ബൈസൺ വാലി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 10°0′22.9″N 77°6′40.9″E / 10.006361°N 77.111361°E / 10.006361; 77.111361

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ മൂന്നാറിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് ബൈസൺവാലി ഗ്രാമപഞ്ചായത്ത്. അടിമാലി ബ്ലോക്ക് പരിധിയിൽ നിലകൊള്ളുന്ന ഈ പഞ്ചായത്തിൽ ബൈസൺവാലി, രാജക്കാട് എന്നീ വില്ലേജുകളും ഉൾപ്പെടുന്നു.44.03 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തൃതി. കൃഷി ഉപജീവനമാർഗ്ഗമാക്കിയവരാണ് ഭൂരിപക്ഷവും. ഏലം, കുരുമുളക്, ജാതി, ഗ്രാമ്പൂ, കൊക്കോ, കാപ്പി, തേയില തുടങ്ങി എല്ലാ വിധ സുഗന്ധദ്രവ്യങ്ങളും കൃഷിയിടങ്ങളിൽ വിളയുന്നു. ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്ന വിവിധ പ്രദേശങ്ങൾ ഈ പഞ്ചായത്തിൽ ഉണ്ട്.

അതിരുകൾ[തിരുത്തുക]

 • വടക്ക് - പളളിവാസൽ‍, ചിന്നക്കനാൽ, മൂന്നാർ ഗ്രാമപഞ്ചായത്തുകൾ
 • തെക്ക് - രാജക്കാട്, രാജകുമാരി ഗ്രാമപഞ്ചായത്തുകൾ
 • പടിഞ്ഞാറ് - മുതിരപ്പുഴയാറ്
 • കിഴക്ക് - രാജകുമാരി ഗ്രാമപഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

 1. ദേശീയം
 2. ഇരുട്ടള്ള
 3. പൊട്ടൻകാട്
 4. ബൈസൺവാലി
 5. ചൊക്രമുടി
 6. മുട്ടുകാട്
 7. ഹൈസ്കൂൾ വാർഡ്
 8. ടീ കമ്പിനി
 9. കൊച്ചുപ്പ്
 10. ജോസ്ഗിരി
 11. തേക്കിൻകാനം
 12. ഉപ്പാർ
 13. ഇരുപതേക്കർ

അവലംബം[തിരുത്തുക]