വയനാട് ഹെരിറ്റേജ് മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wayanad Heritage Museum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഐന്തല ഭഗവതി

വയനാട്ടിലെ അമ്പലവയലിൽ ഉള്ള ഒരു മ്യൂസിയമാണ് അമ്പലവയൽ ഹെരിറ്റേജ് മ്യൂസിയം എന്നും അറിയപ്പെടുന്ന വയനാട് ഹെരിറ്റേജ് മ്യൂസിയം (Wayanad Heritage Museum).[1][2] ജില്ലാ ടൂറിസം പ്രൊമോഷണൽ കൗൺസിൽ ആണ് ഇത് പരിപാലിക്കുന്നത്. വയനാടിന്റെ പുരാതനഗോത്രപാരമ്പര്യത്തെ എടുത്തുകാട്ടുന്നതാണ് ഇവിടുത്തെ പ്രദർശനവസ്തുക്കൾ. വീരസ്മൃതി, ഗോത്രസ്മൃതി, ദേവസ്മൃതി, ജീവനസ്മൃതി എന്നീ നാലുപേരുകളിൽ വിന്യസിച്ചിരിക്കുന്ന ഇവിടുത്തെ ശേഖരം നിയോലിതിക് കാലം മുതൽ പതിനേഴാം നൂറ്റാണ്ടുവരെ ഉള്ളവയാണ്.

അവലംബം[തിരുത്തുക]