Jump to content

സെന്റ് ജോൺസ് പള്ളി, തലശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പുരാതനമായ ദേവാലയമാണ് സെന്റ് ജോൺസ് പള്ളി. തലശ്ശേരി കോട്ടയുടെ മതിലുകൾക്ക് അകത്താണ് ഈ പള്ളി. 1869-ൽ എഡ്വാർഡ് ബ്രണ്ണൻ സംഭാവന ചെയ്ത പണം ഉപയോഗിച്ചാണ് ഈ പള്ളി നിർമ്മിച്ചത്.

കടലിനോടുചേർന്ന ഒരു കുന്നിൻ മുകളിലായി നിർമ്മിച്ച ഈ പള്ളി ഇന്ത്യയിലെ തന്നെ ആംഗ്ലിക്കൻ പള്ളികളിൽ ഏറ്റവും മനോഹരമായ ഒന്നാണ്. ഈ പള്ളി വളപ്പിലാണ് എഡ്വാർഡ് ബ്രണ്ണന്റെ ശവകുടീരവും. എട്രിക്കിലെ നേപ്പിയർ പ്രഭുവാണ് ഇതിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. സൂര്യ പ്രകാശമേൽക്കുമ്പോൾ തെളിഞ്ഞു വരുന്ന ഇതിലെ കണ്ണാടിചിത്രങ്ങൾ മനോഹരമാണ്. ഇത്തരം ചിത്രങ്ങൾ അപൂർവ്വമാണെന്ന് ചരിത്ര ഗവേഷകനായ സിപിഎഫ് വേങ്ങാട് അഭിപ്രായപ്പെടുന്നു.

= അവലംബം

[തിരുത്തുക]
  • അറിയുമോ ഈ ബ്രണ്ണൻ സായിപ്പിനെ, കേരള കൗമുദി-സിപി എഫ് വേങ്ങാട്.

[[വിഭാഗം:കണ്ണൂർ ജില്ലയിലെ ക്രിസ്ത്യൻ പള്ളികൾ.