അഞ്ചരക്കണ്ടി
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്ത്.അഞ്ചരക്കണ്ടി പട്ടണം, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കിലോ മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് 'രണ്ടു തറ' എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. കുരുമുളക് കച്ചവടത്തിന്റെ കേന്ദ്രമായിരുന്ന ഇവിടെ ബ്രിട്ടീഷുകാർ കേരളത്തിലെ തന്നെ ആദ്യത്തെ രജിസ്ടർ ഓഫീസ് സ്ഥാപിച്ചിരുന്നു. [1] ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കറപ്പ തോട്ടം സ്ഥിതി ചെയ്തിരുന്നത് ഇവിടെയാണ്. ബ്രൗൺ എന്ന ഇംഗ്ലീഷ്കാരനാണ് ഈ തോട്ടം സ്ഥാപിച്ചത്. തോട്ടത്തിന്റെ നടുവിലായി ബ്രൗൺ ഒരു ബംഗ്ലാവും പണിതു. എസ്റ്റേറ്റിന്റെ ഭരണത്തിനും താമസത്തിനുമായാണ് ഈ കെട്ടിടത്തിന്റെ നിർമാണം. കറപ്പ തോട്ടത്തിൻറെ ഇരു വശങ്ങളിലായി കിടക്കുന്ന അഞ്ചു കണ്ടി, അരക്കണ്ടി എന്നിങ്ങനെ ചുറ്റളവ് ഉള്ള സ്ഥലം ആയത് കൊണ്ടാണ് ഇത് അഞ്ചരക്കണ്ടി എന്ന പേരിൽ അറിയപ്പെടുന്നത്.[2] ഇന്ന് അഞ്ചരക്കണ്ടി മെഡിക്കൽകോളേജ് കോളേജ് സ്ഥിതി ചെയ്യുന്നത് ഈ തോട്ടത്തിലാണ്. കേരളത്തിലെ നദികളിൽ ഇരുപത്തെട്ടാം സ്ഥാനമുള്ള അഞ്ചരക്കണ്ടിപ്പുഴ ഈ തോട്ടത്തിനു നടുവിലൂടെ ഒഴുകുന്നു.
ഇതും കാണുക[തിരുത്തുക]
- അഞ്ചരക്കണ്ടി പുഴ
- നരിക്കുനി ഉണ്ണിരിക്കുട്ടി വൈദ്യൻ
- കാരായി കൃഷ്ണൻ ഗുരുക്കൾ
- കക്കുഴി കുഞ്ഞിബാപ്പു ഗുരുക്കൾ
- മാടായി മന്ദൻ ഗുരുക്കൾ
അവലംബം[തിരുത്തുക]
രജിസ്ട്രേഷൻ പിറന്നത് ഇവിടെ-സി പി എഫ് വേങ്ങാട്, വാരാദ്യ മാധ്യമം,2000 ഡിസംബർ 18
- ↑ "ഓർമ്മകളിൽ ഇടമുറിയാതെ അഞ്ചരക്കണ്ടി പുഴ". ഏഷ്യാനെറ്റ് ന്യൂസ്. മൂലതാളിൽ നിന്നും 2018-08-08-ന് ആർക്കൈവ് ചെയ്തത്.
- ↑ "അഞ്ചരക്കണ്ടി പുഴയുടെ അഴകറിഞ്ഞ് ബോട്ട് യാത്ര". Madhyamam. ശേഖരിച്ചത് 2018-07-23.