പടിയൂർ ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല
| പടിയൂർ ഗ്രാമപഞ്ചായത്ത് | |
| അപരനാമം: പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത് | |
| 11°58′48″N 75°35′58″E / 11.9799927°N 75.5994988°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | മട്ടന്നൂർ |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് കാര്യാലയം (പടിയൂർ) |
| പ്രസിഡന്റ് | |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 55.40 ച.കി.മീ.ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 21,524 |
| ജനസാന്ദ്രത | 388.5/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
670703, 670593 +0460 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | പഴശ്ശി പദ്ധതി |
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് പടിയൂർ ഗ്രാമപഞ്ചായത്ത്. കണ്ണൂർ ലോകസഭാമണ്ഡലത്തിലും മട്ടന്നൂർ നിയമസഭാമണ്ഡലത്തിലുമാണ് ഈ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്നത്. പടിയൂർ, കല്യാട്, പുലിക്കാട്, പാറ്റക്കൽ, ബ്ലാത്തൂർ, തിരൂർ, കുയിലൂർ, നിടിയോടി, കല്ലുവയൽ, പെരുമണ്ണ്, ആര്യങ്കോട്, ഊരത്തൂർ എന്നീ ഗ്രാമങ്ങൾക്കൂടി ഉൾക്കൊള്ളുന്നതാണ് ഈ ഗ്രാമപഞ്ചായത്ത് [1].
അതിർത്തി
[തിരുത്തുക]- വടക്ക് - കർണാടക വനം, പയ്യാവൂർ ഗ്രാമപഞ്ചായത്ത്, ഉളിക്കൽ ഗ്രാമപഞ്ചായത്ത്
- കിഴക്ക് - പായം ഗ്രാമപഞ്ചായത്ത്,
- തെക്ക് - വളപട്ടണം പുഴ, മട്ടന്നൂർ നഗരസഭ, ഇരിട്ടി നഗരസഭ
- പടിഞ്ഞാറ് - ഇരിക്കൂർ ഗ്രാമപഞ്ചായത്ത്, ശ്രീകണ്ഠാപുരം നഗരസഭ, പയ്യാവൂർ ഗ്രാമപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- മണ്ണേരി
- തിരൂർ
- ആലത്തുപറമ്പ്
- ആര്യങ്കോട്
- പുലിക്കാട്
- കല്ലുവയല്
- നിടിയോടി
- പടിയൂർ
- പൂവം
- കുയിലൂർ
- പെരുമണ്ണ്
- പെടയങ്ങോട്
- ഊരത്തൂര്
- കല്ല്യാട്
- ബ്ലാത്തൂർ
- ചോലക്കരി
2025 പഞ്ചായത്ത് ഇലക്ഷൻ ഫലം
[തിരുത്തുക]താഴെ കൊടുത്തിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിലുള്ള വിജയികളെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്.[3]
| വാർഡ് നമ്പർ | വാർഡിന്റെ പേര് | ജനപ്രതിനിധി | മുന്നണി | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | മണ്ണേരി | രമേശൻ എ വി | എൽ.ഡി.എഫ് | സി.പി.എം. | ജനറൽ |
| 002 | തിരൂർ | കെ എ ഉമ്മർ | യു.ഡി.എഫ്. | കോൺഗ്രസ് | ജനറൽ |
| 003 | ആലത്തുപറമ്പ് | ടി.ശ്രീജ | എൽ.ഡി.എഫ് | സി.പി.എം. | സ്‌ത്രീ |
| 004 | ആര്യങ്കോട് | കെ.പി.ബാബു | യു.ഡി.എഫ്. | കോൺഗ്രസ് | ജനറൽ |
| 005 | പുലിക്കാട് | വി വി രാജീവ് | എൽ.ഡി.എഫ് | സി.പി.എം. | ജനറൽ |
| 006 | കല്ലുവയൽ | ലിസാമ്മ വർഗ്ഗീസ് | യു.ഡി.എഫ്. | കോൺഗ്രസ് | സ്‌ത്രീ |
| 007 | നിടിയോടി | കെ കെ പ്രഭാകരൻ | എൽ.ഡി.എഫ് | സി.പി.ഐ. | ജനറൽ |
| 008 | പടിയൂർ | കെ.വി.തങ്കമണി | എൽ.ഡി.എഫ് | സി.പി.എം. | സ്‌ത്രീ |
| 009 | പൂവ്വം | ഷഹന രാജീവൻ | യു.ഡി.എഫ്. | കോൺഗ്രസ് | സ്‌ത്രീ |
| 010 | കുയിലൂർ | കെ വി മനോഹരൻ | എൽ.ഡി.എഫ് | സി.പി.എം. | ജനറൽ |
| 011 | പെരുമണ്ണ് | സി പ്രസന്ന | മറ്റുള്ളവർ | സ്വത. | സ്‌ത്രീ |
| 012 | പെടയങ്ങോട് | നൈലോഫർ കെ വി | യു.ഡി.എഫ്. | ലീഗ് | സ്‌ത്രീ |
| 013 | ഊരത്തൂർ | ബി.രാമചന്ദ്രൻ | എൽ.ഡി.എഫ് | സി.പി.എം. | ജനറൽ |
| 014 | കല്ല്യാട് | പി.വി.ഷൈല | എൽ.ഡി.എഫ് | സി.പി.എം. | സ്‌ത്രീ |
| 015 | ബ്ലാത്തൂർ | സി. അഭിലാഷ് | എൽ.ഡി.എഫ് | സി.പി.എം. | പട്ടികവർഗ്ഗം |
| 016 | ചോലക്കരി | പത്മിനി.കെ.വി | എൽ.ഡി.എഫ് | സി.പി.എം. | സ്‌ത്രീ |
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]1955 ഏപ്രിൽ 20-നാണ് പടിയൂർ-കല്യാട് പഞ്ചായത്ത് നിലവിൽ വന്നത്. 1963-ൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന് 1964 ജനുവരി 1-ന് ടി.ആർ നാരായണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു.
പ്രധാനവിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- സിബ്ഗ കോളേജ്, കല്യാട്
- ഗവ. ഹയർ സെക്കൻഡറി സ്കൂൾ പടിയൂർ
- എസ്.എൻ.എ.യു.പി സ്കൂൾ പടിയൂർ
- കല്യാട് എ.യു.പി സ്കൂൾ
- ഗാന്ധി വിലാസം എ.എൽ.പി സ്കൂൾ ബ്ലാത്തൂർ
- നാരായണ വിലാസം എ.എൽ.പി സ്കൂൾ പെരുമണ്ണ്
- സെൻ്റ് ആൻ്റണീസ് എ.എൽ.പി സ്കൂൾ കല്ലുവയൽ
- കുയിലൂർ എ.എൽ.പി സ്കൂൾ
- ഊരത്തൂർ എ.എൽ.പി സ്കൂൾ
- ഇംഗ്ലീഷ് വാലി പബ്ലിക് സ്കൂൾ, പെരുമണ്ണ്- പെടയങ്കോട്
- ഗവ. ഐ.ടി.ഐ പടിയൂർ, ബ്ലാത്തൂർ
പ്രധാനസാംസ്കാരികകേന്ദ്രങ്ങൾ
[തിരുത്തുക]നിടിയോടി ഗ്രാമോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥശാല, പടിയൂർ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം, കുയിലൂർ പൊതുജന വായനശാല, ബ്ളാത്തൂർ സി.ആർ.സി. ഗ്രന്ഥാലയം, ആലത്തുപറമ്പ് പി കുമാരൻ സ്മാരക ഗ്രന്ഥാലയം എന്നിവ പഞ്ചായത്തിലെ ഗ്രന്ഥശാലകളാണ്. എ.കെ.ജി.സ്മാരക വായനശാല ഊരത്തൂർ, തിരൂർ പൊതുജന വായനശാല, ആര്യങ്കോട് എ.കെ.ജി വായനശാല, എ.കെ.ജി. വായനശാല കരവൂർ, ഐക്യോദയ വായനശാല ചടച്ചിക്കുണ്ടം, കല്ല്യാട് സാംസ്കാരിക നിലയം വായനശാല എന്നീ വായനശാലകളും പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. കല്ല്യാട് സാംസ്കാരിക നിലയം,ആര്യങ്കോട് കയർഷെഡ് ഹാൾ, ചടച്ചിക്കുണ്ടം കമ്മ്യൂണിറ്റി ഹാൾ, മാങ്കുഴി പട്ടികവർഗ്ഗ കമ്മ്യൂണിറ്റിഹാൾ, തിരൂർ സാംസ്കാരിക നിലയം എന്നിവ പടിയൂരിലെ കമ്മ്യൂണിറ്റി ഹാളുകളാണ് .പടിയൂർ, കല്ല്യാട് എന്നിവിടങ്ങളിൽ വൃദ്ധജനങ്ങൾക്കും, ശാരീരികമായി വെല്ലുവിളി നേരിടുന്നവർക്കുമുള്ള വിശ്രമ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
ധനകാര്യ സ്ഥാപനങ്ങൾ
[തിരുത്തുക]- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്ലാത്തൂർ
- കേരള ഗ്രാമീൺ ബാങ്ക് പടിയൂർ
- കല്യാട് സർവീസ് സഹകരണ ബാങ്ക്
- ഉളിക്കൽ സർവീസ് സഹകരണ ബാങ്ക്
- പടിയൂർ വനിതാ സഹകരണ സംഘം
- പടിയൂർ-കല്യാട് വനിതാ സഹകരണ സംഘം
അവലംബങ്ങൾ
[തിരുത്തുക]- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (പടിയൂർ-കല്യാട് (ഗ്രാമപഞ്ചായത്ത്)
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.
- ↑ "Local Body Election Results 2025 – Kerala". State Election Commission, Kerala. Retrieved 13 January 2026.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ജി എച്ച് എസ് എസ് പടിയൂർ Archived 2013-04-11 at the Wayback Machine
