നീലഗിരി ജൈവ വൈവിധ്യമണ്ഡലം
ദൃശ്യരൂപം
(Nilgiri Biosphere Reserve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലഗിരി ജൈവ വൈവിധ്യമണ്ഡലം | |
---|---|
Location | നീലഗിരി |
നീലഗിരി ബയോസ്ഫിയർ റിസർവ് യുനെസ്കോ അംഗീകാരമുള്ള അന്താരാഷട്ര ജൈവ വൈവിധ്യമണ്ഡലമാണ്.വയനാട് വന്യജീവി സംരക്ഷണകേന്ദ്രം, മുതുമലൈ ദേശീയോദ്യാനം, ബന്ദിപ്പൂർ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവ ഇതിന്റെ പരിധിയിൽ വരുന്നു.5,520 ച.കി.മീ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന ഈ വനമേഖല ലോകത്തെ അപൂർവമായ പ്ക്ഷി,മൃഗ,സസ്യങ്ങളുടെ കലവറയാണ്.1971 ലെ യുനെസ്കോ ആരംഭിച്ച മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണ് ഇത്.2000ലാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്.ഇന്ത്യയിൽ മറ്റ് 6 വന്യജീവി സംരക്ഷണകേന്ദ്രങ്ങൾകൂടി ഇത്തരത്തിൽ അന്താരാഷട്ര ജൈവ വൈവിധ്യമണ്ഡലങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ
[തിരുത്തുക]- ഗൾഫ് ഓഫ് മാന്നാർ (2001)
- സുന്ദർബൻ (2001)
- നന്ദാദേവി (2004)
- നോക്രെക് (2009)
- പാച്മാഡി(2009)
- സിമിലിപാൽ (2009)
അവലംബം
[തിരുത്തുക]Nilgiri Biosphere Reserve എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.