ആറളം ഗ്രാമപഞ്ചായത്ത്
ആറളം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ജനസംഖ്യ | 26,508 (2001[update]) |
സമയമേഖല | IST (UTC+5:30) |
11°59′57″N 75°45′50″E / 11.999220°N 75.764010°E
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ആറളം ഗ്രാമപഞ്ചായത്ത്[1]. ഈ ഗ്രാമപഞ്ചായത്ത് പേരാവൂർ നിയമസഭാമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[2].
ചരിത്രം
[തിരുത്തുക]1955-ലാണ് ആറളം പഞ്ചായത്ത് ബോർഡ് നിലവിൽ വന്നത്, 1977 ഫെബ്രുവരിയിൽ ആറളം പഞ്ചായത്തിനെ ആറളം ഗ്രാമപഞ്ചായത്ത്, അയ്യൻകുന്ന് എന്നിങ്ങനെ രണ്ടായി വിഭജിച്ചു. [3].
ഭൂമിശാസ്ത്രം
[തിരുത്തുക]അതിരുകൾ
[തിരുത്തുക]- വടക്ക്: അയ്യൻകുന്ന്, വെമ്പുഴ
- പടിഞ്ഞാറ്: പായം ഗ്രാമപഞ്ചായത്ത്
- തെക്ക്: കണിച്ചാർ, ബാവലി-ആറളം പുഴ
- കിഴക്ക്: അയ്യൻകുന്ന്, കേളകം
ഭൂപ്രകൃതി
[തിരുത്തുക]ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലങ്ങൾ, ഇടത്തരം ചെരിവുകൾ, ചെറിയ ചെരിവുകൾ, താഴ്വര, നിരപ്പുപ്രദേശം, വയലുകൾ എന്നിങ്ങനെ തരംതിരിക്കാം. ചരൽമണ്ണ്, മണൽമണ്ണ്, ചെങ്കൽമണ്ണ്, കറുത്ത മണ്ണ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.
ജലപ്രകൃതി
[തിരുത്തുക]ബാവലി ,ആറളം, വെമ്പുഴ, ഇരുഴി എന്നീ പുഴകൾ ഈ പഞ്ചായത്തിലൂടെ ഒഴുകുന്നു.
വിനോദസഞ്ചാരകേന്ദ്രങ്ങൾ
[തിരുത്തുക]ആറളം ഫാം, ആറളം വന്യജീവി സംരക്ഷണ കേന്ദ്രം എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആകെ ജനസംഖ്യ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ |
---|---|---|---|---|---|---|---|---|---|
77.93 | 16 | 24195 | 12250 | 11945 | 310 | 975 | 89.57 | 92.41 | 86.65 |
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]സിപിഎം ഭരണത്തിൽ ശ്രീ രാജേഷ് ആണ് പഞ്ചായത്ത് പ്രസിഡന്റ്. [1] ആറളം ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്. [4]
- എടൂർ
- മാഞ്ചുവട്
- കുടുമങ്ങാട്
- ചതിരൂർ
- വിയറ്റ്‌നാം(ആറളം)
- ആറളം ഫാം
- കീഴ്‌പള്ളി
- വെളിമാനം
- അമ്പലക്കണ്ടി
- വീർപ്പാട്
- ഉരുപ്പുംകുണ്ട്
- കല്ലറ(ആറളം)
- ചെടിക്കുളം
- പെരുംപഴശ്ശി
- ആറളം
- പൂതക്കുണ്ട്
- കൂട്ടക്കളം
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]2010- സെപ്റ്റംബർ 28-ന് നടന്ന തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ[5] [6]
നമ്പർ | വാർഡ് | മെമ്പർ | പാർട്ടി |
---|---|---|---|
1 | എടൂർ | കരുണാകരൻ പുതുശ്ശേരി | ഐ.എൻ.സി |
2 | മാഞ്ചുവട് | വി.റ്റി. തോമസ് | ഐ.എൻ.സി |
3 | കുണ്ടുമാങ്ങോട് | ലിസ്സി ജോണ് | ഐ.എൻ.സി |
4 | ചതിരൂർ | ജോര്ജ് എ.കെ | ഐ.എൻ.സി |
5 | വിയറ്റ്നാം | എ.എം തോമസ് | സി.പി.ഐ (എം) |
6 | ആറളം ഫാം | റെയ്ഹാനത്ത് പാന്വലത്ത് | എം.എൽ |
7 | കീഴ്പള്ളി | ദേവിക കൃഷ്ണൻ | സി.പി.ഐ |
8 | വെളിമാനം | സോളി ജോയി | കെ.സി (ജെ) |
9 | അബലക്കണ്ടി | അരവിന്ദാക്ഷൻ. കെ | ഐ.എൻ.സി |
10 | വീർപ്പാട് | ബേബി ജോൺ | സി.പി.ഐ (എം) |
11 | ഉരുപ്പുംകുണ്ട് | ജെയ്സൺ ജീരകശ്ശേരി | കെ.സി (എം) |
12 | കല്ലറ | ലീലാമ്മ തുണ്ടത്തിൽ | ഐ.എൻ.സി |
13 | ചെടിക്കുളം | ഷിജി നടുപ്പറന്വിൽ | ഐ.എൻ.സി |
14 | പെരുമ്പഴശ്ശി | പി.വി കുഞ്ഞിക്കണ്ണൻ | സി.പി.ഐ (എം) |
15 | ആറളം | വസന്ത കെ.കെ | സി.പി.ഐ (എം) |
16 | പൂതക്കുണ്ട് | അജിത ദിലീപ് | സി.പി.ഐ (എം) |
17 | കൂട്ടക്കളം | കെ.ജെ. ഫിലോമിന | സി.പി.ഐ (എം) |
ഇതും കാണുക
[തിരുത്തുക]കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ആറളം ഗ്രാമപഞ്ചായത്ത്
- ↑ 2.0 2.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ആറളം ഗ്രാമപഞ്ചായത്തിന്റെ വിവരണം
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ആറളം ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ആറളം ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
- ↑ http://www.nationmaster.com/encyclopedia/Local-Body-Election-in-Kerala[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കേരള ഇലക്ഷൻ കമ്മീഷൻ -കണ്ണൂർ ജില്ലയിലെ പ്രദേശിക തിരഞ്ഞെടുപ്പുഫലങ്ങൾ [പ്രവർത്തിക്കാത്ത കണ്ണി]