മാട്ടൂൽ ഗ്രാമപഞ്ചായത്ത്
മാട്ടൂൽ | |
11°57′28″N 75°17′54″E / 11.9577°N 75.298303°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കല്ല്യാശ്ശേരി |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | കെ വി മുഹമ്മദലി ഹാജി |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 12.82ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 24262 |
ജനസാന്ദ്രത | 1893/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
മാട്ടൂൽ നോർത്ത് 670 325, മാട്ടൂൽ സൗത്ത് 670 302 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ, കല്ല്യാശ്ശേരി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മാട്ടൂൽ ഗ്രാമപഞ്ചായത്ത്. മാട്ടൂൽ വില്ലേജുപരിധിയിലുൾപ്പെടുന്ന മാട്ടൂൽ ഗ്രാമപഞ്ചായത്തിനു 12.82 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി പഞ്ചായത്തുകൾ, വടക്ക് ചെറുകുന്ന്, മാടായി പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ, തെക്ക് അറബിക്കടൽ, കല്ല്യാശ്ശേരി പഞ്ചായത്ത് എന്നിവയാണ്. ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം[1].
1964-ലെ വില്ലേജ് പുന:സംഘടനയെ തുടർന്ന് ഒരു ദ്വീപായ തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും കൂടി ഉൾക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂൽ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്.
2001ലെ സെൻസസ് പ്രകാരം മാട്ടൂലിലെ മൊത്തം ജനസംഖ്യ 26086 ആണ്(സ്ത്രീകൾ - 13992, പുരുഷന്മാർ - 12094)[2]. ഒരു ഗവണ്മെന്റു ഹൈസ്കൂളും ഒരു അൺ-എയ്ഡഡ് ഗേൾസ് ഹൈസ്കൂളും സിബി എസ് ഇ അംഗീകാരമുള്ള ഒരു സീനിയർ സെക്കണ്ടറി സ്കൂളും പ്രവർത്തിക്കുന്നതോടൊപ്പം എൻസിവിടി അംഗീകാരമുള്ള ഒരു ഐടിഐഴുമുണ്ട്
പഞ്ചായത്തു നിവാസികൾ ഉന്നത വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും തളിപ്പറമ്പ്, പയ്യന്നൂർ, കണ്ണൂർ, പഴയങ്ങാടി എന്നീ നഗരങ്ങളെ ആശ്രയിക്കുന്നു.
ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ വലിയ വികസനം കടന്നുവന്നില്ല എങ്കിലും അടുത്തായി പണിത തെക്കുമ്പാടു-ചെറുകുന്നു പാലവും, മടക്കര-മാട്ടൂൽ പാലവും യാത്രാ സൌകര്യവും വികസനവും ത്വരിതഗതിയിലാക്കും എന്നു കരുതുന്നു. സ്വാതന്ത്ര്യത്തിനു മുന്നേ ഇവിടത്തെ നിവാസികൾ ബർമ്മ, ഇൻഡോനേഷ്യ, സിംഗപ്പൂർ, മലേഷ്യ എന്നീ നാടുകളിൽ ജോലി അന്വേഷിച്ചു പോയ്ക്കൊണ്ടിരുന്നു. ഗൾഫു പ്രവാസം തുടങ്ങിയതിൽ പിന്നെ ഈ ഗ്രാമത്തിന്റെ മുഖഛായ മാറുകയായിരുന്നു.
ഉൾനാടൻ ജലഗതഗതത്തിനും മത്സ്യ ബന്ധനത്തിനും ഏറെ അനുയോജ്യമായ മാട്ടൂലും, പരിസര പ്രദേശങ്ങളും ഇന്നും ഈ മേഖലയിൽ ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
ഭൂമിശാസ്ത്രം
[തിരുത്തുക]ഭൂമിശാസ്ത്രപരമായി മാട്ടൂൽ ഒരു ഉപദ്വീപാണ്. അറബിക്കടലിൽ ലയിക്കുന്നതിനു മുൻപായി വളപട്ടണം പുഴയും കുപ്പം പുഴയും ചേർന്ന് ഒരു അഴിമുഖം രൂപപ്പെടുന്നുണ്ട്. ഇതിന്റെ വടക്ക് ഭാഗത്തായാണ് മാട്ടൂലിന്റെ സ്ഥാനം. ഈ സവിശേഷ ഭൂപ്രകൃതി മാട്ടൂലിനെ മറ്റു പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി നിർത്തുന്നു. ഏഴുകിലോമീറ്ററോളം നീളവും ഒന്നര കിലോമീറ്റരോളം വീതിയിൽ കിഴക്കു കുപ്പം-പഴയങ്ങാടി-വളപട്ടണം പുഴയും പടിഞ്ഞാറ് അറബിക്കടലും വടക്കു മാടായി പഞ്ചായത്തും തെക്കു അഴീക്കൽ പുലിമുട്ടും ആണ് മാട്ടുലിന്റെ ഭൂമിശാസ്ത്ര അതിരുകൾ. മാട്ടുലിന്റെ തെക്കു കിഴക്കു ഭാഗം കുപ്പം-വളർപട്ടണം പുഴയിൽ ദ്വീപായി കാണുന്ന തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും മാട്ടുൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്.
ചരിത്രം
[തിരുത്തുക]ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം[3].
വാർഡുകൾ
[തിരുത്തുക]- മാട്ടൂൽ നോർത്ത്
- കാവിലെ പറമ്പ
- സിദ്ധിക്കബാദ്
- തെക്കുംബാട്
- മാട്ടൂൽ സെൻട്രൽ
- മടക്കര ഈസ്റ്റ്
- മടക്കര വെസ്റ്റ്
- മാട്ടൂൽപള്ളിപ്ര ദേശം
- മാട്ടൂൽ സൌത്ത്
- മാട്ടൂൽ സൌത്ത് മുനംബ്
- മാട്ടൂൽ സൌത്ത് ചാൽ
- മാട്ടൂൽ തങ്ങളെ പള്ളിചാൽ
- മാട്ടൂൽ കോൽക്കാരൻ ചാൽ
- മാട്ടൂൽ സെൻട്രൽ ചാൽ
- മാട്ടൂൽ അരീയിൽ ചാൽ
- മാട്ടൂൽ ബാവു വളപ്പിൽ ചാൽ
- മാട്ടൂൽ കക്കാടൻ ചാൽ
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- മാട്ടൂൽ ഗ്രാമപഞ്ചായത്ത് Archived 2014-03-15 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "http://lsgkerala.in/mattoolpanchayat/". Archived from the original on 2014-03-15. Retrieved 2010-06-16.
{{cite web}}
: External link in
(help)|title=
- ↑ http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx.
{{cite news}}
: Missing or empty|title=
(help) - ↑ "http://lsgkerala.in/mattoolpanchayat/". Archived from the original on 2014-03-15. Retrieved 2010-06-16.
{{cite web}}
: External link in
(help)|title=
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.