ഗ്രാസ് ഹിൽസ് ദേശീയോദ്യാനം
(Grass Hills National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഇന്ത്യയിലെ പശ്ചിമഘട്ടമലനിരകളിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രാസ്ഹിൽസ് ദേശീയോദ്യാനം. ആനമല കടുവ സംരക്ഷണകേന്ദ്രത്തിന്റെ ഭാഗമാണിത്. ഇരവികുളം ദേശീയോദ്യാനവുമായി ഇത് അതിർത്തി പങ്കിടുന്നു. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിലുള്ള ഈ ദേശീയോദ്യാനത്തിൽ ചോല വനങ്ങളും പുൽമേടുകളുമാണ് പ്രധാനമായും കാണപ്പെടുന്നത്. അനേകം കുന്നുകളാലും കുത്തനെയുള്ള ഭൂപ്രകൃതിയാലും സമ്പന്നമാണ് ഇവിടം. കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിന്റെ ഉയർന്ന മലനിരകൾ ഈ ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്നു.
പ്രധാനപ്പെട്ട കൊടുമുടികൾ ആറ്റുപാറൈ കുറുക്കു ടോപ്പ് (6662 അടി ഉയരം) ഊസി മലൈ തേരി, കഴക്കു ചുട്ടി മലൈ, സിൽവർ മേട്. ചോല കാടുകളിലെ പുൽമേടുകളാണ് ഈ മലകളിൽ ഭൂരിഭാഗവും