തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thrippangottur
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kannur
ജനസംഖ്യ 27,781 (2001)
സമയമേഖല IST (UTC+5:30)

കണ്ണൂർ ജില്ലയുടെ തെക്കു ഭാഗത്തായി തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ, കോഴിക്കോട് ജില്ലയോട് തൊട്ടു സ്ഥിതിചെയ്യുന്ന ഒരു പഞ്ചായത്താണ്‌ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്.[1].2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[2]

തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത്1953 പാനൂർ പഞ്ചായത്ത് വിഭജിച്ച് തൃപ്രങ്ങോട്ടൂർ , പൊയിലൂർ പഞ്ചായത്തുകൾ രൂപീകരിച്ചു. കൈപൊക്കി വോട്ടിംഗിലൂടെ നിലവിൽ വന്ന തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട് ശ്രീ . പൊട്ടൻ കണ്ടി കുഞ്ഞമ്മദ് ഹാജിയും പൊയിലൂർ പഞ്ചായത്തിന്റെ പ്രസിഡണ്ട് ശ്രീ പുത്തൻപുരയിൽ കണ്ട്യൻ കുഞ്ഞികണ്ണനുമായിരുന്നു. 1962 പുതുവത്സരദിനത്തിൽ രണ്ട് പഞ്ചായത്തുകളൂം എകോപിപ്പിച്ചുകൊണ്ട് (G.O. Ms-96/61 Dt.28.12.61) ഇന്നത്തെ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് നിലവിൽ വന്നു. 1964 വരെ സ്പെഷൽ ഓഫീസറുടെ ഭരണത്തിൽ കീഴിലായിരുന്നു. കണ്ണൂർ ജില്ലയുടെ തെക്ക് കിഴക്കേ അറ്റത്ത് കിഴക്ക് വടക്ക് നിന്നു തെക്ക് പടിഞ്ഞാറേക്ക് ചെരിഞ്ഞു കിടക്കുന്ന പ്രദേശമാണ് തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത്. പാത്തിക്കൽ , വടക്കെക്കളം , നരിക്കോട്, വാഴമല , പന്നിയങ്കാവ് തുടങ്ങിയ കിഴക്കൻ മലനിരകൾ പഞ്ചായത്തിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളാണ്.

വാർഡുകൾ[തിരുത്തുക]

 1. വടക്കേ പോയിലൂർ
 2. പാറയുള്ള പറമ്പ
 3. പുല്ലായിതോട്
 4. ചമതക്കാട്
 5. വിളകോട്ടൂർ
 6. സെൻട്രൽ പോയിലൂർ
 7. വട്ട പോയില്മ്മൽ
 8. തെക്കും മുറി
 9. വിള കോട്ടൂർ വെസ്റ്റ്
 10. ചെട്ടക്കണ്ടി
 11. കല്ലിക്കണ്ടി
 12. ഉത്തൂക്കുമ്മൽ
 13. മുണ്ടതോട്
 14. എരിഞ്ഞിൻ കീഴീൽ
 15. കുറുംഗാട്
 16. കടവത്തൂർ ടൌൺ
 17. ഹൈ സ്കൂൾ വാർഡ്
 18. കീരിയാട്‌[3]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം[തിരുത്തുക]

 1. http://www.lsg.kerala.gov.in/htm/inner.asp?ID=1157&intID=5 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്]
 2. http://www.kerala.gov.in/whatsnew/delimitation.pdf
 3. ട്രെന്റ് കേരളാ വെബ്സൈറ്റ്