പെരിങ്ങളം ഗ്രാമപഞ്ചായത്ത്
പെരിങ്ങളം ഗ്രാമപഞ്ചായത്ത് | |
---|---|
മുന്‍കാലത്തെ ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ ജില്ല |
ജനസംഖ്യ | |
പുരുഷന്മാർ | • |
സ്ത്രീകൾ | • |
കോഡുകൾ | |
തപാൽ | • |
LGD | • |
LSG | • |
SEC | • |
![]() | 2015-ലെ തദ്ദേശ സ്ഥാപനങ്ങളുടെ പുനഃക്രമീകരണത്തോടെ ഈ ഗ്രാമപഞ്ചായത്ത് പാനൂർ നഗരസഭയുടെ ഭാഗമായി. |
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പെരിങ്ങളം ഗ്രാമപഞ്ചായത്ത്[1]. 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[2]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആകെ ജനസംഖ്യ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ | |
---|---|---|---|---|---|---|---|---|---|---|
10.65 | 13 | 17040 | 7897 | 9143 | 1600 | 1158 | 92.4 | 96.37 | 89.11 |
ചരിത്രം[തിരുത്തുക]
ഇവിടുത്തെ ഐതിഹ്യങ്ങൾ മുഖ്യമായും കനകമലയെ ചൂഴ്ന്നു നിൽക്കുന്നതാണ്. രാമായണ കഥ നടക്കുന്ന കാലത്ത് ശ്രീരാമഭക്തനായ കനകമുനി ഈ മലയിൽ വസിച്ചിരുന്നുവത്രെ. ലങ്കയിൽ നിന്നും സീതയെ വീണ്ടെടുത്തു അയോദ്ധ്യയിലേക്ക് പോകും വഴി ഇവിടം സന്ദർശിക്കാമെന്ന് രാമൻ വാക്കു കൊടുത്തതുപ്രകാരം മുനി കാത്തിരിക്കുകയും അത് നടക്കാത്തതിൽ നിരാശനായി സ്വീകരണത്തിനൊരുക്കിയ കനകമടക്കമുള്ള ദ്രവ്യങ്ങളും കമണ്ഡലവും ഇവിടെ തന്നെ കമഴ്ത്തിവെച്ചുവെന്നുമാണ് ഒരൈതീഹ്യം. ഇസ്ളാംമത പ്രബോധനത്തിന് വേണ്ടി അറേബ്യയിലെ കൂഫായിൽ നിന്നും അലിയൂൽകൂഫി എന്നാരു ദിവ്യൻ കടൽ കടന്ന് ഈ പ്രദേശത്ത് എത്തി. കനകമലയിലെ ഗുഹയിൽ അവധൂതനായി താമസിച്ചിരുന്നു. അദ്ദേഹം പെരിങ്ങത്തൂരിലെ രാവാരിനായർ മൂപ്പന്റെ ഏകമകളുടെ മാറാരോഗം ചികിത്സിച്ചു ഭേദമാക്കുകയും അതിന്റെ ഉപകാര സ്മരണക്കായി രാവാരി മൂപ്പൻ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ആരാധനയ്ക്കായി ദാനമായി നൽകിയെന്നുമുള്ള വിശ്വാസം പരക്കെ പ്രചാരത്തിലുണ്ട്. പെരിങ്ങത്തൂർ പള്ളിയിൽ ഹിന്ദുക്കൾ അടക്കമുള്ളവർ ഉദ്ദേശസിദ്ധിക്ക് വേണ്ടി വിവിധതരം നേർച്ചകൾ നടത്തിവരുന്നത് ഈ പ്രദേശത്ത് നിലനിന്നുവരുന്ന മതസൌഹാർദ്ദത്തിന്റെ ഉത്തമ നിദർശനമാണ്. പെരിങ്ങളത്തെ മുക്കിൽ പീടികയിലുള്ള പാറപറമ്പിലും, കണ്ണംവെള്ളിയിലെ എകരത്ത് കണ്ടി, പാറമ്മൽ പറമ്പുകളിൽ നിന്നും കണ്ടെത്തിയ നന്നങ്ങാടികൾ (ഗുഹാശവകുടീരങ്ങൾ), മൺപാത്രങ്ങൾ എന്നിവ ശിലായുഗത്തെ സംബന്ധിച്ച അറിവു നൽകുന്നു. കടത്തനാടിനോട് ചേർന്നുകിടക്കുന്ന ഇരുവഴി നാടിൽ (ഇരുവനാട്) പ്പെട്ടതായിരുന്നു പെരിങ്ങളം. പെരിങ്ങളത്തിന്റെ അധിപർ അക്കാലത്ത് നാരങ്ങോളി കുടുംബക്കാരായിരുന്നു. ഏറ്റവും പ്രബല ഭൂഉടമകളും രാഷ്ട്രീയ ശക്തിയും അവർ തന്നെയായിരുന്നുവെന്ന് പഴശ്ശി രേഖകൾ സൂചന നൽകുന്നു. ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ വാണിജ്യമേധാവിത്വത്തിന് വേണ്ടി നടന്ന മത്സരങ്ങൾ ഉയർന്ന കുന്നുകളും നദീമുഖങ്ങളും കൈവശം വെക്കുവാൻ വേണ്ടിയായിരുന്നു. പെരിങ്ങത്തൂർ കേന്ദ്രീകരിച്ച് കുരുമുളക് ശേഖരിക്കുവാൻ ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരും പരസ്പരം മത്സരിച്ചു. 1752 കാലത്ത് മയ്യഴി പുഴയുടെ പശ്ചാത്തലത്തിലുള്ള പെരിങ്ങത്തൂരും കനകമലയും ഫ്രഞ്ചുകാർ കൈവശപ്പെടുത്തിയതായി പഴയ രേഖകൾ സൂചിപ്പിക്കുന്നു. പൂക്കോം-മേക്കുന്ന്-മോന്താൽ റോഡ് ടിപ്പുവിന്റെ പടയോട്ടകാലത്തിന് മുമ്പ് തന്നെ നിലവിൽ ഉണ്ടായിരുന്നു. പെരിങ്ങത്തൂർ പാലം വരുന്നതിന് വളരെ മുമ്പു തന്നെ ഇവിടം പ്രമുഖ വാണിജ്യകേന്ദ്രമായിരുന്നു. നിത്യേന ലോഡ് കണക്കിന് നെല്ലും മറ്റും ഇവിടെ എത്തിച്ചേർന്നിരുന്നു. പെരിയ യുദ്ധക്കളം എന്നർത്ഥം വരുന്ന പെരുംകളം ആണ് പെരിങ്ങളം ആയി മാറിയത്. പെരിങ്ങത്തൂരിലെ മൈതാനി മൊട്ട, മേപ്പാടി പറമ്പ്, കണ്ടം പുനം പറമ്പ് എന്നിവിടങ്ങളിൽ നിന്ന് പറമ്പ് കിളക്കുമ്പോഴും മറ്റും പഴയകാലത്തെ ഈയം കൊണ്ടുള്ള വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കിട്ടാറുണ്ട്.ബ്രിട്ടീഷുകാർ പ്രാദേശികാധികാരികളുമായി നടത്തിയ അവസരവാദപരമായ കരാറുകളും അവർ ചുമത്തിയ ഭീമമായ ഭൂനികുതിയും ഈ പ്രദേശത്തെ ഫ്യൂഡൽ വ്യവസ്ഥിതിയുടെ അടിത്തറയ്ക്ക് ഇളക്കം തട്ടിച്ചു. ഇടത്തരം ജന്മിമാരിൽ പലർക്കും ഭൂമി നഷ്ടപ്പെട്ടത് നികുതിബാക്കിക്കും കാണത്തിനു വെച്ചും ചാർത്തികൊടുത്തുമാണ്. ആയിരം തേങ്ങക്ക് ഏഴര ഉറുപ്പിക വിലയും കർഷക തൊഴിലാളികൾക്ക് ദിവസക്കൂലി അരക്കാലുമായിരുന്നു. അക്കാലത്ത് ഭൂനികുതി ഏക്കറിന് 15-20 രൂപയായിരുന്നു. സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ പെരിങ്ങളം സമ്പന്നമായ പാരമ്പര്യം നിലനിർത്തിയിരുന്നു. അണിയാരത്തെ കേളോത്ത് സ്ക്കൂൾ, കാടാങ്കുനി യു.പി.സ്ക്കൂൾ, പുല്ലൂക്കര കുന്നും മൊയിലോത്ത് സ്ക്കൂൾ, തയ്യുള്ളതിൽ മുസ്ളീം സ്ക്കൂൾ, കുളങ്ങരകണ്ടി സ്ക്കൂൾ എന്നിവ 20ാംനൂറ്റാണ്ടിന്റെ ആരംഭ ദശയിൽ തന്നെ പ്രവർത്തനം തുടങ്ങിയവയാണ്. കോൽക്കളി, രാജസൂയം, കളരിപയറ്റ്, പരിചമുട്ട് എന്നീ കലാരൂപങ്ങൾ പലയിടത്തും പരിശീലിപ്പിച്ചിരുന്നു. [3]
ഗ്രാമ പഞ്ചായത്ത് വാർഡുകൾ[തിരുത്തുക]
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഇ. നാസർ(മുസ്ലീം ലീഗ്) ആണ്.[1]. പെരിങ്ങളം ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളാണുള്ളത്.[4]
- കാട്ടിമുക്ക്
- കണ്ണംവള്ളി
- കാരപൊയിൽ
- കൊച്ചിയങ്ങാടി
- പുല്ലൂക്കര സൗത്ത്
- പുല്ലൂക്കര സെന്റർ
- പുല്ലൂക്കര നോർത്ത്
- പെരിങ്ങത്തൂർ
- കനകമല
- അണിയാരം
- അണിയാരം നോർത്ത്
- കാടകുനി
- പൂക്കോം
തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]
2005- സെപ്റ്റംബർ 26-ന് നടന്ന തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ[5][6]
വാർഡ് | പോളിംഗ് | വിജയി | പാർട്ടി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | പാർട്ടി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ | - | |
---|---|---|---|---|---|---|---|---|---|---|
കാട്ടിമുക്ക് | 703 | കറുത്താന്റവിട നിസാർ | മുസ്ലീം ലീഗ് | 412 | സി.എച്ച്. സ്വാമിനാഥൻ | ജനതാദൾ(എസ്) | 220 | ചന്ദ്രോത്ത് പ്രദീപൻ | ബി.ജെ.പി. | |
കണ്ണംവള്ളി | 715 | പി.പി. വിജയൻ | സി.പി.ഐ(എം) | 415 | സന്തോഷ് കണ്ണംവള്ളി | കോൺഗ്രസ്(ഐ) | 288 | എരഞ്ഞിക്കുളങ്ങര പവിത്രൻ | ബി.ജെ.പി. | |
കാരപൊയിൽ | 750 | എ.ഇ. നാസർ | മുസ്ലീം ലീഗ് | 414 | വാതുക്കൽ പറമ്പത്ത് സലീം | ഡി.ഐ.സി(കെ) | 256 | വലിയപുരയിൽ പവിത്രൻ | ബി.ജെ.പി. | |
കൊച്ചിയങ്ങാടി | 803 | കെ.കുഞ്ഞിക്കണ്ണൻ | സി.പി.ഐ(എം) | 378 | പള്ളിക്കണ്ടി മുസ്തഫ | കോൺഗ്രസ്(ഐ) | 350 | കുന്നുമ്മൽ പൊയിൽ തങ്കരാജ് | ബി.ജെ.പി. | |
പുല്ലൂക്കര സൗത്ത് | 911 | അവയാട്ട് ശ്രീജ | സി.പി.ഐ(എം) | 602 | തട്ടാങ്കൂലോത്ത് താഴെകുനിയിൽ നസ | മുസ്ലീം ലീഗ് | 263 | വണ്ണാന്റവിട താര | ബി.ജെ.പി. | |
പുല്ലൂക്കര സെന്റർ | 662 | കോറോത്തുംകണ്ടി ഖദീശ | മുസ്ലീം ലീഗ് | 364 | എലിക്കൊത്തീന്റവിട ഉഷ | സ്വതന്ത്ര | 239 | മൂക്കോത്ത്കണ്ടിയിൽ ഇല്ലത്ത് സുമ | ബി.ജെ.പി. | |
പുല്ലൂക്കര നോർത്ത് | 715 | വലിയപുതുശ്ശേരിയിൽ ആരിഫ | ഡി.ഐ.സി(കെ) | 375 | പരിപ്പുമ്മൽ ശരീഫ | മുസ്ലീം ലീഗ് | 321 | |||
പെരിങ്ങത്തൂർ | 777 | കെ.ടി.ഖാദർ | മുസ്ലീം ലീഗ് | 586 | എൻ.എം. സജിത്ത് | ജനതാദൾ(എസ്) | 171 | |||
കനകമല | 800 | എം.പി.മഹേഷ് | ജനതാദൾ(എസ്) | 489 | വടക്കേ കാട്ടിൽ രാജൻ | ബി.ജെ.പി | 133 | മീത്തലേ വാഴേടത്ത് സിറാജ് | മുസ്ലീം ലീഗ് | 132 |
അണിയാരം | 682 | മേട്രൽ വൽസല | കോൺഗ്രസ്(ഐ) | 400 | തട്ടാന്റവിട പ്രഭാവതി | സി.പി.ഐ(എം) | 270 | |||
അണിയാരം നോർത്ത് | 505 | ആർ. എം. അബ്ദുൾ റഹിമാൻ | സി.പി.ഐ(എം) | 321 | പി.രാഘവൻ | കോൺഗ്രസ്(ഐ) | 162 | |||
കാടകുനി | 657 | മീര രാഘവൻ | കോൺഗ്രസ്(ഐ) | 437 | എം.കെ.ഷൈജ | ബി.ജെ.പി. | 102 | ടി.കെ. മഞ്ജുള | ജനതാദൾ(എസ്) | |
പൂക്കോം | 744 | നാമത്താന്റവിട ജയപ്രകാശൻ | കോൺഗ്രസ്(ഐ) | 369 | പി. ഷാജി | സി.പി.ഐ(എം) | 361 | - | - |
അതിരുകൾ[തിരുത്തുക]
- വടക്ക്: പാനൂർ
- പടിഞ്ഞാറ്: പന്ന്യന്നൂർ,ചൊക്ലി ,
- കിഴക്ക്: പെരിങ്ങളം പുഴ, എടച്ചേരി, തൃപ്പങ്ങോട്ടൂർ
- തെക്ക്: മയ്യഴിപ്പുഴ, കരിയാട്
ഇതും കാണുക[തിരുത്തുക]
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
അവലംബം[തിരുത്തുക]
- ↑ 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പെരിങ്ങളം ഗ്രാമപഞ്ചായത്ത്
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-01.
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പെരിങ്ങളം ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പെരിങ്ങളം ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
- ↑ http://www.nationmaster.com/encyclopedia/Local-Body-Election-in-Kerala[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കേരള ഇലക്ഷൻ കമ്മീഷൻ -കണ്ണൂർ ജില്ലയിലെ പ്രദേശിക തിരഞ്ഞെടുപ്പുഫലങ്ങൾ - പേജ് 170-172[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പെരിങ്ങളം ഗ്രാമപഞ്ചായത്ത് - വിവരണം