സംവാദം:ഇടമലക്കുടി ഗ്രാമപഞ്ചായത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഇടമലക്കുടി ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


൧.ഇടുക്കി ജില്ലയിലെ പഞ്ചായത്തായി ,ആലക്കോട് ഒന്നാമത് ചേർത്തിരിക്കുന്നു അത് തെറ്റാണ് . ആലക്കോട് കണ്ണൂർ ജില്ലയിലാണ്. ൨.മൂന്നാറിൽ നിന്നും രാവിലെ 7 മണിക്ക് തിരിച്ചാൽ 4 മണിക്കേ ഇടമാലക്കുടിയിൽ എത്തുകഒള്ളു രാത്രിയിൽ വന്യ മൃഗങ്ങൾ ആക്രമിക്കുമെന്നുള്ളതിനാൽ അന്ന് തിരികെ പോരാൻ സാധിക്കുകയില്ല. അടുത്തിടെ സ്പീക്കറും, പട്ടിക വർഗ മന്ത്രിയും അവിടെ പോയിട്ട് അന്ന് അവിടെ താമസിച്ചു പിറ്റേന്നാണ് പോന്നത്. കഴിഞ്ഞ വര്ഷം മെഡിക്കൽ ക്യാമ്പ്‌ നടത്താൻ ഞങ്ങൾ പോയിട്ടും പിറ്റേന്ന് പന്ത്രണ്ടു മണിക്ക് തിരിച്ചിട്ടു രാത്രി 9 മണി ആയി മൂന്നാറിൽ എത്തിയപ്പോൾ . ആരും ഒറ്റ ദിവസംകൊണ്ട് പോയി തിരികെ വരാമെന്ന് കരുതി പോകണ്ട എന്ന് ഓർമിപ്പിക്കാൻ ആണ് , ഒറ്റ ദിവസം കൊണ്ട് തിരികെ പോരാൻ പറ്റില്ല എന്ന് ഞാൻ എഴുതിയത് . ഇപ്പോൾ അത് കാണുന്നില്ല. ആ മുന്നറിയിപ്പ് കൂട്ടിച്ചെർതാൽ നന്നായിരുന്നു...--Johnson aj 12:02, 11 ഒക്ടോബർ 2010 (UTC)[മറുപടി]

1) ഇടുക്കി ജില്ലയിലും ഒരു ആലക്കോട് ഗ്രാമപഞ്ചായത്തുണ്ട്, തൊടുപുഴ താലൂക്കിൽ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ ആണ് പ്രസ്തുത പഞ്ചായത്ത്. ഫലകത്തിൽ കണ്ണിചേർത്തിരിക്കുന്നത് കണ്ണൂർ ജില്ലയിലെ ആലക്കോട് പഞ്ചായത്തിലേക്കാണ്. അതു ശരിയാക്കം. ചൂണ്ടി കാണിച്ചതിനു നന്ദി.

2) ഒറ്റ ദിവസം കൊണ്ട് തിരികെ പോരാൻ പറ്റില്ല എന്നുള്ളത് തികച്ചും അപേക്ഷികം മാത്രമല്ലേ? സ്ഥലത്ത് എങ്ങിനെ എത്താം എന്നുള്ളത് നല്ല രീതിയിൽ വിശദീകരിച്ചിട്ടുണ്ടല്ലോ.വിജ്ഞാന കോശരീതിയിലല്ലെ ലേഖനം വരേണ്ടത്, ടൂർ ഓപ്പറേറ്റർമാർ എഴുതുന്ന രീതി വിക്കീപീഡിയയിൽ പിന്തുടരേണ്ടതുണ്ടോ? ആയതിനാലാണ് ആ വരി നീക്കിയത്, ആ വരിലേഖനത്തിൽ കൂടിയേ തീരു എന്നുണ്ടങ്കിൽ ചേർക്കാവുന്നതാണ്. --കിരൺ ഗോപി 12:39, 11 ഒക്ടോബർ 2010 (UTC)[മറുപടി]

ഇടുക്കിയിൽ ആലക്കോടുള്ള കാര്യം എനിക്കറിയില്ലായിരുന്നു. ആ വരി വേണമെന്നില്ല. ഇപ്പോൾ ചേർത്ത അവലംബം (3 ) വായിക്കണേ --Johnson aj 17:21, 11 ഒക്ടോബർ 2010 (UTC)[മറുപടി]