Jump to content

അഗസ്ത്യകൂടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agastya Mala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഗസ്ത്യകൂടം
അതിരുമലയിലെ ബേസ്ക്യാമ്പിൽ നിന്നുള്ള അഗസ്ത്യകൂടത്തിന്റെ ദൃശ്യം.
ഉയരം കൂടിയ പർവതം
Elevation1,868 m (6,129 ft)
Prominence1,497 m (4,911 ft) Edit this on Wikidata
മറ്റ് പേരുകൾ
English translationHill of Agastya
Language of nameമലയാളം തമിഴ്
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
State/ProvinceIN
Parent rangeപശ്ചിമഘട്ടം
അഗസ്ത്യകൂടത്തിലെ പൊങ്കാലപ്പാറ
അഗസ്ത്യകൂടത്തിലെ പൊങ്കാലപ്പാറ
ഔഷധസസ്യങ്ങൾ നിറഞ്ഞ കാട്
ഔഷധസസ്യങ്ങൾ നിറഞ്ഞ കാട്
അഗസ്ത്യമലയിലെ കാട്
അഗസ്ത്യമലയിലെ കാട്
മഴക്കാട്

അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യമലനിരകൾ സ്ഥിതി ചെയ്യുന്നത്. [1] കുറ്റിച്ചൽ പഞ്ചായത്തിൽ ആണ് അഗസ്ത്യകൂടം.

അഗസ്ത്യമല ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഇവിടെ അഗസ്ത്യമുനിയെ ആരാധിക്കാൻ ഭക്തർ എത്താറുണ്ട്. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി. അഗസ്ത്യമലയുടെ മുകളിൽ അഗസ്ത്യന്റെ ഒരു പൂർണ്ണകായപ്രതിമയുണ്ട്. ഇവിടെ പൂജകളും മറ്റും ഭക്തർ നടത്താറുണ്ട്.

മരുന്നുചെടികളും വേരുകളും

[തിരുത്തുക]

മലയുടെ താഴേത്തട്ടുകളിൽ ദുർലഭമായ മരുന്നുവേരുകളും മരുന്നു ചെടികളും വളരുന്നു. ആയുർവേദത്തിൽ മരുന്നുകൾക്കായി ഉപയോഗിക്കുന്ന 2000-ത്തോളം മരുന്നു ചെടികൾ അഗസ്ത്യകൂടത്തിൽ കണ്ടുവരുന്നു. അഗസ്ത്യകൂടത്തിന്റെ ചുറ്റുമുള്ള ബ്രൈമൂർ, ബോണക്കാട്, പൊൻ‌മുടി എന്നിവിടങ്ങളിൽ ബ്രിട്ടീഷുകാരായിരുന്നു ആദ്യം തേയിലത്തോട്ടങ്ങൾ തുടങ്ങിയത്. ജോൺ അലൻ ബ്രൌൺ എന്ന സ്കോട്ട്ലാന്റുകാരനായ ശാസ്ത്രജ്ഞൻ അഗസ്ത്യകൂടത്തിൽ ഒരു ചെറിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. അഗസ്ത്യകൂടം അപൂർവമായ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണ്.


തിരുവനന്തപുരത്തിന് കിഴക്കുള്ള അഗസ്ത്യകൂടം മലയിൽ (പൊതിയൽ മല) അവലോകിനേശ്വര വിശ്വാസ സമ്പ്രദായം നിലവിലിരുന്ന ബുദ്ധമത കേന്ദ്രം ആയിരുന്നു എന്ന് തെളിവുകൾ സാക്ഷ്യപ്പെടുതുന്നു. അവിടെ നിലനിന്നിരുന്ന ആരാധനയെപ്പറ്റി മഹായാന ഗ്രന്ഥമായ ഗടവ്യുഹത്തിൽ പറയുന്നത് ചിത്തിര മാസത്തിൽ (ഏപ്രിൽ - മേയ്) ആയിരുന്നു തീർത്ഥാടനമായി ഭക്തർ വന്നു ചേർന്നിരുന്നത്. മഹായാന സമ്പ്രദായത്തിലെ ബോധിസത്വ സങ്കല്പം ആയിരുന്നു ഇവിടെ നിലനിന്നിരുന്ന ആരാധനയുടെ അടിസ്ഥാനം. സ്വയം നിർമ്മലീകരിച്ചു ബുദ്ധനാവുകയും പക്ഷേ, നിർവാണത്തിലേക്ക് നീങ്ങാതെ ലോകത്ത് തന്നെ മനുഷ്യവേദന ഇല്ലാതാക്കുക എന്ന വിശ്വാസമാണു ബോധിസത്വ ദർശനത്തിൽ ഉള്ളത്. സംഘം കൃതികളിൽ പൊതിയൽ മലയെ പോതാള എന്നാണ് വിളിക്കുന്നത്‌. ശ്രീലങ്കയിൽ നിന്നു മാത്രമല്ല ടിബറ്റ്‌ ലാസയിൽ നിന്ന് വരെ ബുദ്ധമത അനുയായികളും ലാമമാരും പൊതിയൽ മല സന്ദർശിച്ചിരുന്നു . ടിബറ്റുകാർ ചെരൻസി എന്നാണ് പോതിയൽമലയിലെ ബുദ്ധവിഹാരത്തെ വിളിച്ചിരുന്നത്‌ എന്ന് OUT OF THIS WORLD INTO FORBIDDEN TIBET എന്ന് ലെവൽ തോമസ്‌ ജൂനിയറിന്റെ ഗ്രന്ഥത്തിൽ തെളിവ് സഹിതം വിവരിച്ചിട്ടുണ്ട് . കുടാതെ ലാസയിലെ പർവ്വതത്തിനു ദർശനമായ ഒരു കൊട്ടാരത്തിന്റെ പേര് തന്നെ ഈ ബുദ്ധവിഹാരവുമായി ബന്ധപ്പെട്ടതാണെന്ന് ഈ പുസ്തകത്തിൽ പറയുന്നു. മണിമേഖലയിലും ചിലപ്പതികാരത്തിലും പൊതിയിൽ മല തീർത്ഥാടനത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഹുയാൻ സിയാങ് ഇവിടെ തീർത്ഥാനടനത്തിനു ശ്രമിച്ചു പരാജയപ്പെട്ടിരുന്നു. പക്ഷേ, അദ്ദേഹം കേട്ടുകേഴ്വിയിലധിഷ്ഠിതമായ വിവരണം നൽകിയിരുന്നു അതിനെപ്പറ്റി. അത് ഇങ്ങനെയാണ് മലയപർവ്വതത്തിനു കിഴക്കുവശത്താണ് പൊതിയിൽ മല. പർവ്വതപാതകൾ കിഴക്കാംതൂക്കും ദുർഗ്ഗമവും ചെങ്കുത്തായ കൊക്കകൾ നിറഞ്ഞതുമാണ്. മലയുടെ മുകളിൽ കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള ഒരു തടാകമുണ്ട്. ഒരു മലയിടുക്കിൽ നിന്നും നദി ഉദ്ഭവിച്ച് മലയെ ഇരുപതു തവണ ചുറ്റി താഴേക്കു പോകുന്നു. തടാകക്കരയിലെ കല്ലുകൊട്ടാരത്തിലിരുന്നാണ് അവലോകിതേശ്വരൻ ലോകത്തെ കാരുണ്യത്തോടെ വീക്ഷിക്കുന്നത്. ജാപ്പനീസ് ഗവേഷകൻ ഷൂ ഹിക്കോസാകയും ഹുയാൻ സാങ് പറഞ്ഞത് പൊതിയിൽ മലയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബുദ്ധിസം അസ്തമിച്ചപ്പോൾ തീർത്ഥാടനം നിൽക്കുകയും കേരളത്തിലെ പ്രാചീന ബുദ്ധജനതയുടെ ഇതര ബുദ്ധ കേന്ദ്രങ്ങളും ആയുള്ള ബന്ധം അറ്റു പോവുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടിൽ സന്ദർശിച്ച മാന് ലൻസ് പോ ആണ് ഔദ്യോഗിക ഭാഷ്യപ്രകാരം അവസാന തീർത്ഥാടകൻ.

എത്തിച്ചേരാൻ

[തിരുത്തുക]

അഗസ്ത്യകൂടം കയറാൻ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്‌. എല്ലാവർഷവും ജനുവരി/ഫെബ്രുവരി മാസങ്ങളിൽ അനുമതി നൽകപ്പെടുന്നു. മറ്റൊരു സമയത്തും ഈ മല കയറാൻ സാധാരണഗതിയിൽ അനുവദിക്കാറില്ല. ഒരു ദിവസം നൂറോളം പേരെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. ഈ മലനിരയിലെ സസ്യ-ജൈവ വൈവിദ്ധ്യത്തിന്റെ സം‌രക്ഷണത്തിനുവേണ്ടിയാണീ നിയന്ത്രണം. 2014 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ വഴി യാത്ര ബുക്ക് ചെയ്യാനാവും. ഒരു വ്യക്തിക്ക് 1000 രൂപയാണ് ഫീസിനത്തിൽ വാങ്ങിക്കുന്നത്.

കോട്ടൂർ വഴി ഇപ്പോൾ കടത്തി വിടുന്നില്ല

  • ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളമാണ്.
  • ബോണക്കാട് തേയിലത്തോട്ടങ്ങൾ തിരുവനന്തപുരത്തുനിന്നും 61 കി.മീ. അകലെയാണ്. ഇവിടെനിന്നും മലകയറിത്തുടങ്ങാം.
  • നെയ്യാർ ഡാം തിരുവനന്തപുരത്തിനിന്നും 32 കി.മീ. അകലെയാണ്

ചിത്രശാല

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർ‌വതനിരകൾ | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം
  1. Agasthyamalai Google Maps
"https://ml.wikipedia.org/w/index.php?title=അഗസ്ത്യകൂടം&oldid=3763312" എന്ന താളിൽനിന്ന് ശേഖരിച്ചത്