Jump to content

മാപ്പിള ബേ

Coordinates: 11°51′19.07″N 75°22′27.1″E / 11.8552972°N 75.374194°E / 11.8552972; 75.374194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

11°51′19.07″N 75°22′27.1″E / 11.8552972°N 75.374194°E / 11.8552972; 75.374194

മത്സ്യബന്ധന തുറമുഖം. ദൂരെയായി പഴയ അറക്കൽ രാജ്യം കാണാം

പ്രശസ്ത മത്സ്യബന്ധന തുറമുഖം ആയ മാപ്പിള ബേ (മോപ്പിള ബേ എന്നും അറിയപ്പെടുന്നു).സെന്റ് ആഞ്ജലോ കോട്ടയ്ക്ക് അടുത്തായി അയീക്കരയിൽ ആണ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ കണ്ണൂർ ജില്ലയിലാണ് മാപ്പിള ബേ. ‍പ്രകൃതിദത്തമായ ഈ കടൽത്തീരത്ത് ഒരു ആധുനിക മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണം നടക്കുന്നു. ഇന്ത്യ-നോർവ്വെ സഹകരണ കരാറിന്റെ സഹായ പ്രകാരമാണ് ഈ തുറമുഖ നിർമ്മാണം നടക്കുന്നത്.

പുരാതനമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇന്നും മാപ്പിള ബേയിൽ കാണാം. കോലത്തിരിമാരുടെ കാലത്ത് ഒരു പ്രധാന വാണിജ്യ തുറമുഖവും കോലത്തുനാടിനെ ഇറക്കുമതിക്കായി ലക്ഷദ്വീപും മറ്റു രാജ്യങ്ങളുമായി കൂട്ടിയിണക്കുന്ന കണ്ണിയും ആയിരുന്നു മാപ്പിള ബേ.

കോട്ടയിൽ നിന്ന് ആരംഭിക്കുന്ന ഉയരത്തിലുള്ള ഒരു കടൽഭിത്തി തിരകളുള്ള കടലിനെ തടഞ്ഞുനിർത്തുന്നു. ഇതും ഇന്ത്യ-നോർവ്വെ സഹകരണ കരാറിന്റെ സഹായത്തോടെ കെട്ടിയതാണ്.

പ്രശസ്തമായ അറക്കൽ രാജ്യം ഈ തുറമുഖത്തിന് അടുത്താണ്.

വിനോദസഞ്ചാര ആകർഷണങ്ങൾ

[തിരുത്തുക]
  • പ്രധാന ആകർഷണം: കോട്ടയുടെയും ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങൾ, മത്സ്യബന്ധന തുറമുഖം.
  • അടുത്തുള്ള ആകർഷണങ്ങൾ: സെന്റ് ആഞ്ജലോ കോട്ട

സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാപ്പിള_ബേ&oldid=2924633" എന്ന താളിൽനിന്ന് ശേഖരിച്ചത്