പൂവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു തീരദേശ ഗ്രാമമാണ് പൂവാർ. ഈ ഗ്രാമത്തിലെ മനോഹരമാ‍യ കടൽത്തീരം അനവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

വിഴിഞ്ഞം എന്ന പ്രകൃതിദത്ത തുറമുഖത്തിനു വളരെ അടുത്താണ് പൂവാർ. വേലിയേറ്റ സമയത്ത് കടലിനെ കായലുമായി ബന്ധിപ്പിക്കുന്ന ഒരു പൊഴിയും പൂവാറിൽ ഉണ്ട്. ശാന്തവും പ്രകൃതിരമണീയവുമാണ് പൂവാർ.

തടി, ചന്ദനം, ആനക്കൊമ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ഒരു വാണിജ്യകേന്ദ്രമായിരുന്നു പൂവാർ. സോളമൻ രാജാവിന്റെ ചരക്കു കപ്പലുകൾ അടുത്ത ഓഫിർ എന്ന തുറമുഖം 'പൂവാർ' ആണെന്നു കരുതപ്പെടുന്നു[1]‌..

ഏറ്റവും അടുത്തുള്ള വിമാ‍നത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം - 18 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ : തിരുവനന്തപുരം സെൻട്രൽ - 22 കിലോമീറ്റർ അകലെ. നേമം - 12 കിലോമീറ്റർ അകലെ.

അവലംബം

  1. HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 2. 


"https://ml.wikipedia.org/w/index.php?title=പൂവാർ&oldid=2359594" എന്ന താളിൽനിന്നു ശേഖരിച്ചത്