +{{{TelephoneCode}}} |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ ഇളംദേശം ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഉടുമ്പന്നൂർ. ഈ ഗ്രാമപഞ്ചായത്തിൽ .... വാർഡുകൾ ഉണ്ട്. തൊടുപുഴയിൽ നിന്നും ഏകദേശം 16 കി.മീ. ദൂരെയാണ് ഉടുമ്പന്നൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്ത് ആണ് ഉടുമ്പന്നൂർ. നിബിഡ വനമേഖലയായ ഇടുക്കിയുടെ പ്രധാന പങ്കും ഈ പഞ്ചായത്തിലാണ്.
പ്രധാന സ്ഥലങ്ങൾ[തിരുത്തുക]
പ്രധാന സ്ഥലങ്ങൾ മങ്കുഴി, പരിയാരം, കിഴക്കൻപാടം, തട്ടക്കുഴ, അമയപ്ര, ചീനിക്കുഴി, മലയിഞ്ചി, ഇടമറുക്, കോട്ടക്കവല, പെരിങ്ങാശ്ശേരി, മഞ്ചിക്കല്ല് എന്നിവയാണ്.
പ്രധാന ആകർഷണങ്ങൾ[തിരുത്തുക]
ഉല്ലാസകേന്ദ്രങ്ങൾ ആയ ചെറുതെന്മാരികുത്ത്, വേളൂർ വനം (കൂപ്പ്), വേളൂർ പുഴ എന്നിവ ഉള്ള ഉടുമ്പന്നൂർ ഒരു കാർഷിക ഗ്രാമമാണ്. തൊമ്മൻകുത്ത് തൊടുപുഴയിൽ നിന്നും 15 കി.മീ. മാത്രം ദൂരെയുള്ള ഒരു വിനോദ കേന്ദ്രമാണ്. ഭംഗിയുള്ള ഇടതൂർന്ന മരങ്ങളും, വെള്ളച്ചാട്ടങ്ങളുമുള്ള ഈ പ്രദേശം സന്ദർശിക്കുവാൻ ധാരാളം വിനോദസഞ്ചാരികൾ വന്നെത്താറുണ്ട്. ഏഴു വെള്ളച്ചാട്ടങ്ങളും നിരവധി ഗുഹകളും ഇവിടെയുണ്ട്.
വിദ്യാലയങ്ങൾ[തിരുത്തുക]
പെരിങ്ങാശ്ശേരി ഗവണ്മെന്റ് ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ തട്ടക്കുഴ, സെന്റ് ജോർജ്ജസ് ഹൈസ്കൂൾ, മങ്കുഴി , തട്ടക്കുഴ, പെരിങ്ങാശ്ശേരി എന്നിവിടങ്ങളിലെ സ്കൂളുകൾ ആണ് പ്രധാന വിദ്യാലയങ്ങൾ. ഇതു കൂടാതെ പരിയാരം, അമയപ്ര, പാറേക്കവല, എഴാനിക്കൂട്ടം എന്നിവിടങ്ങളിലെ വിദ്യാലയങ്ങളും പ്രധാന പങ്കു വഹിക്കുന്നു.
പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം[തിരുത്തുക]
- ജില്ലാ ആസ്ഥാനം - .60.... കി.മി.
- അടുത്തുള്ള വിമാനത്താവളം (നെടുമ്പാശ്ശേരി-കൊച്ചി) - 60.... കി.മി.
- അടുത്തുള്ള റെയിൽവേ സ്റ്റേഷൻ (എറണാകുളം) - 60.... കി.മി.
- അടുത്തുള്ള പ്രധാനബസ് സ്റ്റേഷൻ (തൊടുപുഴ) - 18 കി.മി.
- അടുത്തുള്ള പ്രധാന ടൗൺ (തൊടുപുഴ) - 18 കി.മീ.
പ്രധാന പ്രാദേശിക ആഘോഷങ്ങൾ[തിരുത്തുക]
കൊല്ലപ്പുഴക്കാവ് ഗരുഡൻ തൂക്കം[തിരുത്തുക]
ഗരുഡൻ തൂക്കം. ഈ നാട്ടിലെ പ്രധാന അനുഷ്ടാന കല[അവലംബം ആവശ്യമാണ്]. മീന മാസത്തിലെ പൂരം നാളിലാണ് തൂക്കം.
വാർഡുകൾ[തിരുത്തുക]
- അമയപ്ര
- മങ്കുഴി
- പരിയാരം
- പാറേക്കവല
- ചീനിക്കുഴി
- മലയിഞ്ചി
- കട്ടിക്കയം
- ഉപ്പുകുന്ന്
- പെരിങ്ങാശ്ശേരി
- മഞ്ചിക്കല്ല്
- ചെപ്പുകുളം
- വെള്ളാന്താനം
- കുളപ്പാറ
- ഇടമുറക്
- തട്ടക്കുഴ
- ഉടുമ്പന്നൂര്
പ്രധാന കാർഷിക വൃത്തികൾ[തിരുത്തുക]
നെല്ല്, തെങ്ങ്, റബ്ബർ, കവുങ്ങ്, കപ്പ, വാഴ മുതലായവയാണ് പ്രധാനമായി കൃഷി ചെയ്തു വരുന്നത്.
ഭാഷ, മതം[തിരുത്തുക]
സംസാരഭാഷ മലയാളമാണ്. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യാനി എന്നീ മതവിഭാഗക്കർ ഇവിടെയുണ്ട്.
ആരാധനാലയങ്ങൾ[തിരുത്തുക]
- അമയപ്ര ശ്രീമഹാദേവർ ക്ഷേത്രം.
- പാറേക്കവല ജുമാ മസ്ജിദ്.
- സെന്റ് സെബാസ്ററ്യൻസ് ചർച്ച്,മങ്കുഴി
- സെന്റ് മേരീസ് സീനായി ചർച്ച്, അമയപ്ര.
- സെന്റ്, മേരീസ് ചർച്ച്, ചീനിക്കുഴി.
- കൊല്ലപ്പുഴ ദേവീ ക്ഷേത്രം
- തട്ടക്കുഴ ക്ഷേത്രം
പ്രധാന സൗകര്യങ്ങൾ[തിരുത്തുക]
ധനകാര്യസ്ഥാപനങ്ങൾ[തിരുത്തുക]
- ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്ക്, ഉടുമ്പന്നൂർ
- ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്ക്, ചീനിക്കുഴി
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഉടുമ്പന്നൂർ
ഗവൺമെന്റ് സ്ഥാപനങ്ങൾ[തിരുത്തുക]
- പോസ്റ്റ് ഓഫീസ്, ഉടുമ്പന്നൂർ
- ഗ്രാമപഞ്ചായത്ത് ഓഫീസ്, ഉടുമ്പന്നൂർ
- കൃഷിഭവൻ, മഞ്ചിക്കല്ല്, ഉടുമ്പന്നൂർ
ആശുപത്രികൾ[തിരുത്തുക]
വിനോദം[തിരുത്തുക]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]
- സെന്റ്. സെബാസ്റ്റ്യൻസ് എൽ.പി.സ്കൂൾ ചീനിക്കുഴി
- സെന്റ്. ജോസഫ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ (മങ്കുഴി സ്കൂൾ)
- ഗവ. ഹൈസ്കൂൾ തട്ടകുഴ
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001