ഇടമലക്കുടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടമലക്കുടി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°16′6″N 77°5′2″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾനെന്മണൽക്കുടി, മീൻകുത്തിക്കുടി, കീഴ്പ്പത്താംകുടി, മുളകുതറകുടി, ഷെഡ്ഡുകുടി, തേൻപ്പാറക്കുടി, നൂറടിക്കുടി, പരപ്പയാർക്കുടി, വടക്കേ ഇടലിപ്പാറക്കുടി, ആണ്ടവൻകുടി, തെക്കേ ഇടലിപ്പാറക്കുടി, സൊസൈറ്റിക്കുടി, അമ്പലപ്പടിക്കുടി
വിസ്തീർണ്ണം49.41 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
• പുരുഷന്മാർ •
• സ്ത്രീകൾ •
കോഡുകൾ
  • തപാൽ

  •
LSG കോഡ്G060209

ഇടമലക്കുടി കേരളത്തിലെ ഒരേ ഒരു ആദിവാസി പഞ്ചായത്തായത്തും ആദ്യ ആദിവാസി പഞ്ചായത്തുമാണ് ഇടമലക്കുടി ഗ്രാമപഞ്ചായത്ത്. 2010 നവംബർ 1 നാണ് പ്രാബല്യത്തിൽ വന്നത് . ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും 36 കിലോമീറ്റർ വടക്ക് മാറി, കൊടും വനത്തിൽ ആണ് ഈ ഗിരിവർഗ മേഖല . ഈ പ്രദേശം മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ 13-ആം വാർഡ്‌ ആയിരുന്നു.

ആനമുടിക്ക് സമീപമുള്ള രാജമല (വരയാടുകളുടെ സാമ്രാജ്യം ), പുല്ലുമേട് എന്നീ സ്ഥലങ്ങളിലൂടെ 15 കിലോമീറ്റർ ജീപ്പിൽ യാത്ര ചെയ്തു പെട്ടിമുടിയിൽ വരെ നടക്കാതെ എത്താം. പിന്നീട് ചെങ്കുത്തായ, കയറ്റവും ഇറക്കവും ഉള്ള 21 കിലോമീറ്റർ ദുർഘടമായ വനപാതകളിലൂടെ, ആനത്താരകളും പിന്നിട്ടു കാൽനടയായി കുറഞ്ഞത്‌ എട്ടു മണിക്കൂർ സഞ്ചരിച്ചു പുതിയ പഞ്ചായത്തിന്റെ കേന്ദ്രമായ സൊസൈറ്റിക്കുടിയിൽ എത്താം. ഇടയ്ക്കു ചിലപ്പോൾ ആന, കടുവ, കാട്ടുപോത്ത് എന്നിവയെ കാണുവാൻ സാധിക്കും. അട്ടയുടെ ശല്യം രൂക്ഷമാണ്. വനപാലകരുടെ അനുവാദവും സഹായവും ഉണ്ടെങ്കിലെ ഇവിടെ എത്തിച്ചേരുവാൻ സാധിക്കൂ.

ആദിവാസി വർഗത്തിൽപ്പെട്ട മുതുവാൻ ഗിരിവർഗക്കാരാണ് ഇവിടെയുള്ളത്. വനത്തിൽ ചിതറിയുള്ള 38 കോളനികളിലായി ഇവർ താമസിക്കുന്നു. ആകെ 13 വാർഡുകൾ. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് വീടുകൾ 656 , വോട്ടുള്ളവർ 1412 . ഇതിൽ പുരുഷന്മാർ 731 , സ്ത്രീകൾ 681 സാക്ഷരത 20 % മാത്രം. റോഡ്‌, വൈദ്യുതി, ടെലിഫോൺ എന്നിവ എത്തിയിട്ടില്ല. ചില മലഞ്ചരുവുകളിൽ നിന്ന് തമിഴ് നാട്ടിലെ മൊബൈൽ ടവ്വർ വഴി പുറം ലോകവുമായി ബന്ധപ്പെടാം. എല്ലാ സാധനങ്ങളും തലച്ചുമട് ആയിട്ടാണ് അവിടെ എത്തിക്കുന്നത്‌. അടുത്തിടെയായി ചിലതിനൊക്കെ ചുമട്ടു കൂലി സർക്കാരാണ് വഹിക്കുന്നത്.

പി.കെ. ജയലക്ഷ്മിയാണ് ഇവിടം സന്ദർശിച്ച കേരളത്തിലെ ആദ്യ മന്ത്രി.[അവലംബം ആവശ്യമാണ്]

ഇടമലക്കുടി ഗ്രാമപഞ്ചായത്ത്

വിദ്യാഭ്യാസം[തിരുത്തുക]

നാലാം തരം വരെയുള്ള ഏകാധ്യാപക വിദ്യാഭ്യാസസ്ഥാപനമാണ് പഞ്ചായത്തിലെ കുടികളിലുള്ളത്. തുടർന്നുള്ള വിദ്യാഭ്യാസത്തിനായി ഇവിടുത്തെ കുട്ടികൾ മൂന്നാർ, മറയൂർ മേഖലകളിലെ സർക്കാർ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്. ഇവിടുത്തെ സർക്കാർ ഹോസ്റ്റലുകളിൽ താമസിച്ച് വിദ്യ അഭ്യസിക്കുന്നു.

പൊതു സൗകര്യങ്ങൾ[തിരുത്തുക]

 • 50 കുട്ടികൾ ഉള്ള ഒരു ഗിരിവർഗ പള്ളിക്കൂടം
 • ഒരു വന ആപ്പീസ്
 • ഒരു ആരോഗ്യ ഉപകേന്ദ്രം
 • വിവിധ ഊരുകളിലായി 12 അങ്കണവാടികൾ
 • സൊസൈറ്റി റേഷൻ കട
 • ഒരു കമ്മ്യൂണിറ്റി ഹാൾ

പുതിയ പഞ്ചായത്ത് ആപ്പീസ് താൽക്കാലികമായി കമ്മ്യൂണിറ്റി ഹാളിൽ ആണ് പ്രവർത്തിക്കുന്നത്. . 2010 ഒക്ടോബർ 25 നു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ, തിരഞ്ഞെടുക്കപ്പെട്ട താഴെ പറയുന്ന ജനപ്രതിനിധികൾ നവംബർ 1-നു, സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

പുതിയതായി രൂപീകരിക്കപ്പെട്ട 13 വാർഡുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ :[തിരുത്തുക]

 • 1 . രാധാകൃഷ്ണൻ
 • 2 . ചിന്നക്കിളി
 • 3 . സീതാദേവി.
 • 4 . ചിന്നൻ
 • 5 . ഇന്ദിരാമ്മ
 • 6 . മുരുകൻ
 • 7 . കന്നസ്വാമി.
 • 8 . ചെല്ലമ്പായി
 • 9 . വനലക്ഷ്മി
 • 10 . രാമകൃഷ്ണൻ
 • 11 . ധരണി
 • 12 . കന്നിയമ്മ
 • 13 . മദനൻ ( പഴയ മൂന്നാർ പഞ്ചായത്തിന്റെ പതിമൂന്നാം വാർഡ്‌ മെമ്പർ )

തിരഞ്ഞെടുപ്പ് വിശേഷം[തിരുത്തുക]

നാല്പത്തിഅഞ്ചു വയസ്സിനു താഴെ ഉള്ളവരെ മാത്രമാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചത്. അവർക്കെല്ലാവർക്കും , പത്തു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉറക്ക സഞ്ചിയും മറ്റും നൽകിയാണ്‌ ഇടമലക്കുടിയിലെക്ക് അയച്ചത്. വോട്ടെടുപ്പിനിടെ , കാട്ടാനക്കൂട്ടം ഇറങ്ങിയെങ്കിലും പോളിങ്ങിനെ ബാധിച്ചില്ല.

അവലംബം[തിരുത്തുക]

 • mathrubhumi . com .Idukki news , 2010 സെപ്റ്റംബർ 18 .
 • കേരള സർക്കാർ ഗസറ്റ് , തീയതി: 2010 സെപ്റ്റംബർ 30
 • mathrubhumi.com/extras/special/story.php?id 132174
 • മലയാള മനോരമ , കൊച്ചി, 2010 ഒക്ടോബർ 28
 • 2010 നവംബർ 3 ലെ തിരുവനന്തപുരം ദൂരദർശന്റെ ഒരുമണി വാർത്ത
 • http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
 • http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
 • Census data 2001