ഉള്ളടക്കത്തിലേക്ക് പോവുക

എരഞ്ഞോളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എരഞ്ഞോളി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എരഞ്ഞോളി
Map of India showing location of Kerala
Location of എരഞ്ഞോളി
എരഞ്ഞോളി
Location of എരഞ്ഞോളി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
സമയമേഖല IST (UTC+5:30)

11°46′N 75°28′E / 11.77°N 75.47°E / 11.77; 75.47 കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി നഗരസഭയിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് എരഞ്ഞോളി ഗ്രാമപഞ്ചായത്ത്[1]

വാണിജ്യ-ഗതാഗത പ്രാധാന്യം

[തിരുത്തുക]

തലശ്ശേരി-കൂർഗ് റോഡ്(തലശ്ശേരി-കൂട്ടുപുഴ സംസ്ഥാനപാത) എരഞ്ഞോളിയിലൂടെയാണ്‌ കടന്നു പോകുന്നത്‌. തലശ്ശേരി-കൂർഗ് റോഡിൽ ബ്രിട്ടീഷുകാർ ടോൾ പിരിച്ചിരുന്ന സ്ഥലമാണ്‌ ഈ ഗ്രാമപഞ്ചായത്തിലെ ചുങ്കം എന്ന സ്ഥലം.തലശ്ശേരി, കണ്ണൂർ എന്നിവയാണ്‌ ഏറ്റവുമടുത്ത പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം, മംഗലാപുരം അന്താരാഷ്ട്രവിമാനത്താവളം എന്നിവയാണ്‌ ഏറ്റവുമടുത്ത വിമാനത്താവളങ്ങൾ.

വിദ്യാഭ്യാസം

[തിരുത്തുക]

കോളേജ് ഒഫ് എഞ്ചിനീയറിങ്, തലശ്ശേരി എരഞ്ഞോളിയിലാണ്‌ സ്ഥിതിചെയ്യുന്നത്.[2]


സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആൾ താമസമുള്ള ആകെ വീടുകൾ ആകെ വീടുകൾ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ആകെ ജനസംഖ്യ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
10.08 15 - - 23584 11118 12466 2340 1121 95.69 98.01 93.64

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

[തിരുത്തുക]

1962-ലാണ്‌ എരഞ്ഞോളി ഗ്രാമപഞ്ചായത്ത്‌ രൂപീകൃതമായത്‌, പി. കരുണാകരനായിരുന്നു പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്‌.


അതിരുകൾ

[തിരുത്തുക]

ഭൂപ്രകൃതി

[തിരുത്തുക]

ഇവിടത്തെ ഭൂപ്രകൃതിയെ ഉയർന്ന ലാറ്ററൈറ്റ് സമതലം, ചെരിവ് പ്രദേശം, താഴ്‌വരകൾ, തീരസമതലം എന്നിങ്ങനെ നാല്‌ മേഖലകളായി തിരിക്കാം. [3]

ജലപ്രകൃതി

[തിരുത്തുക]

അഞ്ചരക്കണ്ടി പുഴയുടെ ഉമ്മൻചിറപുഴ, എരഞ്ഞോളി പുഴ എന്നിവ ഈ പഞ്ചായത്തിന്റെ അർത്തിയിലൂടെ ഒഴുകുന്നു. ഉയർന്ന പ്രദേശങ്ങളിൽ ഭൂഗർഭജലലഭ്യത കുറവാണ്‌.

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ

[തിരുത്തുക]

വടക്കുമ്പാട് സ്രാമ്പി, ജുമാഅത്ത് പള്ളി എന്നിവ വളരെ പ്രാചീനമായ മുസ്ലീം പള്ളികളാണ്. പുനിക്കോൾ ക്ഷേത്രം, നെടുങ്കോട്ട് ഭഗവതീക്ഷേത്രം,സിവപുരൊറ്റ് മഹാദെവക്ഷെതം മലാൽ ശ്രീ മുത്തപ്പൻ മടപ്പുര ശ്രീ പുതിയാണ്ടി കാവ് എന്നിവ പ്രധാന ക്ഷേത്രങ്ങളാണ്‌.

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

[തിരുത്തുക]

എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ 15 വാർഡുകളാണുള്ളത്. [4]

  1. കളിയിൽ
  2. കൂളി ബസാർ
  3. തോട്ടുമ്മൽ
  4. പെരുന്താറ്റിൽ
  5. മലാൽ
  6. കുടക്കുളം
  7. കപ്പറട്ടി
  8. ചുങ്കം
  9. ചോനാടം
  10. അരങ്ങട്ട്പറമ്പ്
  11. എളയടത്ത്
  12. പാറക്കെട്ട്
  13. മടത്തുംഭാഗം
  14. പന്നിയോട്ട്
  15. ചന്ത്രോത്ത്

2025 പഞ്ചായത്ത് ഇലക്ഷൻ ഫലം

[തിരുത്തുക]

താഴെ കൊടുത്തിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിലുള്ള വിജയികളെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്.[5]

വാർഡ് നമ്പർ വാർഡിന്റെ പേര് ജനപ്രതിനിധി മുന്നണി പാർട്ടി ലഭിച്ച വോട്ട് രണ്ടാം സ്ഥാനം വോട്ട് പാർട്ടി സംവരണം
001 കാളിയിൽ വിബിത കെ.വി. എൽ.ഡി.എഫ് CPI(M) 694 കെ.പി. തങ്കമണി 279 കോൺഗ്രസ് സ്‌ത്രീ
002 കുളി ബസാർ കെ. ജനാർദ്ദനൻ എൽ.ഡി.എഫ് CPI(M) 605 ലത്തീഫ് കുളമുള്ളതിൽ 351 ലീഗ് ജനറൽ
003 തോട്ടുമ്മൽ വിനീത കെ. എൽ.ഡി.എഫ് CPI 465 ഐശ്വര്യ രജീഷ് 329 ബി.ജെ.പി. സ്‌ത്രീ
004 വടക്കുമ്പാട് ഹൈസ്കൂൾ ദിജിഷ വി. എൽ.ഡി.എഫ് CPI(M) 511 സജിന അശോകൻ 172 ബി.ജെ.പി. സ്‌ത്രീ
005 പെരുന്താറ്റിൽ എം. രാജൻ എൽ.ഡി.എഫ് CPI(M) 565 കുട്ടപ്പൻ മോഹനൻ 266 ബി.ജെ.പി. ജനറൽ
006 മലാൽ നിധിന വി.എസ്. എൽ.ഡി.എഫ് CPI(M) 711 പി. പ്രീത 150 ബി.ജെ.പി. സ്‌ത്രീ
007 കുടക്കളം കാട്ട്യത്ത് പ്രകാശൻ എൽ.ഡി.എഫ് CPI(M) 633 രമേശൻ 118 ബി.ജെ.പി. ജനറൽ
008 നിടുംങ്ങോട്ടിൽ സുസ്മിത എം.കെ. എൽ.ഡി.എഫ് CPI(M) 457 എം. പ്രവീണ 274 ബി.ജെ.പി. സ്‌ത്രീ
009 കപ്പരട്ടി സുചിത്ര പി. പി. എൽ.ഡി.എഫ് CPI(M) 649 റോജ പി. 144 കോൺഗ്രസ് സ്‌ത്രീ
010 ചുങ്കം സുഗതൻ കെ. എൽ.ഡി.എഫ് CPI(M) 439 എം.എ.കെ. പ്രദീപ് 293 കോൺഗ്രസ് ജനറൽ
011 ചോനാടം സുശീൽ ചന്ത്രോത്ത് യു.ഡി.എഫ്. INC 426 ശ്യാംകുമാർ കെ.സി. 418 സി.പി.എം. ജനറൽ
012 അരങ്ങേറ്റ്പറമ്പ് കണ്ട്യൻ ഷീബ എൽ.ഡി.എഫ് CPI(M) 458 നിർമ്മല പി.കെ. 341 കോൺഗ്രസ് സ്‌ത്രീ
013 ഇളയിടത്ത് കാമ്പിൽ മനോജൻ എൽ.ഡി.എഫ് CPI(M) 471 ഷജിൽ എൻ. 217 ബി.ജെ.പി. ജനറൽ
014 പാറക്കെട്ട് പി. സദാനന്ദൻ എൽ.ഡി.എഫ് CPI(M) 531 കെ.കെ. പ്രേമൻ 273 ബി.ജെ.പി. ജനറൽ
015 മഠത്തുംഭാഗം കെ.പി. മനോജ് കുമാർ യു.ഡി.എഫ്. INC 481 പയ്യമ്പള്ളി രമേശൻ 465 സി.പി.എം. ജനറൽ
016 പന്ന്യോട്ട് ശ്യാമ ഒ.ആർ. എൽ.ഡി.എഫ് CPI(M) 581 ലത രാമകൃഷ്ണൻ 199 കോൺഗ്രസ് സ്‌ത്രീ
017 ചന്ദ്രോത്ത് സഫീറ സി. എൽ.ഡി.എഫ് CPI(M) 712 അനില 158 കോൺഗ്രസ് സ്‌ത്രീ
018 വലിയതോട് രാഘിൽ മൈലപ്രോൻ എൽ.ഡി.എഫ് CPI(M) 548 കെ.കെ. ഉഷ 279 കോൺഗ്രസ് പട്ടികജാതി

പ്രമുഖവ്യക്തികൾ

[തിരുത്തുക]
  • എരഞ്ഞോളി മൂസ. മാപ്പിളപ്പാട്ടു് ഗായകൻ.

ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബങ്ങൾ

[തിരുത്തുക]
  1. ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -എരഞ്ഞോളി ഗ്രാമപഞ്ചായത്ത്
  2. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-30. Retrieved 2008-10-24.
  3. ↑ http://www.lsg.kerala.gov.in/htm/detail.asp?ID=1146&intId=5
  4. ↑ http://www.lsg.kerala.gov.in/htm/LBWardDet.asp?ID=1146&intId=5
  5. ↑ "Local Body Election Results 2025 – Kerala". State Election Commission, Kerala. Retrieved 13 January 2026.