കാട്ടുമൂങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുമൂങ്ങ
Spot-bellied Eagle-Owl by N.A. Nazeer.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Strigiformes
കുടുംബം: Strigidae
ജനുസ്സ്: Bubo (but see text)
വർഗ്ഗം: B. nipalensis
ശാസ്ത്രീയ നാമം
Bubo nipalensis
Hodgson, 1836


കാട്ടുമൂങ്ങയെ ഇംഗ്ലീഷിൽ Spot-bellied Eagle-Owl, അല്ലെങ്കിൽ Forest Eagle-Owl എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം Bubo nipalensis എന്നാണ്. കാട്ടിൽ കഴിയുന്ന പക്ഷിയാണ്.


വിവരണം[തിരുത്തുക]

BuboNipalensisSmit.jpg

കാട്ടുമൂങ്ങ വലിയ പക്ഷിയാണ്. 55-65 സെ.മീ നീളമുണ്ട്. തൂക്കാം 1.4 കി.ഗ്രാം കാണും. [2] ഇവ ശക്തിയും ധൈര്യവും ഉള്ളവയാണ്. കാട്ടുകോഴികളേയും ചിലപ്പോൾ മയിലുകളെ തന്നേയും മുയലിനെയും ചിലപ്പോൾ കുറുന്മാരേയും തേടിപ്പിടിക്കും..[2] ചിലപ്പോൾ പാമ്പുകൾ, മത്സ്യങ്ങളും പല്ലികളേയും ഭക്ഷിക്കാറുണ്ട്. [2]

ശ്രീലങ്കയിൽ കാണുന്ന ഉപവിഭാഗം B. n. blighti താരതമ്യേന ചെറുതാണ്.

വിവരണം[തിരുത്തുക]

ബ്രൌൺ നിറത്തിലുള്ള പക്ഷിയാണ്. കൂടുതൽ ഇരുണ്ട പുറകു വശവും മുകളിലെ ചിറകുകളും.

വിതരണം[തിരുത്തുക]

ഹിമാലയത്തിന്റെ താഴെ കുമയോൺ മുതൽ മ്യാൻമാർവരെ, മദ്ധ്യലാവോസ്, മദ്ധ്യവിയറ്റ്നാംവരേയും കാണുന്നു. ഭാരതം മുഴുവനും ശ്രീലങ്കവരെയും തെക്കൻ തായ്ലന്റിലും കാണുന്നു. ഇവയെ കൂടുതലായി തിങ്ങി നിറഞ്ഞ നിത്യഹരിത വനങ്ങളിലും പിന്നെ ഉഷ്ണമേഖല പ്രദേശങ്ങളിലെ താഴ്വരകളിലും ഷോല വനങ്ങളിലും കാണുന്നു.

പ്രജനനം[തിരുത്തുക]

കൂടുകൂട്ടുന്ന കാലം ഡിസംബർ മുതൽ മാർച്ച് വരെ. മരപ്പൊത്തുകളിലാണ് കൂടുണ്ടാക്കുന്നത്. പരുന്തുകൾ പോലുള്ള വലിയ പ്ക്ഷികളുടെ ഉപേക്ഷിച്ച കൂടുകൾ ഇവ കൂടുകളും ഉപയോഗിക്കാറുണ്ട്. ഒരു വെളുത്ത മുട്ടയാണിടുന്നത്. [3]

അവലംബം[തിരുത്തുക]

  • Olsen, Jery; Wink, Michael; Sauer-Gürth, Heidi & Trost, Susan (2002): A new Ninox owl from Sumba, Indonesia. Emu 102(3): 223-231. DOI:10.1071/MU02006 PDF fulltext
  1. BirdLife International (2012). "Bubo nipalensis". IUCN - വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്. വെർഷൻ 2012.1. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. ശേഖരിച്ചത് 16 July 2012. 
  2. 2.0 2.1 2.2 Spot-bellied Eagle-Owl - Bubo nipalensis. Avis.indianbiodiversity.org. Retrieved on 2012-08-23.
  3. Jetz, Walter; Sekercioglu, Cagan H.; Böhning-Gaese, Katrin (2008). Sheldon, Ben, എഡി. "The Worldwide Variation in Avian Clutch Size across Species and Space". PLoS Biology 6 (12): e303. ഡി.ഒ.ഐ.:10.1371/journal.pbio.0060303. 
"https://ml.wikipedia.org/w/index.php?title=കാട്ടുമൂങ്ങ&oldid=2312072" എന്ന താളിൽനിന്നു ശേഖരിച്ചത്