സെന്റ് ജോൺസ് പള്ളി, തലശ്ശേരി
(സെന്റ് ജോൺസ് പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പുരാതനമായ ദേവാലയമാണ് സെന്റ് ജോൺസ് പള്ളി. തലശ്ശേരി കോട്ടയുടെ മതിലുകൾക്ക് അകത്താണ് ഈ പള്ളി. 1869-ൽ എഡ്വാർഡ് ബ്രണ്ണൻ സംഭാവന ചെയ്ത പണം ഉപയോഗിച്ചാണ് ഈ പള്ളി നിർമ്മിച്ചത്.
കടലിനോടുചേർന്ന ഒരു കുന്നിൻ മുകളിലായി നിർമ്മിച്ച ഈ പള്ളി ഇന്ത്യയിലെ തന്നെ ആംഗ്ലിക്കൻ പള്ളികളിൽ ഏറ്റവും മനോഹരമായ ഒന്നാണ്. ഈ പള്ളി വളപ്പിലാണ് എഡ്വാർഡ് ബ്രണ്ണന്റെ ശവകുടീരവും.
അവലംബം[തിരുത്തുക]
- കണ്ണൂർ എൻ.ഐ.സി. വെബ് വിലാസം Archived 2007-02-26 at the Wayback Machine.