വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത്. ഇതിൽ വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 43.06 ചതുരശ്ര കിലോമീറ്റർ ആണ്. മുൻകാലഘട്ടത്തിൽ പള്ളിവാസൽ പഞ്ചായത്തിന്റെ ഭാഗമായിരുന്നു വെള്ളത്തൂവൽ പ്രദേശം. തുടർന്ന് 1961-ൽ പള്ളിവാസൽ പഞ്ചായത്തിനെ വിഭജിക്കുകയും വെള്ളത്തൂവൽ പഞ്ചായത്ത് രൂപീകൃതമാകുകയും ചെയ്തു.

അതിരുകൾ[തിരുത്തുക]

 • വടക്ക് എൻ.എച്ച് 49 (ഇരുട്ടുകാനം-ആനച്ചാൽ-എല്ലക്കൽ റോഡ്)
 • തെക്ക് മുതിരപ്പുഴ ആറ്
 • കിഴക്ക് മുതിരപ്പുഴ ആറ്
 • പടിഞ്ഞാറ് അടിമാലി ഗ്രാമപഞ്ചായത്ത്

കൃഷി[തിരുത്തുക]

പഞ്ചായത്തിലെ പ്രധാന കൃഷി കുരുമുളക്, കൊക്കോ, റബ്ബർ എന്നിവയാണ്. അതോടൊപ്പം കാപ്പി, കമുക്, തെങ്ങ്, ഏലം, ഗ്രാമ്പൂ, ജാതി എന്നിവയും കൃഷി ചെയ്യുന്നു.

വാർഡുകൾ[തിരുത്തുക]

 1. കൂമ്പന്പാറ
 2. ആനവിരട്ടി
 3. ചെങ്കുളം
 4. തോക്ക്പ്പാറ
 5. ആനച്ചാൽ
 6. ഈട്ടി സിറ്റി
 7. കുഞ്ചിത്തണ്ണി
 8. പോത്തുപാറ
 9. മുതുവാൻകുടി
 10. കൂത്തുപ്പാറ
 11. വെള്ളത്തൂവൽ
 12. വെള്ളത്തൂവൽ വെസ്റ്റ്
 13. ശല്യാംപാറ
 14. മാങ്കടവ്
 15. കല്ലാർകുട്ടി
 16. എസ് കത്തിപ്പാറ
 17. ആയിരയേക്കർ

അവലംബം[തിരുത്തുക]