നംഗപർവ്വതം
നംഗപർവ്വതം (ഇന്ത്യ) | |
---|---|
نانگا پربت | |
ഉയരം കൂടിയ പർവതം | |
Elevation | 8,126 m (26,660 ft) Ranked 9th |
Prominence | 4,608 m (15,118 ft) Ranked 14th |
Isolation | 189 km (117 mi) |
Listing | Eight-thousander Ultra |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Gilgit–Baltistan, India[1] |
Parent range | Himalayas |
Climbing | |
First ascent | July 3, 1953 by Hermann Buhl |
Easiest route | Diamir (West Face) |
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് നംഗപർവ്വതം( Sanskrit: नंगा परबत, Urdu: ننگا پربت [nəŋɡaː pərbət̪]). പടിഞ്ഞാറൻ ഹിമാലയ നിരകളിൽ സമുദ്രനിരപ്പിൽനിന്ന് സു. 8,114 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന നംഗ പർവതം ഏറ്റവും ദുർഘടം നിറഞ്ഞ ഹിമാലയ ശൃംഗങ്ങളിലൊന്നാണ്. ഔദ്ദ്യോഗികമായി ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇപ്പോൾ പാകിസ്താൻ കൈവശപ്പെടുത്തി വച്ചിരിക്കുന്ന അധിനിവേശ കാശ്മീരിൻറെ ഭാഗമാണ്.
'നംഗ പർവതം' എന്ന പദത്തിന് 'നഗ്നമായ പർവതം' എന്നാണ് അർഥം. പ്രാദേശികമായി ഈ പർവതം 'ദയാമീർ' (പർവതങ്ങളുടെ രാജാവ്) എന്നറിയപ്പെടുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനു തൊട്ടുപിന്നാലെ 1953-ൽ സംയുക്ത ജർമൻ-ആസ്റ്റ്രിയൻ പര്യവേക്ഷക സംഘത്തിലെ അംഗമായ ഹെർമൻ ബുൾ (Hermann Buhl) നംഗ പർവതം ആദ്യമായി കീഴടക്കിയിരുന്നു.
1895-ലാണ് നംഗ പർവതം കീഴടക്കുവാനുള്ള പ്രഥമ ദൌത്യം നടന്നത്. ഇത് പരാജയപ്പെട്ടു. തുടർന്നു നടന്ന നിരവധി ദൗത്യങ്ങളും വിജയം കണ്ടില്ല. ഒടുവിൽ 1953-ൽ ഡോ. കാൾ ഹെർലിഗ്കോഫറിന്റെയും (Karl Herrligkoffer) പീറ്റർ ആഷെൻബ്രണ്ണറിന്റെയും (Peter Aschenbrenner) നേതൃത്വത്തിലുള്ള സംയുക്ത ജർമൻ-ആസ്ട്രിയൻ പര്യവേക്ഷക സംഘം നംഗ പർവതം കീഴടക്കാനുള്ള ദൗത്യത്തിൽ വിജയം കണ്ടെത്തി. പ്രസ്തുത സംഘത്തിലെ അംഗമായിരുന്ന ഹെർമൻ ബുൾ 1953 ജൂല-3ന് നംഗ പർവതത്തിന്റെ നെറുകയിൽ കാലുകുത്തി.
അവലംബം
[തിരുത്തുക]- ↑ Nanga Parbat lies on the western side of the Line of Control, which is not an agreed-upon international border between India and Pakistan.
ഇന്ത്യയിലെ മലനിരകൾ |
---|
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർവതനിരകൾ | സത്പുര | പൂർവ്വാചൽ | പൂർവ്വഘട്ടം |
കൊടുമുടികൾ |
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻജംഗ | ആനമുടി | അഗസ്ത്യകൂടം |
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ പർവതം നങ്ഗ പർവതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |