ഇൻഡിഗോ എയർലൈൻസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെലവ് കുറഞ്ഞ എയർലൈനാണ് ഇൻഡിഗോ. 2017 ജനുവരിയിലെ കണക്കനുസരിച്ചു 39.8 ശതമാനം മാർക്കറ്റ്‌ വിഹിതമുള്ള ഇൻഡിഗോ എയർലൈൻസ്‌ ആണ് യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസ്‌. കൂടാതെ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റയായ ചെലവ് കുറഞ്ഞ എയർലൈനാണ്, 2016-ൽ 41 മില്യൺ യാത്രക്കാരെ വഹിച്ചു ഏഷ്യയിലെ ഏറ്റവും വലിയ എട്ടാമത്തെ എയർലൈൻസ്‌. 46 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ്‌ സർവീസ് നടത്തുന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഇൻഡിഗോ എയർലൈൻസിൻറെ പ്രധാന ഹബ്.

ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ ആറാമത്തെ വലിയ നഗരമാണ് ഗുഡ്‌ഗാവ്. 2001-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 228,820 ആണ്. ദില്ലി നഗരത്തിനു തെക്കു വശത്തു സ്ഥിതി ചെയ്യുന്ന ഗുഡ്‌ഗാവ് ദില്ലിയുടെ ഒരു ഉപഗ്രഹനഗരമായി കണക്കാക്കുന്നു. ദില്ലി ദേശീയ തലസ്ഥാനമേഖലയുടെ ഭാഗവുമാണിത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ നഗരങ്ങളിൽ ഒന്നാണ് ഗുഡ്‌ഗാവ്.

ഇന്ത്യയുടെ വടക്കുഭാഗത്തുള്ള സംസ്ഥാനമാണ് ഹരിയാന‌. പഞ്ചാബ്‌, ഹിമാചൽ പ്രദേശ്‌, രാജസ്ഥാൻ, ഉത്തരാഞ്ചൽ, ഉത്തർ പ്രദേശ്‌, ദില്ലി എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. ഹിന്ദു പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്‌. ഹിന്ദുമതത്തിലെ വേദ സംസ്കാരത്തിൻറെ ഉറവിടം ഇവിടെ നിന്നാണെന്നു കരുതപ്പെടുന്നു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ്‌ ആണ്‌ ഹരിയാണയുടെ തലസ്ഥാനം. അയൽ സംസ്ഥാനമായ പഞ്ചാബിൻറെയും തലസ്ഥാനം ഇതുതന്നെ.

ചരിത്രം[തിരുത്തുക]

ഇൻറർഗ്ലോബ് എന്റർപ്രൈസസിൻറെ രാഹുൽ ഭാട്യയും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻആർഐ ആയ രാകേഷ് ഗാങ്ങ്വാലും ചേർന്നു 2006-ൽ സ്ഥാപിച്ച സ്വകാര്യ കമ്പനിയാണ് ഇൻഡിഗോ. [1] ഇൻറർഗ്ലോബിനു 51.12 ശതമാനം ഓഹരികളും ഗാങ്ങ്വാലിൻറെ വിർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ സീലം ഇൻവെസ്റ്റ്മെന്റിനു 47.88 ശതമാനം ഓഹരികളുമാണ് കൈവശം വച്ചിരുന്നത്. [2][3][4] 2006 പകുതിയോടെ പ്രവർത്തനങ്ങൾ ആരംഭിക്കണം എന്ന ലക്ഷ്യത്തോടെ ഇൻഡിഗോ ജൂൺ 2005-ൽ 100 എയർബസ് എ320-200 വിമാനങ്ങൾക്ക് ഓർഡർ നൽകി. [5] ഇൻഡിഗോ തങ്ങളുടെ ആദ്യ എയർബസ്‌ വിമാനത്തിൻറെ ഡെലിവറി ഓർഡർ നൽകി ഏകദേശം ഒരു വർഷം സമയമെടുത്ത് 2006 ജൂലൈ 6-നു നടന്നു. [6] 2006 ഓഗസ്റ്റ്‌ 4-നു ന്യൂഡൽഹിയിൽനിന്നും ഗുവാഹതി വഴി ഇംഫാലിലേക്ക് സർവീസ് നടത്തി ഇൻഡിഗോ എയർലൈൻസ്‌ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2006 അവസാനത്തോടുകൂടി എയർലൈനിനു 6 വിമാനങ്ങൾ ഉണ്ടായിരുന്നു, 2007-ൽ മറ്റു 9 വിമാനങ്ങൾകൂടി സ്വന്തമാക്കി. 2010 ഡിസംബറിൽ എയർ ഇന്ത്യയെ കടത്തിവെട്ടി 17.3 ശതമാനം മാർക്കറ്റ്‌ വിഹിതം സ്വന്തമാക്കി ഇൻഡിഗോ എയർലൈൻസ്‌ കിംഗ്ഫിഷർ എയർലൈൻസിനും ജെറ്റ് എയർവേസിനും പിന്നിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ എയർലൈൻസായി.

ലക്ഷ്യസ്ഥാനങ്ങൾ[തിരുത്തുക]

2016 മാർച്ചിലെ കണക്കനുസരിച്ചു 41 ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കും 7 വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഉൾപ്പെടെ 48 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ഇൻഡിഗോ ദിവസേന 918 ഫ്ലൈറ്റ് സർവീസുകൾ നടത്തുന്നു. [7][8][9] പ്രധാന ഹബ് സ്ഥിതിചെയ്യുന്നത് ഡൽഹിയിലാണ്, കൂടാതെ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ജയ്പൂർ, അഹമദാബാദ് എന്നിവടങ്ങളിളും ഹബ്ബുകൾ ഉണ്ട്. [10] with additional bases at Kempegowda International Airport|Bangalore,[11] Chennai International Airport|Chennai,[12] Rajiv Gandhi International Airport|Hyderabad]],[13] Netaji Subhas Chandra Bose International Airport|Kolkata]],[12] Chhatrapati Shivaji International Airport|Mumbai,[12] Jaipur and Dr. Babasaheb Ambedkar International Airport|Ahmedabad]].<ref>

അവലംബം[തിരുത്തുക]

  1. "Owner of India's biggest airline files for IPO". CNBC. 30 June 2015. ശേഖരിച്ചത്: 17 May 2017.
  2. Padnis, Anees (16 November 2013). "IndiGo gives handsome payback to promoters". Business Standard. ശേഖരിച്ചത്: 17 May 2017.
  3. "FIPB approves proposal to convert Rakesh Gangwal's IndiGo stake to NRI category". The Economic Times. 2 October 2014. ശേഖരിച്ചത്: 17 May 2017.
  4. "IndiGo Airlines to fly soon". The Economic Times. 22 June 2005. ശേഖരിച്ചത്: 17 May 2017.
  5. "About IndiGo Airlines". cleartrip.com. ശേഖരിച്ചത്: 17 May 2017.
  6. "IndiGo takes delivery of its first brand new Airbus A320 aircraft". The Hindu. 29 July 2006. മൂലതാളിൽ നിന്നും 29 July 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 17 May 2017.
  7. "Airlines to operate 14,869 flights per week in summer schedule". The Economic Times. 18 March 2016. ശേഖരിച്ചത്: 17 May 2017.
  8. "IndiGo adds 8 new daily flights". DNA. 27 January 2016. ശേഖരിച്ചത്: 17 May 2017.
  9. "IndiGo soars above Jet Airways, Air India". Mint (newspaper). 23 June 2015. ശേഖരിച്ചത്: 17 May 2017.
  10. "Profile on IndiGo". CAPA. ശേഖരിച്ചത്: 17 May 2017.
  11. "IndiGo adds to Bengaluru base". Anna.aero. 17 May 2017. ശേഖരിച്ചത്: 17 May 2017.
  12. 12.0 12.1 12.2 "IndiGo commences seventh route to Dubai". Anna.aero. 17 May 2017. ശേഖരിച്ചത്: 17 May 2017.
  13. "IndiGo starts new domestic route from Hyderabad". Anna.aero. 6 August 2014. ശേഖരിച്ചത്: 17 May 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇൻഡിഗോ_എയർലൈൻസ്‌&oldid=2887721" എന്ന താളിൽനിന്ന് ശേഖരിച്ചത്