കാന്തല്ലൂർ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്താണ് കാന്തല്ലൂർ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 116.29 ചതുരശ്ര കിലോമീറ്റർ ആണ്. ഈ പഞ്ചായത്ത് രൂപം കൊണ്ടത് 1953 ഓഗസ്റ്റ് 15 -നാണ്.
അതിരുകൾ[തിരുത്തുക]
- വടക്ക് - പാമ്പാർ പുഴയും, തിരുപ്പുർ ജില്ലയും (തമിഴ്നാട്)
- തെക്ക് - മൂന്നാർ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - പാമ്പാർ പുഴ, മറയൂർ ഗ്രാമപഞ്ചായത്ത്
- കിഴക്ക് - വട്ടവട ഗ്രാമപഞ്ചായത്ത്, തിരുപ്പൂർ ജില്ല (തമിഴ്നാട്)
വിനോദസഞ്ചാരം[തിരുത്തുക]
പട്ടിശൈ ഡാം, കീഴാന്തൂർ വെള്ളച്ചാട്ടം, പയസ്സ് നഗറിലെ മുനിയറകൾ, മന്നവൻചോല സംരക്ഷിതവനം, കളച്ചിവയൽ വ്യൂ പോയിന്റ്, ആനക്കോട് പാറ എന്നിവ ഈ പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
വാർഡുകൾ[തിരുത്തുക]
- പാളപ്പെട്ടി
- പെരടിപ്പള്ളം
- കീഴാന്തൂർ
- ചെങ്കലാർ
- കാന്തല്ലൂർ
- പൂത്തൂർ
- പെരുമല
- കർശനാട്
- മിഷൻ വയൽ
- ദണ്ഡുകൊമ്പ്
- കോവിൽകടവ്
- പയസ് നഗർ
- ചൂരകുളം
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001