പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം
11°59′20.76″N 75°23′19.32″E / 11.9891000°N 75.3887000°E
കേരളത്തിലെ കണ്ണൂർ ജില്ലയിൽ കണ്ണൂർ പട്ടണത്തിൽ നിന്നും ഏകദേശം 16 കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം അഥവാ പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്.
വംശനാശത്തിനടുത്തു നിൽക്കുന്ന പല ഉരഗ വർഗ്ഗങ്ങളുടെയും സംരക്ഷണത്തിലും വളർച്ചയിലും ഈ പാർക്ക് വലിയ പങ്കുവഹിക്കുന്നു. 150 ഓളം വിവിധ തരം പാമ്പുകൾ ഈ പാർക്കിൽ ഉണ്ട്. കണ്ണട മൂർഖൻ, രാജവെമ്പാല, മണ്ഡലി (റസ്സൽസ് വൈപ്പർ), വെള്ളിക്കെട്ടൻ(ക്രെയിറ്റ്), കുഴിമണ്ഡലി(പിറ്റ് വൈപ്പർ) തുടങ്ങിയവ ഈ പാർക്കിലുണ്ട്. രാജവെമ്പാലകൾക്കായി ഇവിടെ ശീതീകരിച്ച കൂടുകൾ ഒരുക്കിയിരിക്കുന്നു.
വിഷമില്ലാത്ത പാമ്പുകളുടെ ഒരു വലിയ ശേഖരവും പല മലമ്പാമ്പുകളും ഈ പാർക്കിൽ ഉണ്ട്.പാമ്പുകളിൽ നിന്ന് വിഷം എടുക്കുന്നതിനായി ഒരു ഗവേഷണ പരീക്ഷണശാല സ്ഥാപിക്കുവാനുള്ള പദ്ധതി പുരോഗമിക്കുന്നു. പാമ്പുകൾക്കു പുറമേ, കുരങ്ങ്, കാട്ടുപൂച്ച, ഉടുമ്പ്, മുതല, തുടങ്ങിയ ജീവികളെയും മൂങ്ങ, ഗിനിക്കോഴി, പരുന്ത്, മയിൽ തുടങ്ങിയ പക്ഷികളെയും ഇവിടെ വളർത്തുന്നുണ്ട്. പാമ്പുകളെക്കുറിച്ച് സന്ദർശകരെ ബോധവത്കരിക്കാൻ ഓരോ മണിക്കൂർ ഇടവിട്ട് പ്രദർശനക്ലാസുകളും നടത്താറുണ്ട്.
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : കണ്ണൂർ, 16 കിലോമീറ്റർ അകലെ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം(കണ്ണൂരിൽ നിന്നും 25 കിലോമീറ്റർ അകലെ).
ചിത്രശാല
[തിരുത്തുക]-
Dromaius novaehollandiae - Snake Park parassinikadavu, keala, india
-
Dromaius novaehollandiae eggs from the Snake Park parassinikadavu