പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ കണ്ണൂർ, തളിപ്പറമ്പ് എന്നീ താലൂക്കുകളിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ചെറുതാഴം, ഏഴോം, കുഞ്ഞിമംഗലം‍, മാടായി‍, മാട്ടൂൽ‍, രാമന്തളി, കടന്നപ്പള്ളി-പാണപ്പുഴ, കാങ്കോൽ-ആലപ്പടമ്പ, കരിവെള്ളൂർ-പെരളം, എരമം-കുറ്റൂർ , പെരിങ്ങോം-വയക്കര ചെറുപുഴ എന്നീ 12 ഗ്രാമപഞ്ചായത്തുകൾ ഈ ബ്ലോക്ക് പഞ്ചായത്തിൽ പെടുന്നു.[1]

ഈ ബ്ലോക്ക് പഞ്ചായത്തിനു 47.19 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ചെറുതാഴം, ഏഴോം, കുഞ്ഞിമംഗലം, മാടായി, മാട്ടോൽ, രാമന്തളി, കടന്നപ്പള്ളി, പെരളം, ആലപ്പടമ്പ്, വെള്ളാറ, പെരിന്തട്ട, തിരുമേനി, വയക്കര, കുറ്റൂർ, പുളിങ്ങോം, പാണപ്പുഴ, കരിവെള്ളൂർ, കാങ്കോൽ, ഏരമം, പെരിങ്ങോം, വയക്കര എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ബ്ലോക്ക് പഞ്ചായത്തിൽ 13 വാർഡുകളുണ്ട്. [1].

അവലംബം[തിരുത്തുക]

  1. 1.0 1.1 http://lsgkerala.in/payyannurblock/

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]