ചെമ്പിലോട് ഗ്രാമപഞ്ചായത്ത്
ചെമ്പിലോട് ഗ്രാമപഞ്ചായത്ത് | |
11°52′34″N 75°27′25″E / 11.8759971°N 75.4569232°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | ധർമ്മടം |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | എം.സി. മോഹനൻ |
വിസ്തീർണ്ണം | 2099 ച.കി.മിചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 19 എണ്ണം |
ജനസംഖ്യ | 35000 |
ജനസാന്ദ്രത | 1860/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670614 +0497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ എടക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് . ചെമ്പിലോട്, ഇരിവേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചെമ്പിലോട് ഗ്രാമപഞ്ചായത്തിന് 2099 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് മുണ്ടേരി, ചേലോറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പെരളശ്ശേരി, കടമ്പൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് അഞ്ചരക്കണ്ടി, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് എടക്കാട് പഞ്ചായത്തുമാണ്.
ജില്ലാ തലസ്ഥാനമായ കണ്ണൂർ പട്ടണത്തിൽനിന്നും 10കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. 19 വാർഡുകളിലെ 7000 വീടുകളിലായി 35000 ജനങ്ങൾ വസിക്കുന്നു. 1996ൽ ജനകീയാസൂത്രണത്തിന്റെ കാലഘട്ടം മുതൽ പഞ്ചായത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഫണ്ട് 100%വും വികസനപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്. അനേകം പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ പഞ്ചായത്തിലുള്ള ചെമ്പിലോട്, ഇരിവേരി എന്നീ വില്ലേജുകൾ രണ്ടു പഞ്ചായത്തുകളായിട്ടാണ് പ്രവർത്തിച്ചിരുന്നത്. കോമത്തു കുഞ്ഞിരാമൻ വൈദ്യർ, ബാലകൃഷ്ണൻ നമ്പ്യാർ എന്നിവരായിരുന്നു യഥാക്രമം ചെമ്പിലോട്, ഇരിവേരി പഞ്ചായത്തുകളിലെ ആദ്യപ്രസിഡന്റുമാർ. 1961-ൽ രണ്ടു പഞ്ചായത്തുകളും കൂട്ടിച്ചേർത്ത് ഇന്നത്തെ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് രൂപീകരിച്ചു. കെ.വി.കുഞ്ഞിരാമൻ നായരായിരുന്നു ആദ്യത്തെ പ്രസിഡണ്ട്[1].
ചെമ്പിലോട് ഗ്രാമപഞ്ചായത്തിന് ലഭിച്ച പുരസ്കാരങ്ങൾ[തിരുത്തുക]
- സ്വരാജ് ട്രോഫി: ജില്ലാതലത്തിൽ മികച്ച പഞ്ചായത്തിൽ ഒന്നാം സ്ഥാനം (2003-04)
- സ്വരാജ് ട്രോഫി: ജില്ലാതലത്തിൽ മികച്ച പഞ്ചായത്തിൽ രണ്ടാം സ്ഥാനം (2006-07)
- സ്വരാജ് ട്രോഫി: ജില്ലാതലത്തിൽ മികച്ച പഞ്ചായത്തിൽ ഒന്നാം സ്ഥാനം (2007-08)
- സ്വരാജ് ട്രോഫി: ജില്ലാതലത്തിൽ മികച്ച പഞ്ചായത്തിൽ ഒന്നാം സ്ഥാനം (2008-09)
- സ്വരാജ് ട്രോഫി: ജില്ലാതലത്തിൽ മികച്ച പഞ്ചായത്തിൽ രണ്ടാം സ്ഥാനം (2009-10)
- നിർമ്മൽ പുരസ്ക്കാരം: ഇന്ത്യൻ പ്രസിഡണ്ടിൽ നിന്ന് ലഭിച്ചു (2006-07)
- ഗ്രീൻ കേരള ട്രോഫി (2009-10)
- ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് പുരസ്കാരം (2008)
- സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ പുരസ്കാരം (2007)
- മലബാർ മൃഗസംരക്ഷണമേള ‘ദർശനം-09’ പുരസ്കാരം (2009)
- കിരൺ സമ്പൂർണ്ണ വിദ്യാഭ്യാസ പുരസ്കാരം:ബ്ലോക്ക് തലം (2009)
- പ്രകൃതിവിഭവ സംരക്ഷണ അവാർഡ്:കേരള ലാന്റ് യൂസേർസ് ബോർഡ് (2007)
- സ്വരാജ് ട്രോഫി: ജില്ലാതലത്തിൽ മികച്ച പഞ്ചായത്തിൽ ഒന്നാം സ്ഥാനം (2010-11)
- കേന്ദ്ര സർക്കാറിന്റെ എംപവർമെന്റ് ആന്റ് എംപവർമെന്റ് അക്കൌണ്ടബിലിറ്റി ഇൻസെന്റീവ് സ്കീം അവാർഡ് (2011-12)
- ഗ്രാമസഭാശാക്തീകരണം പരിശീലന പരിപാടി സംസ്ഥാന അവാർഡ്; രണ്ടാം സ്ഥാനം (2011-12
വാർഡുകൾ മെമ്പർമാർ[തിരുത്തുക]
- ചെമ്പിലോട് നോർത്ത്: കെ.വി. ബാലാമണി
- ചെമ്പിലോട് സെൻട്രൽ: കെ.സി. പ്രകാശൻ
- മൌവഞ്ചേരി: വി. ലോഹിതാക്ഷൻ
- ചക്കരക്കൽ: എം. വി. അനിൽകുമാർ
- കണയന്നൂർ ഈസ്റ്റ്: പി. ഷജില
- മിടാവിലോട്: സി.പി. ബിന്ദു
- കണയന്നൂർ വെസ്റ്റ്: കെ. രതീഷ്
- കക്കോത്ത്: ജിഷ. ഡി
- വെള്ളച്ചാൽ: ഷംന. പി.കെ.
- ഇരിവേരി: ടി.കെ. ഗോവിന്ദൻ
- മുതുകുറ്റി: ഷൈമ. കെ
- തലവിൽ: കെ. സുരേശൻ
- കൊയ്യോട് സെൻട്രൽ: വിദ്യ. എ
- കൊയ്യോട് സൌത്ത്: പ്രസീത. സി
- തന്നട: ഫാത്തിമ. കെ.സി
- ചാല സൌത്ത്: കെ. ഗീതാ മുരളീധരൻ
- ചാല നോർത്ത്: ബിന്ദു. ഇ
- കൊയ്യോട് മണിയാളം ചിറ: ടി. രതീശൻ
- ചെമ്പിലോട് സൌത്ത്: കെ. ദാമോദരൻ[2]
ഇതും കാണുക[തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
- ചെമ്പിലോട് ഗ്രാമപഞ്ചായത്ത് Archived 2015-04-04 at the Wayback Machine.
അവലംബം[തിരുത്തുക]
ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് കരട് പദ്ധതിരേഖ
- ↑ "http://www.lsgkerala.in/chembilodepanchayat". മൂലതാളിൽ നിന്നും 2015-04-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-26.
{{cite web}}
: External link in
(help)|title=
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2019-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-29.