കൊട്ടിയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 11°52′28.45″N 75°51′44.46″E / 11.8745694°N 75.8623500°E / 11.8745694; 75.8623500

കൊട്ടിയൂർ
Kerala locator map.svg
Red pog.svg
കൊട്ടിയൂർ
11°52′N 75°51′E / 11.87°N 75.85°E / 11.87; 75.85
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയ് നമ്പുടാകം
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670651
+91490
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കൊട്ടിയൂർ അമ്പലം
കൊട്ടിയൂർ അമ്പലത്തിലെ ഉത്സവം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് കൊട്ടിയൂർ. തെക്കിന്റെ കാശി എന്നും കൊട്ടിയൂർ അറിയപ്പെടുന്നു. കണ്ണൂർ വയനാട് ജില്ലാ അതിർ‌ത്തി ഗ്രാമമായ കൊട്ടിയൂരിലെ താമസക്കാരിൽ അധികവും തിരുവിതാംകൂറിൽ നിന്നു കുടിയേറി വന്നവരുടെ പിൻതലമുറകളിൽ പെട്ടവരാണ്. വില്യം ലോഗന്റെ മലബാർ മാനുവലിൽ കൊട്ടിയൂരിനെ കുറിച്ച് പരാമർ‌ശമുണ്ട്.

കൊട്ടിയൂരിൽ കാടിനു നടുവിലായി രണ്ട് ക്ഷേത്രങ്ങൾ ഉണ്ട്. ഇവിടത്തെ ശിവക്ഷേത്രം പ്രശസ്തമാണ്. പല സ്ഥലങ്ങളിൽ നിന്നും ഇവിടത്തെ 28 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ആളുകൾ ഒത്തുകൂടുന്നു. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്.

അക്കരക്കൊട്ടിയൂർ ക്ഷേത്രത്തിന്റെ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.

ഇപ്പോഴുള്ള കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയ് നമ്പുടാകം ആണ് .

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൊട്ടിയൂർ&oldid=3678195" എന്ന താളിൽനിന്ന് ശേഖരിച്ചത്