നവിഗവോൺ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Navegaon National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഭണ്ഡാര, ഗോണിയ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നവിഗവോൺ ദേശീയോദ്യാനം. 1975-ലാണ് ഉദ്യാനം നിലവിൽ വന്നത്.

ഭൂപ്രകൃതി[തിരുത്തുക]

ഉദ്യാനത്തിന്റെ വിസ്തൃതി 134 ചതുരശ്ര കിലോമീറ്ററാണ്. മിശ്രിത ഉലപൊഴിയും വനങ്ങളാണിവിടെയുള്ളത്. തേക്ക്, ഞാവൽ, ഹൽദു, എന്നിവയാണ് ഇവിടെ കാണുന്ന പ്രധാന വൃക്ഷങ്ങൾ.

ജന്തുജാലങ്ങൾ[തിരുത്തുക]

കടുവ, പുലി, ഗൗർ, സാംബർ, പുള്ളിമാൻ, നീൽഗായ്, ചിങ്കാര തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. മഹാരാഷ്ട്രയിൽ കാണുന്ന 60% പക്ഷിയിനങ്ങളും ഈ ഉദ്യാനത്തിലുണ്ട്.

"https://ml.wikipedia.org/w/index.php?title=നവിഗവോൺ_ദേശീയോദ്യാനം&oldid=1686799" എന്ന താളിൽനിന്ന് ശേഖരിച്ചത്