മാടായി പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മടായി മോസ്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


കേരളത്തിലെ കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമത്തിൽ പഴയങ്ങാടി ടൌണിൽ സ്ഥിതിചെയ്യുന്ന മുസ്‌ലിം പള്ളിയാണ് മാടായി പള്ളി. ചേരമാൻ ജുമാ മസ്ജിദ്, മാലിക് ഇബിൻ ദീനാർ പള്ളി എന്നിവയ്ക്ക് ശേഷം കേരളത്തിൽ പണികഴിപ്പിക്കപ്പെട്ട മൂന്നാമത്തെ മുസ്‌ലിം പള്ളിയാണ് ഇത് എന്ന് കരുതുന്നു. പുരാതനവുമായ ഈ പള്ളി നിർമ്മിച്ചത് മാലിക് ഇബിൻ ദിനാർ ആണെന്നാണ് വിശ്വാസം. ക്രിസ്തുവർഷം 1124-ൽ ആണ് ഈ പള്ളി നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു.

ഈ മോസ്കിലെ ഒരു വെളുത്ത മാർബിൾ പാളി മെക്കയിൽ‍ നിന്നും മാലിക് ഇബിൻ ദിനാർ കൊണ്ടുവന്നത് ആണെന്നാണ് വിശ്വാസം. മുഹമ്മദ് നബിയുടെ ശിഷ്യനായ മാലിക് ഇബിൻ ദിനാർ പ്രവാചകന്റെ വചനം പ്രചരിപ്പിക്കുവാനായി ഇന്ത്യയിൽ എത്തി. ഈ പള്ളി പുനരുദ്ധരിച്ച ഒരു അറബി വിശുദ്ധന്റെ ഖബറും ഈ പള്ളിയോടു ചെർന്നുണ്ട്. കണ്ണൂരിലെ ഒരു പ്രധാന ആകർഷണമാണ് ഈ പള്ളി. കേരളത്തിലെ ഒരു പ്രധാന മുസ്ലീം തീർത്ഥാടന കേന്ദ്രവും കൂടിയാണിത്. പള്ളി പുതുക്കിപ്പണിതുവെങ്കിലും പഴയ പള്ളിയുടെ കല്ലുകൊണ്ടുള്ള മിമ്പർ അടക്കമുള്ള ഭാഗങ്ങൾ പുതുക്കിയ പള്ളിക്കുള്ളിൽ സംരക്ഷിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=മാടായി_പള്ളി&oldid=2874247" എന്ന താളിൽനിന്ന് ശേഖരിച്ചത്