കുടയത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുടയത്തൂർ
village
Malankara Dam reservoir from Kudayathoor
Malankara Dam reservoir from Kudayathoor
Country India
StateKerala
DistrictIdukki
Population
 (2001)
 • Total9,590
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)

കേരളത്തി ഇടുക്കി ജില്ലയിലുള്ള ഒരു ഗ്രാമമാണ് കുടയത്തൂർ. തൊടുപുഴ- പുളിയന്മല റോഡിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. [1] തൊടുപുഴ- പുളിയന്മല റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .[2] ഈ ഗ്രാമത്തിന്റെ ഒരു ഭാഗത്ത് പശ്ചിമഘട്ട മലനിരകൾ നീണ്ട് കിടക്കുന്നത് അതിന്റെ പ്രകൃതി ഭംഗിക്ക് മാറ്റ് കൂട്ടുന്നു. പല മലയാള ചലച്ചിത്രങ്ങളുടേയും ഷൂട്ടിംഗ് ഈ ഗ്രാമത്തിൽ വച്ചാണ് ചെയ്തിട്ടുള്ളത്. കുഞ്ഞിക്കൂനൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വിസ്മയത്തുമ്പത്ത്, ദൃശ്യം, കഥ പറയുമ്പോൾ, രസതന്ത്രം തുടങ്ങിയവ അതിൽ ചിലതാണ്. മുട്ടത്തുള്ള ജലവൈദ്യുത പദ്ധതിയായ മലങ്കര അണക്കെട്ട് ഈ ഗ്രാമത്തിലാണ് നദീജലം ശേഖരിച്ചു വെക്കുന്നത്.

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം കുടയത്തൂരിലെ ആകെയുള്ള ജനസംഖ്യ 9590 ആണ്. അതിൽ 4822 പുരുഷന്മാരും 4768 സ്ത്രീകളും ആണ്. [2]

അവലംബം[തിരുത്തുക]

  1. http://idukki.nic.in/revenue.htm
  2. 2.0 2.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=കുടയത്തൂർ&oldid=2424815" എന്ന താളിൽനിന്ന് ശേഖരിച്ചത്