കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്
കുഞ്ഞിമംഗലം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kannur |
ഏറ്റവും അടുത്ത നഗരം | പയ്യന്നൂർ |
ജനസംഖ്യ | 18,014 (2001[update]) |
സമയമേഖല | IST (UTC+5:30) |
Coordinates: 12°3′10″N 75°14′20″E / 12.05278°N 75.23889°E
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്. കുഞ്ഞിമംഗലം വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിനു 15.44 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിർത്തികൾ കിഴക്ക് ചെറുതാഴം പഞ്ചായത്തും വടക്ക് പെരുമ്പപ്പുഴയും തെക്ക് രാമന്തളി പഞ്ചായത്തും പടിഞ്ഞാറ് പയ്യന്നൂർ മുൻസിപ്പാലിറ്റിയുമാണ്. പഴയ ചിറയ്ക്കൽ താലൂക്കിലുണ്ടായിരുന്ന 76 അംശങ്ങളിലൊന്നായിരുന്നു കുഞ്ഞിമംഗലം. പഴയ മലബാർ ജില്ലയിൽ ഉൾപ്പെട്ടിരുന്ന പഞ്ചായത്തുകളിലൊന്നാണ് ചെറുതാഴം - കുഞ്ഞിമംഗലം പഞ്ചായത്ത്. 1962-ൽ ഈ പഞ്ചായത്ത് വിഭജിക്കപ്പെട്ടപ്പോൾ കുഞ്ഞിമംഗലം പ്രദേശത്തെ ഏഴു വാർഡുകളെ ഉൾപ്പെടുത്തിക്കൊണ്ട് കുഞ്ഞിമംഗലം പഞ്ചായത്ത് നിലവിൽ വന്നു.പഞ്ചായത്ത് ഓഫീസ് ആണ്ടാം കൊവ്വലിൽ സ്ഥിതി ചെയ്യുന്നു [1].[2]
ജനസംഖ്യ[തിരുത്തുക]
2001-ലെ കാനേഷുമാരി പ്രകാരം കുഞ്ഞിമംഗലത്തെ ജനസംഖ്യ 8253 പുരുഷന്മാരും 9761 സ്ത്രീകളും ഉൾപ്പെടെ 18014 ആണ്.[2]
വാർഡുകൾ[തിരുത്തുക]
- എടാട്ട്
- ചെറാട്ട്
- കുന്നിന്കിഴക്ക്
- പറമ്പത്ത്
- കിഴക്കാനി
- മല്ലിയോട്ട്
- പാണച്ചിറ
- അങ്ങാടി
- തലായി
- തെക്കുംമ്പാട്
- പുതിയപുഴക്കര
- കുതിരുമ്മൽ
- കണ്ടംകുളങ്ങര
- വടക്കുംമ്പാട്
- കൊവ്വപ്പുറം
അവലംബം[തിരുത്തുക]
- ↑ "കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്". മൂലതാളിൽ നിന്നും 2014-01-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-15.
- ↑ 2.0 2.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
{{cite web}}
:|first=
missing|last=
(help)
(

- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- Census data 2001