കരയാമ്പൂ
Clove | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മിർട്ടേൽസ് |
Family: | മൈർട്ടേസീ |
Genus: | Syzygium |
Species: | S. aromaticum
|
Binomial name | |
Syzygium aromaticum (L.) Merrill & Perry
| |
Synonyms[1] | |
|
മിർട്ടേസീ കുടുംബത്തിലെ ഒരു വൃക്ഷമായ സൈസീജിയം അരോമാറ്റിക്കം എന്ന മരത്തിന്റെ പൂമൊട്ട് ഉണക്കിയെടുക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഇംഗ്ലീഷ്: Clove. കരയാമ്പൂ എണ്ണ ഇതിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്. ഇന്ത്യയിൽ കേരളത്തിലും, ചെന്നൈയിലും മാത്രമാണു ഗ്രാമ്പൂ കൃഷിയുള്ളത്.[അവലംബം ആവശ്യമാണ്] ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യ വൃക്ഷത്തിലൊന്നാണിത്.
പേരിനു പിന്നിൽ
[തിരുത്തുക]ആണി എന്നർത്ഥം വരുന്ന 'ക്ളൗ' (Clou) എന്ന ഫ്രഞ്ചുവാക്കിൽ നിന്നാണു ക്ളോവ് എന്ന ആംഗലേയ നാമം ഇതിന്നു ലഭിച്ചത്.
ചരിത്രം
[തിരുത്തുക]പുരാതനകാലം മുതൽക്കേ തന്നെ കരയാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന് മുൻപുള്ള ദശകങ്ങളിൽ കേരളത്തിൽ നിന്ന് കുരുമുളകിനോടോപ്പം കയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളിൽ കരയാമ്പൂവും ഉൾപ്പെടുന്നു. പല്ല് വേദനക്ക് കരയാമ്പൂവെണ്ണ ഉപയോഗിക്കാമെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.[അവലംബം ആവശ്യമാണ്]
രസാദി ഗുണങ്ങൾ
[തിരുത്തുക]- രസം :തിക്തം, കടു
- ഗുണം :ലഘു, തീക്ഷ്ണം, സ്നിഗ്ധം
- വീര്യം :ശീതം
- വിപാകം :കടു[2]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]പൂമൊട്ട്, ഇല, കായ്, തൊലി, വേര്[2]
ചിത്രങ്ങൾ
[തിരുത്തുക]-
ഗ്രാമ്പൂ
-
ചെടി
-
ഇല
-
പൂവ്
അവലംബം
[തിരുത്തുക]- ↑ Syzygium aromaticum (L.) Merr. & L. M. Perry in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on June 9, 2011.
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ പല്ലുവേണ്ടി ഗ്രാമ്പൂ എണ്ണ