മലപ്പട്ടം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പട്ടം
Kerala locator map.svg
Red pog.svg
മലപ്പട്ടം
12°02′N 75°28′E / 12.04°N 75.46°E / 12.04; 75.46
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം തളിപ്പറമ്പ്
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ്
വിസ്തീർണ്ണം 19.3ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 8708
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91 460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മലപ്പട്ടം.

പേരിനു പിന്നിൽ[തിരുത്തുക]

മഹാഭാരതകഥയിലെ മഹിഷാസുരൻ നിർമിച്ച പട്ടണമാണിതെന്നും മഹിഷ പട്ടണം ലോപിച്ച്‌ മലപ്പട്ടമായി എന്നും ഒരു വാദം. അതല്ല മലയടി വാരത്ത്‌ ഉണ്ടായ പട്ടണമെന്നർത്ഥത്തിൽ മലപ്പട്ടണം എന്നും അതുലോപിച്ച്‌ മലപ്പട്ടമായി എന്നും പറയപ്പെടുന്നു. ലിഖിത രേഖകൾ ഈ പേരിന്റെ ചരിത്രത്തിൽ പിന്നിലല്ല.[1]

ആദ്യകാല ഭരണസമിതി[തിരുത്തുക]

ആദ്യകാല ഭരണസമിതി നിലവിൽ വന്നത്‌ 1954 ൽ ആണ്‌. അളവൂര്‌ കൃഷ്‌ണൻ നമ്പ്യാർ പ്രസിഡന്റും അയിക്കോത്ത്‌ അബ്‌ദു വെസ്‌ പ്രസിഡണ്ടുമായിരുന്നു. 1961 ൽ മലപ്പട്ടം, ഇരിക്കൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ചു. എ. കുഞ്ഞിക്കണ്ണനായിരുന്നു സംയോജിപ്പിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്‌. 1968ൽ വീണ്ടും ഈ പഞ്ചായത്തുകളെ വിഭജിച്ച്‌ ഇരിക്കൂർ, മലപ്പട്ടം എന്നീ പഞ്ചായത്തുകളാക്കി. എ. കുഞ്ഞിക്കണ്ണൻ തന്നെയായിരുന്നു പ്രസിഡന്റ്‌.[1]

വാർഡുകൾ[തിരുത്തുക]

  1. കൊളന്ത
  2. അടൂർ
  3. അടുവാപ്പുറം നോർത്ത്
  4. അടുവപ്പുറം സൌത്ത്
  5. കരിമ്പീൽ
  6. തലക്കോട് ഈസ്റ്റ്‌
  7. തലക്കോട് വെസ്റ്റ്
  8. മലപ്പട്ടം ഈസ്റ്റ്‌
  9. മലപ്പട്ടം വെസ്റ്റ്
  10. പൂക്കണ്ടം
  11. കൊവുന്തല
  12. അടിചേരി
  13. മലപ്പട്ടം സെന്റർ[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (മലപ്പട്ടം ഗ്രാമപഞ്ചായത്ത്)
  2. "ട്രെന്റ് കേരളാ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2019-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-29.