തുംഗാ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുംഗാ നദി
തുംഗാ നദി ഒരു മൺസൂൺകാലത്ത്
തുംഗാ നദി ഒരു മൺസൂൺകാലത്ത്
ഉദ്ഭവം ഗംഗമൂല, ചിക്കമംഗളൂർ ജില്ല, കർണാടക
Basin countries ഇന്ത്യ
Length 147 കി.മീ

കർണാടകത്തിലൂടെ ഒഴുകുന്ന ഒരു നദിയാണ് തുംഗ(കന്നഡ: ತುಂಗಾ ನದಿ). പശ്ചിമഘട്ടത്തിൽ വരാഹ പർവതത്തിലെ ഗംഗമൂല എന്ന സ്ഥാനത്തുനിന്നുമാണ് തുംഗാനദി ഉദ്ഭവിക്കുന്നത് . ഇവിടെനിന്നും 147കി. മീ ദൈർഘ്യത്തിൽ ഒഴുകി തുംഗാനദി ഷിമോഗക്ക് സമീപമുള്ള കൂഡ്ലിയിൽ വെച്ച് ഭദ്രാ നദിയുമായി സംയോജിക്കുന്നു. തുംഗയും ഭദ്രയും ചേർന്നുണ്ടാകുന്ന നദിയാണ് തുംഗഭദ്ര. കർണാടകത്തിലെ ചികമംഗ്ലൂർ, ഷിമോഗാ എന്നീ ജില്ലകളിലൂടെയാണ് ഈ നദി ഒഴുകുന്നത്. കിഴക്കോട്ടൊഴുകുന്ന തുംഗഭദ്രാ പിന്നീട് ആന്ധ്രാപ്രദേശിൽ വെച്ച് കൃഷ്ണയുമായി സംയോജിക്കുന്നു.

പ്രസിദ്ധമായ ശൃംഖേരി മഠം ഈ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

ചിത്രശാല[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Tunga River എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

Coordinates: 14°00′N 75°40′E / 14.000°N 75.667°E / 14.000; 75.667


"https://ml.wikipedia.org/w/index.php?title=തുംഗാ_നദി&oldid=1938543" എന്ന താളിൽനിന്നു ശേഖരിച്ചത്