ഇരിക്കൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരിക്കൂർ
Map of India showing location of Kerala
Location of ഇരിക്കൂർ
ഇരിക്കൂർ
Location of ഇരിക്കൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kannur
ലോകസഭാ മണ്ഡലം കണ്ണൂർ
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

60 m (197 ft)
കോഡുകൾ
വെബ്‌സൈറ്റ് www.irikkur.com

Coordinates: 11°58′N 75°34′E / 11.97°N 75.57°E / 11.97; 75.57 കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ്‌ ഇരിക്കൂർ.ഇരിക്കൂർ പുഴ ഇതിനടുത്തൂടെ ഒഴുകുന്നു.കണ്ണൂർ പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ അകലെയാണ്‌ ഇരിക്കൂർ.മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മാമാനം മഹാദേവി ക്ഷേത്രം, നിലാമുറ്റം മഖാം ഇവിടെയാണ്‌. കർഷക, കമ്യൂണിസ്റ്റ് സമരങ്ങളുടെ നാടായിരുന്നതിനാൽ ഇരിക്കൂർ ഫർക്ക"ചുവന്ന ഫർക്ക" എന്നപേരിൽ അറിയപ്പെട്ടു.

പേരിനു പിന്നിൽ[തിരുത്തുക]

ഇരിക്കൂർ പുഴ പഴയ കോട്ടയം താലൂക്കിന്റെയും,ചിറക്കൽ താലൂക്കിന്റെയും അതിരായിരുന്നു.പുഴയുടെ ഇരു കരയിലും താമസിച്ചു വരികയായിരുന്ന ജനങ്ങളിൽ ഒരു സഹവർത്തിത്വം ഉണ്ടാവുകയും അതിൽ നിന്നും ഈ സ്ഥലത്തിനു ഇരിക്കൂർ എന്നഹകരണ പേരു ലഭിക്കുകയും ചെയ്തു.ഇരു കര ഊര്‌ എന്നത് ലോപിച്ചാണ്‌ ഇരിക്കൂർ ഉണ്ടായത്.കാട്ടിൽ വനവാസത്തിനു പോയ ശ്രീരാമനെ സഹോദരനായ ഭരതൻ സന്ദർശിച്ചത് ഇവിടെവച്ചാണെന്നും ഇരുവരുടെയും ‘കൂറിന്റെ ഊരാ‘യതിനാൽ ഇരിക്കൂർ എന്നു വിളിക്കുന്നുവെന്നും ഐതിഹ്യം.

പ്രധാന ആരാധനാകേന്ദ്രങ്ങൾ[തിരുത്തുക]

  1. ഇരിക്കൂർ ജുമാ മസ്ജിദ്
  2. മാമാനം മഹാദേവി ക്ഷേത്രം
  3. നിലാമുറ്റം മഖാം
  4. ലിറ്റിൽ ഫ്ളവർ സെമിനാരി, പൈസയി ഇരിക്കൂർ

അതിരുകൾ[തിരുത്തുക]

കിഴക്ക് പടിയൂർ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ് മലപ്പട്ടം പഞ്ചായത്തും,വടക്ക് ശ്രീകണ്ഠാപുരം പഞ്ചായത്തും,തെക്ക് വശത്ത് ഇരിക്കൂർ പുഴയും ആണ്‌. ആയിപ്പുഴ അടുത്ത സ്ഥലമാണ്.

പഞ്ചായത്ത് വക ബസ് സ്റ്റാന്റും ഇവിടെ ഉണ്ട്.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • ഇരിക്കൂർ ബ്ലോക്ക് ഡെവെലപ്മെന്റ് ഓഫീസ്
  • മൃഗാശുപത്രി

യുണിറ്റി ഹൊസ്പിറ്റൽ എസ് ആർ ഹൊസ്പിറ്റൽ സിബ്ഗ ആട്സ് ആൻഡ്‌ സയൻസ് കോളേജ്‌ റഹ്മനിയ ഒർഫെനെജ് റഹ്മനിയ ക്യാമ്പസ് പെരുവളതുപറമ്പ ഇസ്ലാഹി ഹൈസ്കൂൾ-HNC ഹോസ്പിറ്റൽ

ഹെൽപ് ക്ലിനിക്

*   ഇരിക്കൂർ താലൂക്ക് ആശുപത്രി
  • വിദ്യാഭ്യാസഉപജില്ലാഓഫീസരുടെ ഓഫീസ്
  • ഗ്രാമപഞ്ചായത്ത് ഓഫീസ്
  • സബ്രജിസ്റ്റാർ ഓഫീസ്
  • കമാലിയ ഏ യു പി സ്കൂൾ
  • ഇരിക്കൂർ ഗവർമെന്റ്റ് ഹൈസ്കൂൾ

പ്രധാന ബാങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇരിക്കൂർ&oldid=3741332" എന്ന താളിൽനിന്ന് ശേഖരിച്ചത്