കുദ്രേമുഖ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kudremukh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Kudremukh National Park, Chikmagalur District, Karnataka

കർണാടക സംസ്ഥാനത്തിലെ ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കുദ്രേമുഖ് ദേശീയോദ്യാനം. 1987-ലാണ് ഇത് നിലവിൽ വന്നത്.

ഭൂപ്രകൃതി[തിരുത്തുക]

600 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. നിത്യഹരിതവനമേഖലയാണ് ഇവിടം.

ജന്തുജാലങ്ങൾ[തിരുത്തുക]

വിവിധതരങ്ങളിലുള്ള പൂമ്പാറ്റകളെ ഇവിടെ കാണാം. സിംഹവാലൻ കുരങ്ങ്, പുലി, ബോണറ്റ് മക്കാക്ക്, കാട്ടുപന്നി, ലാംഗൂർ തുടങ്ങിയ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു. ബ്രാഹ്മണി കൊക്ക്, വേഴാമ്പൽ തുടങ്ങിയ പക്ഷികളും ഇവിടെയുണ്ട്.