മുതുമലൈ ദേശീയോദ്യാനം
തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട ഇത് 1990-ലാണ് ഇത് രൂപംകൊണ്ടത്. ഗൂഡല്ലൂരിൽ നിന്നും 17 കി.മീ ദൂരെ സ്ഥിതിചെയ്യുന്ന മുതുമലൈ ദേശീയോദ്യാനം ഒരു ആന പരിശീലനകേന്ദ്രം കൂടിയാണ്. വയനാട് വന്യജീവി സംരക്ഷണകേന്ദ്രം,ബന്ദിപ്പൂർ ദേശീയോദ്യാനം, നാഗർഹോളെ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.
ഭൂപ്രകൃതി[തിരുത്തുക]
103 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. കുന്നുകളും ചതുപ്പുകളും നിറഞ്ഞതാണീ പ്രദേശം. ഇലപൊഴിയും തരത്തില്പ്പെട്ടവയാണ് ഇവിടുത്തെ വൃക്ഷങ്ങൾ.
ജന്തുജാലങ്ങൾ[തിരുത്തുക]
ഇന്ത്യയിൽ ഏറ്റവുമധികം ആനകളുള്ള ദേശീയോദ്യാനങ്ങളിലൊന്നാണ് മുതുമലൈ. ബോണറ്റ് മക്കാക്ക്, കടുവ, പുലി, വരയൻ കഴുതപ്പുലി, പുള്ളിമാൻ തുടങ്ങിയ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. മലബാർ ട്രോഗൺ എന്ന തീക്കാക്ക, മലബാർ വേഴാമ്പൽ, പലയിനം പരുന്തുകൾ എന്നിവയെയും ഇവിടെ കാണാം.
ചിത്രശാല[തിരുത്തുക]
- Tourists at the Theppakadu Log House .jpg
Tourists at the Theppakadu log house
![]() |
വിക്കിമീഡിയ കോമൺസിലെ Mudumalai National Park എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |