ആന്തൂർ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ പുതിയ നഗരസഭയാണ് ആന്തൂർ നഗരസഭ. ആന്തൂർ ഗ്രാമപഞ്ചായത്തും തളിപ്പറമ്പ് ഗ്രാമപഞ്ചായത്തും ചേർത്ത് 1990-ൽ തളിപ്പറമ്പ് നഗരസഭ രൂപികരിച്ചിരുന്നു. 2015-ൽ തളിപ്പറമ്പ് നഗരസഭ വിഭജിച്ച് ധർമ്മശാല കേന്ദ്രമാക്കി ആന്തൂർ നഗരസഭ രൂപീകരിച്ചു. ആന്തൂർ വില്ലേജ്, മൊറാഴ വില്ലേജ് എന്നിവ ഉൾപെടുന്നതാണ് നഗരസഭ.

28.44ചതുരശ്ര കി.മീ വിസ്തൃതിയുണ്ട്. 28,290 ആണ് ജനസംഖ്യ. 28 വാർഡുകളിൽ 14 ജനറൽ വാർഡുകളും ഒരു പട്ടികജാതി സംവരണ വാർഡും 13 വനിതാ വാർഡും

അതിരുകൾ[തിരുത്തുക]

പ്രധാന സ്ഥലങ്ങളും സ്ഥാപനങ്ങളും[തിരുത്തുക]

 • കണ്ണൂർ ജില്ലയിലെ പ്രധാന വ്യവസായ മേഖലയായ ധർമശാല - അമ്പതിലധികം ചെറുതും വലുതുമായ ഫാക്ടറികൾ ധർമശാലയിലുണ്ട്.
 • തീർഥാടന കേന്ദ്രമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
 • വെള്ളിക്കീൽ ഇക്കോ ടൂറിസ്റ്റ് കേന്ദ്രം
 • വിസ്മയ പാർക്ക്
 • നിഫ്റ്റ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട്
 • കെ.എ.പി. നാലാം ബറ്റാലിയൻ ആസ്ഥാനം
 • കണ്ണൂർ എൻജിനിയറിങ് കോളേജ്
 • ആയുർവേദ കോളേജ്
 • മാങ്ങാട്ടുപറമ്പ് ആശുപത്രി
 • പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്
 • കണ്ണൂർ സർവകലാശാല ടീച്ചർ എഡ്യുക്കേഷൻ സെന്റർ
 • പാളിയത്ത് വളപ്പ് അപ്പാരൽപാർക്ക്
 • മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയം
 • കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന സമരവേദികളിലൊന്നായ മൊറാഴ

മുനിസിപ്പൽ വാർഡുകൾ[തിരുത്തുക]

 • വെള്ളിക്കീൽ – 1,
 • മോറാഴ −2,
 • കാനൂൽ – 3,
 • മുണ്ടപ്രം – 4,
 • മൈലാട് – 5,
 • ബക്കളം – 6,
 • പീലെരി – 7,
 • അയ്യൻകോവിൽ – 9,
 • കടമ്പേരി – 9,
 • കോൾമൊട്ട – 10,
 • നണിച്ചേരി – 11,
 • കോടല്ലൂർ – 12,
 • മമ്പാല – 13,
 • പറശ്ശിനി – 14,
 • കൊവ്വൽ −15,
 • ആന്തൂർ – 16,
 • തളിയിൽ – 17,
 • പൊടിക്കുണ്ട് – 18,
 • തളിവയൽ – 19,
 • ധർമശാല – 20,
 • പുന്നക്കുളങ്ങര – 21,
 • കുറ്റിപ്പുറം – 22,
 • സി എച്ച് നഗർ – 23,
 • ഒഴക്രോം – 24,
 • അഞ്ചാംപീടിക – 25,
 • വേണിയിൽ – 26,
 • പാളിയത്ത് വളപ്പ് – 27,
 • പണ്ണേരി – 28.[1]
 1. [1][പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആന്തൂർ_നഗരസഭ&oldid=2777917" എന്ന താളിൽനിന്ന് ശേഖരിച്ചത്