വളപട്ടണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

undefined

കളരി വാതുക്കൽ ക്ഷേത്രം

കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് വളപട്ടണം. കണ്ണൂർ പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ അകലെയായി ആണ് വളപട്ടണം സ്ഥിതിചെയ്യുന്നത്.ബല്യപട്ടണം എന്നും വളപട്ടണം അറിയപ്പെടുന്നു. വളപട്ടണം നദിക്കരയിലായാണ് പട്ടണം സ്ഥിതിചെയ്യുന്നത്. തടി വ്യവസായത്തിനും തടിക്കച്ചവടത്തിനും പ്രശസ്തമാണ് വളപട്ടണം. വളപട്ടണം പുഴയായിരുന്നു നൂറ്റാണ്ടുകൾക്കു മുൻപ് കച്ചവടത്തിനുള്ള പ്രധാന ജല മാർഗ്ഗം. ഈ പുഴക്കരയിലുള്ള പ്രധാന പട്ടണമായതുകൊണ്ട് വളപട്ടണത്തിന് ‘വല്യ പട്ടണം‘ എന്ന് പേരുലഭിച്ചു. പിന്നീട് അത് ലോപിച്ച് വളപട്ടണമായി.അഴീക്കൽ തുറമുഖം വളപട്ടണത്തിന് അടുത്താണ്. ഇന്ത്യയിലെ ഏറ്റവും വലിയ തടിവ്യവസായ സ്ഥാപനമായ വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ് ലിമിറ്റഡ് വളപട്ടണം നദിക്കരയിലാണ്. ഇത് ഏതാനും വർഷങ്ങൾക്കു മുൻപുവരെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്ലൈവുഡ് നിർമ്മാണശാലയായിരുന്നു. പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം നദിക്കരയിലാണ്

ഭൂമിശാസ്ത്രം[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്ന് ശരാശരി 6 മീറ്റർ ഉയരത്തിലാണീ പ്രദേശം. കണ്ണൂർ ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ്‌ ഇവിടം.

ഇവയും കാണുക[തിരുത്തുക]

* പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം* ശ്രീ മുത്തപ്പൻ* കണ്ണൂർ== പുറത്തുനിന്നുള്ള കണ്ണികൾ ==undefined* വളപട്ടണം നദിയുടെയും പാലത്തിന്റെയും ഉപഗ്രഹ ദൃശ്യംundefinedNaN

"https://ml.wikipedia.org/w/index.php?title=വളപട്ടണം&oldid=3536538" എന്ന താളിൽനിന്ന് ശേഖരിച്ചത്