Jump to content

കതിരൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കതിരൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°46′0″N 75°31′0″E, 11°46′38″N 75°32′0″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ ജില്ല
വാർഡുകൾപുല്ല്യോട്, പുല്ല്യോട് സി.എച്ച് നഗർ, കതിരൂർ തെരു, കതിരൂർ ടൌൺ, ആണിക്കാംപൊയിൽ, കക്കറ, ചുണ്ടങ്ങാപ്പൊയിൽ, പൊന്ന്യം പാലം, പൊന്ന്യം സൌത്ത്, പറാം കുന്ന്, കുണ്ടുചിറ, പൊന്ന്യം സ്രാമ്പി, പുല്ല്യോടി, ചോയ്യാടം, കുറ്റ്യേരിച്ചാൽ, കതിരൂർ ടെമ്പിൾ, നാലാം മൈൽ, പുല്ല്യോട് ഈസ്റ്റ്
ജനസംഖ്യ
ജനസംഖ്യ26,586 (2001) Edit this on Wikidata
പുരുഷന്മാർ• 12,553 (2001) Edit this on Wikidata
സ്ത്രീകൾ• 14,033 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96.25 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ• 670642
LGD• 221251
LSG• G130801
SEC• G13067
Map

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കതിരൂർ ഗ്രാമപഞ്ചായത്ത്[1]

വാണിജ്യ-ഗതാഗത പ്രാധാന്യം

[തിരുത്തുക]

തലശ്ശേരി-കൂർഗ് റോഡ്(തലശ്ശേരി-കൂട്ടുപുഴ സംസ്ഥാനപാത) ഈ പഞ്ചായത്തിലൂടെയാണ്‌ കടന്നു പോകുന്നത്‌. തലശ്ശേരി, കണ്ണൂർ എന്നിവയാണ്‌ ഏറ്റവുമടുത്ത പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവുമടുത്ത വിമാനത്താവളം.

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

[തിരുത്തുക]

കതിരൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പി പി സനിൽ(സി.പി.ഐ(എം)) ആണ്‌.[1]. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളാണുള്ളത്.[2]

  1. പുല്യോട്
  2. പുള്ളിയോട് ഈസ്റ്റ്
  3. പുള്ളിയോട് സി എച്ച്
  4. കതിരൂർ തെരു
  5. അക്കാം പൊയിൽ
  6. ചുണ്ടങ്ങാപ്പൊയിൽ
  7. കക്കറ
  8. പൊന്ന്യം പാലം
  9. സൗത്ത് പൊന്ന്യം
  10. കുണ്ടുചിറ
  11. പൊറാംകുന്ന്

1#പൊന്ന്യം സ്രാമ്പി

  1. പുല്ലോടി
  2. ചൊയ്യാടം
  3. കതിരൂർ ടൗൺ
  4. കുറ്റ്യേരി ചാൽ
  5. പൊന്ന്യം നാലാം മൈൽ

പേരിനു പിന്നിൽ

[തിരുത്തുക]

ഇവിടെയുള്ള സൂര്യനാരായണക്ഷേത്രത്തിന്റെ സാന്നിധ്യത്തിനാൽ കതിരവന്റെ ഊര്‌ എന്നറിയപ്പെട്ടുവെന്നാണ്‌ ഒരഭിപ്രായം.പരന്നുകിടക്കുന്ന നെൽപ്പാടങ്ങ ൾ അവയിലെ ഗ്രാമീണ ജീവിതങ്ങൾ, നെൽ‌വയലുകളിലെ സമൃദ്ധമായ നെൽക്കതിരുകളിൽനിന്നും കതിരൂർ എന്ന പേരുണ്ടായെന്നാണ്‌ മറ്റൊരഭിപ്രായം. ഒറീസ കഴിഞ്ഞാൽ രണ്ടാമത്തെ സൂര്യനാരായണക്ഷേത്രമാണൂ ഇവിടെ സ്ഥിതി ചെയ്യുന്നത്. [3]

അതിരുകൾ

[തിരുത്തുക]

ഭൂപ്രകൃതി

[തിരുത്തുക]

ഭൂമിശാസ്ത്രപരമായി ഇടനാട്ടിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. ചെറിയ കുന്നുകൽ, ചെരിവുകൾ, സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. ചെമ്മണ്ണ്, പശിമരാശി മണ്ണ്, മണൽ മണ്ണ് എന്നിവയാണ് പ്രധാന മണ്ണിനങ്ങൾ.‌

ജലപ്രകൃതി

[തിരുത്തുക]

ഏതാനും ഉയർന്ന പ്രദേശങ്ങളിൽ മാത്രമേ ജലദൗർലഭ്യം അനുഭവപ്പെടാറുള്ളൂ.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആൾ താമസമുള്ള ആകെ വീടുകൾ ആകെ വീടുകൾ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ആകെ ജനസംഖ്യ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ ആകെ സാക്ഷരത
12.3 17 - - 12553 14033 26586 2161 1118 97.92 92.91 96.25

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

[തിരുത്തുക]

1942-ലാണ്‌ കതിരൂർ പഞ്ചായത്ത് നിലവിൽ വന്നത്. മടപ്പള്ളി ഗോപാലനായിരുന്നു ആദ്യത്തെ പ്രസിഡണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കതിരൂർ ഗ്രാമപഞ്ചായത്ത്
  2. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കതിരൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
  3. സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കതിരൂർ ഗ്രാമപഞ്ചായത്തിലെ ചരിത്രം