അൺഷി ദേശീയോദ്യാനം
ദൃശ്യരൂപം
(Anshi National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൺഷി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ദാണ്ഡേലി, ഇന്ത്യ |
Nearest city | ദാണ്ഡേലി |
Area | 84,000 acres (340 km2) (340 km²) |
Established | 2 സെപ്റ്റംബർ 1987 |
Governing body | Principal Chief Conservator of Forests (Wildlife), Karnataka |
കർണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡയിലാണ് അൺഷി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1987-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിന് 250 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. 1956-ൽ സ്ഥാപിതമായ ദണ്ഡേലി വന്യജീവിസങ്കേതത്തെ പിന്നീട് ദേശീയോദ്യാനമാക്കുകയായിരുന്നു. ചെങ്കുത്തായ താഴ്വരകളും കുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടുത്തേത്.
സസ്യജാലങ്ങൾ
[തിരുത്തുക]നിത്യഹരിത വനമേഖലയായ ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ തേക്ക്, സിൽവർ ഓക്ക്, അക്കേഷ്യ, ബാബുസ എന്നിവയാണ്.
ജന്തുജാലങ്ങൾ
[തിരുത്തുക]കാട്ടുപന്നി, വെരുക്, പുള്ളിമാൻ, കാട്ടുനായ, ആന, പെരുമ്പാമ്പ്, വേഴാമ്പൽ, കാട്ടുമൂങ്ങ, രാജവെമ്പാല എന്നവയുടെ ആവാസകേന്ദ്രമാണിവിടം.
Anshi National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.