മട്ടന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മട്ടന്നൂർ
Map of India showing location of Kerala
Location of മട്ടന്നൂർ
മട്ടന്നൂർ
Location of മട്ടന്നൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ജനസംഖ്യ 44,317 (2001)
സമയമേഖല IST (UTC+5:30)

Coordinates: 11°55′0″N 75°35′0″E / 11.91667°N 75.58333°E / 11.91667; 75.58333 കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് മട്ടന്നൂർ. കണ്ണൂർ പട്ടണത്തിന് ഏകദേശം 25 കിലോമീറ്റർ കിഴക്കായി ആണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൂടാതെ ഇതൊരു മൂന്നാം ഗ്രേഡ് നഗരസഭയുമാണ്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മൃഡന്നൂർ മട്ടന്നൂരായി.

കണ്ണൂർ, തലശ്ശേരി, ഇരിട്ടി എന്നിവയെ മട്ടന്നൂർ ബന്ധിപ്പിക്കുന്നു. ബാംഗ്ലൂർ-തലശ്ശേരി അന്തർ സംസ്ഥാന പാത ഇതു വഴി കടന്നുപോകുന്നു. കണ്ണൂരിനെ കൂർഗ്ഗ് (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂർ. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് ഇത്. മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്.

അടിസ്ഥാന വിവരങ്ങൾ[തിരുത്തുക]

2001ലെ സെൻസസ് വിവരമനുസരിച്ച് മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 44317 ആണ്[1]. 21659 പുരുഷന്മാരും, 22658 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീർണ്ണം 54.65 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 748ഉം സ്ത്രീപുരുഷ അനുപാതം 1009:1000വും ആണ്. ആകെ സാക്ഷരത 88.8 ശതമാനം ആണ്. പുരുഷ സാക്ഷരത 93.34ഉം സ്ത്രീ സാക്ഷരത 83.36 ആണ്.

ആകർഷണങ്ങൾ[തിരുത്തുക]

പഴശ്ശി ഡാം അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. പഴശ്ശി ജലസേചന പദ്ധതിക്കാ‍യി മട്ടന്നൂരിലൂടെ ആഴമുള്ള ഒരു കനാൽ കുഴിച്ചിട്ടുണ്ട്. ചലയിൽ മഹാവിഷ്ണു ക്ഷേത്രം മുതൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനടുത്തുള്ള ഇല്ലം മൂലവരെ ഒരു ഭൂഗർഭ കുഴലിലൂടെ ഈ കനാലിലെ വെള്ളം കടന്നുപോവുന്നു. അടുത്തുള്ള മറ്റു പ്രശസ്തമായ ക്ഷേത്രങ്ങളാണ് മട്ടന്നൂർ ശ്രീ മഹാദേവക്ഷേത്രം, പരിയാരം ശ്രീ സുബ്രമണ്യ ക്ഷേത്രം, കിളിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കിളിയങ്ങാട് ശ്രീ ഇളംകരുമകൻ ക്ഷേത്രം, കല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം, മട്ടന്നൂർ വള്ളിയോട്ടുചാൽ ശ്രീ ഭദ്രകാളി കലശസ്ഥാനം തുടങ്ങിയവ.. നഗര വൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂരിലെ പല വയലുകളും നികത്തി വീടുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം പച്ചപുതച്ച നെൽപ്പാടങ്ങൾ മട്ടന്നൂരുണ്ട്. മട്ടന്നൂരിന് അടുത്തുള്ള വെമ്പടിക്ക് അടുത്ത കന്യാവനങ്ങൾ പ്രശസ്തമാണ്.

മട്ടന്നൂർ മഹാദേവക്ഷേത്രം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് മട്ടന്നൂരിനടുത്താണ്. കേരളത്തിലെ ഏറ്റവും സൗകര്യം നിറഞ്ഞ വിമാനത്താവളം കണ്ണൂർ വിമാനത്താവളം ആണെന്ന് കണക്കാക്കുന്നു

പ്രശസ്ത വ്യക്തികൾ[തിരുത്തുക]

പ്രശസ്ത    ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂർ. മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്.സിനിമാ സംവിധായകൻ സലീം അഹമ്മദ് , പ്രശസ്ത   മിമിക്രി താരം ശിവദാസ് മട്ടന്നുർ, പ്രശസ്ത സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ മട്ടന്നൂരിന് സമീപത്തെ കൂത്തുപറമ്പിൽ ആണ് ജനിച്ചത്. മട്ടന്നൂരിൽ ജനിച്ച മറ്റൊരു പ്രശസ്ത വ്യക്തിയാണ് പുല്ലേരി ഇല്ലത്ത് മധുസൂദനനൻ തങ്ങൾ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് അദ്ദേഹം മദ്രാസ് നിയമസഭയിൽ മലബാർ പ്രദേശത്തെ പ്രതിനിധീകരിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • പഴശ്ശിരാജാ എൻ.എസ്.എസ് കോളേജ് വിവിധ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര വിഷയങ്ങൾ പഠിപ്പിക്കുന്നു.
  • മട്ടന്നൂർ പോളിടെൿനിക് കോളേജ് മട്ടന്നൂർ ഇരിട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.
  • മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ മട്ടന്നൂർ ഇരിട്ടി റോഡിൽ സ്ഥിതി ചെയ്യുന്നു. അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്ന സ്വകാര്യ എയ്ഡഡ് വിദ്യാലയമാണ് ഇത്.
  • മട്ടന്നൂർ ഗവ.യു.പി.സ്കൂൾ മട്ടന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. മികച്ച പഠനസൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.

ചിത്രശാല[തിരുത്തുക]

പുറമേ നിന്നുള്ള കണ്ണികൾ[തിരുത്തുക]

http://mattannurmunicipality.in

അവലംബം[തിരുത്തുക]

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.


"https://ml.wikipedia.org/w/index.php?title=മട്ടന്നൂർ&oldid=3567116" എന്ന താളിൽനിന്ന് ശേഖരിച്ചത്