ഉള്ളടക്കത്തിലേക്ക് പോവുക

ഇരിവേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരിവേരി
Map of India showing location of Kerala
Location of ഇരിവേരി
ഇരിവേരി
Location of ഇരിവേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ജനസംഖ്യ 15,672 (2001)
സമയമേഖല IST (UTC+5:30)

11°52′18″N 75°28′52″E / 11.871745°N 75.481007°E / 11.871745; 75.481007 കണ്ണൂർ ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് ഇരിവേരി.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

2001 കാനേഷുമാരി പ്രകാരം 15,672 ആയിരുന്നു ഇരിവേരിയുടെ ജനസംഖ്യ[1]. ഇതിൽ 48% പുരുഷന്മാരും 52% സ്ത്രീകളുമാണ്. 84% ആണ് ഇരിവേരിയുടെ സാക്ഷരത ശതമാനം. സാക്ഷരത ശതമാനം പുരുഷന്മാരിൽ 85% ശതമാനവും സ്ത്രീകളിൽ 82% ശതമാനവുമാണ്. ഇരിവേരിയിലെ 12% പേർ 6 വയസ്സിൽ താഴെയുള്ള കുട്ടികളാണ്.

ചക്കരക്കല്ല് ആണ് ഇവിടുന്ന് അടുത്തുള്ള മറ്റൊരു പട്ടണം. ഇരിവേരിയിലുള്ള ഇരിവേരിക്കാവിൽ എല്ലാ വർഷവും നടത്തപ്പെടുന്ന തെയ്യം പ്രസിദ്ധമാണ്. അമ്പിളിയാട് ശ്രീ കൃഷ്ണന്റെ അമ്പലവും മണിക്കിയിൽ ഭഗവതി ക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാന ഹിന്ദു ക്ഷേത്രങ്ങൾ.

ക്ഷേത്രങ്ങൾ

[തിരുത്തുക]

ഇരിവേരിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഒരു ചെറിയ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇരിവേരി കാവ്, ഇവിടം ഫെബ്രുവരിയിലെ ഒരു നാടൻ കലാപരിപാടിയായ തെയ്യത്തിന് പേരുകേട്ടതാണ്. അമ്പിളിയാട് ശ്രീകൃഷ്ണ ക്ഷേത്രം, മാണിക്കിയിൽ ഭഗവതി ക്ഷേത്രം എന്നിവയും ഇരിവേരിയിലാണ്.

മസ്ജിദുകൾ

[തിരുത്തുക]

വടക്കൻ കേരളത്തിലെ പ്രശസ്തമായ മുസ്ലീം തീർത്ഥാടന കേന്ദ്രമായ ഇരിവേരി ജുമാ മസ്ജിദും മഖാമും ഇരിവേരിയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു, പരമ്പരാഗത ഇസ്ലാമിക ഉറൂസിനും നേർച്ചകൾക്കും പേരുകേട്ട ഇരിവേരി മസ്ജിദ് AD 702 ൽ ഖാസി ഹുസൈൻ മദനി (റ) സ്ഥാപിച്ചതാണ്.

ഗതാഗതം

[തിരുത്തുക]

ദേശീയ പാത കണ്ണൂർ പട്ടണത്തിലൂടെ കടന്നുപോകുന്നു. ഗോവ, മുംബൈ എന്നിവയ്ക്ക് വടക്ക് ഭാഗത്തും കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്ക് തെക്ക് ഭാഗത്തും എത്തിച്ചേരാം. ഇരിട്ടിയുടെ കിഴക്കുഭാഗത്തുള്ള റോഡ് മൈസൂരിലേക്കും ബാംഗ്ലൂരിലേക്കും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് പാതയിലെ കണ്ണൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇന്റർനെറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്താൽ ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലേക്കും ട്രെയിനുകൾ ലഭ്യമാണ്. മട്ടന്നൂർ, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ വിമാനത്താവളങ്ങളുണ്ട്. അവയെല്ലാം അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്, പക്ഷേ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്ക് മാത്രമേ നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാകൂ.

അവലംബങ്ങൾ

[തിരുത്തുക]
  1. ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
"https://ml.wikipedia.org/w/index.php?title=ഇരിവേരി&oldid=4661940" എന്ന താളിൽനിന്ന് ശേഖരിച്ചത്