അഴീക്കോട്, കണ്ണൂർ
| അഴീക്കോട് | |||
| രാജ്യം | |||
| സംസ്ഥാനം | കേരളം | ||
| ജില്ല(കൾ) | കണ്ണൂർ | ||
| ഏറ്റവും അടുത്ത നഗരം | കണ്ണൂർ (8 കി.മീ) | ||
| സമയമേഖല | IST (UTC+5:30) | ||
|
കോഡുകൾ
| |||
11°54′27″N 75°20′41″E / 11.907620°N 75.344630°E


കേരളത്തിലെ കണ്ണൂർ ജില്ലയിലാണ് അഴീക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത്.[1][2] എഴുത്തുകാരനും ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ സുകുമാർ അഴീക്കോട് ഇവിടെ ജനിച്ചതെന്നതിനാൽ പ്രശസ്തമാണ് ഈ ഗ്രാമം. അറബിക്കടലിനു അഭിമുഖമായി നില കൊള്ളുന്ന ഈ പ്രദേശം കണ്ണൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ്.അഴീക്കോട് പട്ടണത്തെ അഴീക്കോട് നോർത്ത്, അഴീക്കോട് സൗത്ത് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. അഴീക്കോട് വടക്കിൻ്റെ വടക്കേ അറ്റത്തെ അഴീക്കൽ എന്ന് വിളിക്കുന്നു.[3]
ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ ചിറയ്ക്കൽ, അറക്കൽ എന്നീ രണ്ടു രാജ കുടുംബങ്ങളാണ് ഈ പ്രദേശം ഭരിച്ചിരുന്നത്. കേരളത്തിൽ ഉണ്ടായിരുന്ന ഒരേയൊരു മുസ്ലീം രാജകുടുംബമാണ് അറക്കൽ.
ജനസംഖ്യാശാസ്ത്രം
[തിരുത്തുക]2011-ലെ ഇന്ത്യാ സെൻസസ് പ്രകാരം, അഴീക്കോട് നോർത്ത് സെൻസസ് ടൗണിൽ 22,128 ജനസംഖ്യയുണ്ട്, ഇതിൽ 10,157 പുരുഷന്മാരും 11,971 സ്ത്രീകളുമുണ്ട്. അഴീക്കോട് നോർത്തിന്റെ വിസ്തീർണ്ണം 8.54 ചതുരശ്ര കിലോമീറ്റർ (3.30 ചതുരശ്ര മൈൽ), 4,503 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. അഴീക്കോട് സൗത്ത് സെൻസസ് ടൗണിൽ 25,195 ജനസംഖ്യയുണ്ട്, അതിൽ 11,369 പുരുഷന്മാരും 13,826 സ്ത്രീകളുമാണ്. അഴീക്കോട് സൗത്തിന് 7.44 ചതുരശ്ര കിലോമീറ്റർ (2.87 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്, അതിൽ 5,512 വീടുകളുമുണ്ട്.
അഴീക്കോട് പഞ്ചായത്തിൽ അഴീക്കോട് നോർത്തും അഴീക്കോട് സൗത്ത് സെൻസസ് ടൗണുകളും ഉൾപ്പെടുന്നു. അഴീക്കോട് പഞ്ചായത്തിൽ ആകെ 47,323 ജനസംഖ്യയുണ്ട്, ഇതിൽ 21,526 പുരുഷന്മാരും 25,797 സ്ത്രീകളുമുണ്ട്. സംസ്ഥാന ശരാശരിയായ 1084 നെ അപേക്ഷിച്ച് പുരുഷ സ്ത്രീ ലിംഗാനുപാതം 1198 ശതമാനം കൂടുതലാണ്. 0-6 വയസ്സിനിടയിലുള്ള ജനസംഖ്യ 4,948 (10.45%) ആയിരുന്നു. അഴീക്കോട് പഞ്ചായത്തിലെ മൊത്തം സാക്ഷരത 97% ആണ്, ഇത് സംസ്ഥാന ശരാശരിയായ 94% നേക്കാൾ കൂടുതലാണ്. പുരുഷ സാക്ഷരത 98.4% ഉം സ്ത്രീ സാക്ഷരത 96% ഉം ആണ്.[4]
ജന വിഭാഗം
[തിരുത്തുക]അഴീക്കോട് ഗ്രാമപ്രദേശത്തുള്ളവർ പലവിധമായ നിത്യവൃത്തികളിൽ ഏർപ്പെടുന്നവരാണ്. മീൻ പിടുത്തക്കാർ, ചെറുകിട കച്ചവടക്കാർ, ഗവേർമ്മെന്റ് ഉദ്യോഗസ്ഥർ, ബീഡി തെറുപ്പ് തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, കൃഷിക്കാർ എന്നിവരാണ് നല്ലൊരു പങ്കും. ഇതു കൂടാതെ നല്ലൊരു ജനസംഖ്യ ഗൾഫ് മേഖലയിലും ജോലി ചെയ്ത് വരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്ന് സ്ഥിര താമസമാക്കിയ അസംഖ്യം ജനങ്ങളും ഈ ഗ്രാമ പ്രദേശത്തുണ്ട്.
ഇടത്തരം ജനവിഭാഗമാണ് അഴീക്കോട് ഗ്രാമ പ്രദേശത്ത് കൂടുതലായി ഉള്ളതെങ്കിലും, മത്സ്യബന്ധന തൊളിലാളികൾ കൂടുതാലായി താമസിക്കുന്ന കടൽപ്പുറ മേഖലയിൽ പാവപ്പെട്ട ജനവിഭാഗത്തിനാണ് കൂടുതൽ പ്രാതിനിധ്യം[അവലംബം ആവശ്യമാണ്].
അഴീക്കോട് ബീച്ചുകൾ
[തിരുത്തുക]- മീൻകുന്ന് ബീച്ച് (ഫിഷ് ഹിൽ)
- ചാലിൽ ബീച്ചും പൂന്തോട്ടവും (ചാൽ ബീച്ച്)
- അഴീക്കൽ അഴിമുഖം
- നീർക്കടവ് ബീച്ച്
തുടങ്ങിയ ബീച്ചുകൾക്ക് പേരുകേട്ടതാണ് അഴീക്കോട്
കണ്ണൂർ നഗരത്തിന്റെ പ്രാന്തപ്രദേശം
[തിരുത്തുക]പയ്യാമ്പലം ബീച്ചിൽ നിന്ന് പള്ളിയാമൂല ബീച്ച്, ചാൽ ബീച്ച്, അഴീക്കോട് സൗത്ത്, മീൻകുന്ന് ബീച്ച്, അഴീക്കോട് നോർത്ത്, ഒടുവിൽ അഴീക്കൽ വഴിയാണ് കണ്ണൂർ നഗരം അഴീക്കോടും അഴീക്കലുമായി ബന്ധിപ്പിക്കുന്നത്. അലവിൽ, മണൽ, ചാലാട്, ചിറക്കൽ, പുതിയതെരു, വളപട്ടണം തുടങ്ങിയ ഗ്രാമങ്ങൾ അഴീക്കോടുമായി ബന്ധപ്പെട്ടിരിക്കുന്നു. അഴീക്കോട്, വളപട്ടണം, ചിറക്കൽ പഞ്ചായത്തുകളെ കണ്ണൂർ കോർപ്പറേഷനിൽ ലയിപ്പിക്കണമെന്ന ആവശ്യം വ്യാപകമാണ്.
അഴീക്കോട് വടക്ക് ഭാഗത്തെ പ്രധാന പ്രദേശങ്ങൾ അഴീക്കൽ, ചാൽ ബീച്ച്, കപ്പക്കടവ് എന്നിവയും അഴീക്കോട് തെക്ക് വൻകുളത്തുവയൽ, പൂതപ്പാറ, മീൻകുന്ന് ബീച്ച്, നീർക്കടവ് ബീച്ച്, കപ്പില പീടിക എന്നിവയാണ്. അഴീക്കോട്ടെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമാണ് വൻകുളത്ത്വയൽ.
അഴീക്കോടിൻ്റെ പിൻ കോഡ് 670009 ആണ്
സുകുമാർ അഴീക്കോട്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ബൈജു രവീന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ ജന്മസ്ഥലം കൂടിയാണിത്. അഴീക്കോട് ധാരാളം ക്ഷേത്രങ്ങളും പള്ളികളും ഉള്ളതിനാൽ റോഡുകളുമായി നല്ല ബന്ധമുണ്ട്. വളപട്ടണം റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. കണ്ണൂർ നഗരവുമായി റോഡുകൾ വഴി ഇത് നന്നായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ദിശകളിലേക്കും ബസുകളുടെ സ്ഥിരമായ ഒഴുക്ക് സുഗമമായ ഗതാഗത സംവിധാനം നൽകുന്നു.
രാഷ്ട്രീയം
[തിരുത്തുക]അഴീക്കോട് നിയമസഭാ മണ്ഡലം കണ്ണൂരിന്റെ ഭാഗമാണ്. (ലോക്സഭാ മണ്ഡലം) യുടെ ഭാഗമാണ്.[6]
അഴീക്കൽ
[തിരുത്തുക]വളപട്ടണം നദി അറബിക്കടലിൽ പതിക്കുന്ന അഴീക്കോട് ഗ്രാമത്തിന്റെ വടക്കേ അറ്റമാണ് അഴീക്കൽ അഴിമുഖം. ഇവിടെ ബസ് സ്റ്റാൻഡ്, ഒരു ചെറിയ നദീ തുറമുഖം, ഒരു മത്സ്യബന്ധന തുറമുഖം എന്നിവയുണ്ട്. നിർദ്ദിഷ്ട വികസിപ്പിക്കപ്പെട്ട ചരക്ക് തുറമുഖത്തിനുള്ള സ്ഥലമാണിത്.[7] അഴീക്കലിനടുത്തുള്ള ഇരിണാവിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാദമിയുടെ നിർമ്മാണം പുരോഗമിക്കുന്നു.ref name=hindu-cga>"First Coast Guard academy to come up at Azheekkal". Archived from the original on 24 October 2012. Retrieved 15 December 2015.</ref>
ഭാഷയും മതവിഭാഗങ്ങളും
[തിരുത്തുക]മലയാളമാണ് ഈ പ്രദേശത്തിന്റെ സംസാരഭാഷ. ഹിന്ദു മതവും മുസ്ലീം മതവുമാണ് ഈ ഗ്രാമത്തിലെ മുഖ്യ മത വിഭാഗങ്ങൾ. കഴിഞ്ഞ ചില ദശാബ്ദങ്ങളായി ട്രാവൻകൂർ-കൊച്ചി മേഖലയിൽ നിന്നുള്ള കത്തോലിക്കൻ ക്രിസ്ത്യൻ മതവിഭാഗവും ഈ ഗ്രാമത്തിൽ വർദ്ധിച്ചു വരുന്നതായി കാണപ്പെടുന്നു.[അവലംബം ആവശ്യമാണ്]
തീയർ എന്ന വിഭാഗത്തിൽ പെട്ടവരാണ് ഈ പ്രദേശത്തെ ഹിന്ദുക്കളിൽ കൂടുതലും. മാപ്പിളമാർ എന്ന് വിളിക്കപ്പെടുന്ന മുസ്ലീം ജന വിഭാഗമാണ് ഈ പ്രദേശത്ത് പ്രചാരം കൊണ്ട് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. കേരളത്തിലെ ഒരേയൊരു മുസ്ലീം രാജ കുടുംബമായ അറയ്ക്കൽ തറവാടിന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ് അഴീക്കൽ. കണ്ണൂർ ജില്ലയിലെ മുസ്ലീം ചരിത്രത്തിൽ ഈ കുടുംബത്തിന് എടുത്ത് പറയത്തക്ക സ്ഥാനമുണ്ട്. ക്രിസ്തുമത പ്രചാരകനായ വിശുദ്ധ തോമസ് പുണ്യാളൻ ക്രിസ്തുവർഷം 52-ൽ കേരളത്തിൽ എത്തിയെങ്കിലും, പതിനഞ്ചാം നൂറ്റാണ്ടിൽ പറങ്കികൾ (പോർച്ചുഗീസുകാർ) വന്നതിനു ശേഷമാണ് കണ്ണൂരിൽ ക്രിസ്തുമതത്തിനു വേരോട്ടമുണ്ടായത്[അവലംബം ആവശ്യമാണ്]. ഇവിടുത്തെ ക്രിസ്ത്യാനികൾ നാലു പ്രധാന പള്ളികൾക്ക് കീഴിൽ വരുന്നു. സിറിയൻ മലബാർ പള്ളി, ലാറ്റിൻ കത്തോലിക്ക പള്ളി, ചർച്ച് ഓഫ് സൌത്ത് ഇന്ത്യ, ഓർത്തോഡോക്സ് സിറിയൻ പള്ളി എന്നിവയാണവ.
ജലസേചനം
[തിരുത്തുക]ഈ പഞ്ചായത്തിൽ നിലവിലുള്ള പലവിധ ചെറുകിട ജലസേചന പദ്ധതികൾ ഈ ഗ്രാമത്തിലെ കർഷകർക്ക് ആശ്വാസമാകുന്നു. മിക്ക ജലസേചന പദ്ധതികൾക്കും പഞ്ചായത്തിൽ നിന്നുള്ള ധന സഹായം ലഭിക്കുന്നുണ്ട്. ജലസേചനത്തിനായി കനാലുകളും വളരെ അധികം ഉപയോഗിക്കപ്പെടുന്നു. ഈ ജലസേചന പദ്ധതികളും ആദായകരമായ കൂട്ടു കൃഷിയും മൂലം ഈ ഗ്രാമത്തിലെ നെൽപ്പാടങ്ങൾ 75 ഹെക്റ്ററിൽ നിന്ന് 102 ഹെറ്ററായി ഉയർന്നിട്ടുണ്ട്.
വിദ്യാഭ്യാസം
[തിരുത്തുക]നിരക്ഷരകരുടെ സഹായത്തിനായി പീപ്പിൾ ലിറ്ററസി പ്രോഗ്രാം ഈ ഗ്രാമത്തിൽ ഉള്ളത് അക്ഷരം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരളവ് വരെ ആശ്വാസമാണ്.
| ആണുങ്ങൾ | പെണ്ണുങ്ങൾ | ആകെ | |
|---|---|---|---|
| പൊതുവായി | 22195 | 23754 | 45949 |
| വിദ്യാസമ്പന്നർ | 19046 | 20534 | 39580 |
| അക്ഷരാഭ്യാസമില്ലാത്തവർ | 3149 | 2828 | 6977 |
വിദ്യാലയങ്ങൾ
[തിരുത്തുക]- ലോവർ പ്രൈമറി: 9
- അപ്പർ പ്രൈമറി: 4
- ഹൈ സ്കൂൾ: 2
- ഹയർ സെക്കന്ററി സ്കൂൾ: 2
- പ്രൈമറി വിദ്യാലയങ്ങളിൽ 3450 വിദ്യാർത്ഥികൾ, 133 അദ്ധ്യാപകർ
- ഹൈ സ്കൂൾ തലത്തിൽ 2886 വിദ്യാർത്ഥികൾ, 105 അദ്ധ്യാപകർ
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ഒന്നുമില്ല.
[തിരുത്തുക]വ്യവസായ സ്ഥാപനങ്ങൾ
[തിരുത്തുക]കൈത്തറി വ്യവസായത്തിലും, ബീഡി തെറുപ്പ് വ്യവസായത്തിലും ഒരുപാടു പേർ ജോലി ചെയ്തിരുന്ന നാടാണ് അഴീക്കോട്. പൂതപ്പാറയിൽ ഉള്ള വാസുലാൽ ഇന്റസ്റ്റ്രീസ് ആണ് ഇന്ന് അഴീക്കോട് ഗ്രാമ പഞ്ചായത്തിൽ കൈത്തറി മേഖലയിൽ ഉള്ള മുഖ്യ സ്ഥാപനം. അഴീക്കോട് പഞ്ചായത്തിനു തൊട്ടു നിൽക്കുന്ന വളപട്ടണം പഞ്ചായത്തിൽ ഒരുപാട് ചെറുകിട വ്യവസായങ്ങളും വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്, വെസ്റ്റേൺ ഇന്ത്യ കോട്ടൺസ് എന്നീ വൻകിട സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നു. അഴീക്കോട് മേഖലയിൽ നിന്നുള്ളവരാണ് ഇവിടെ ജോലി ചെയ്യുന്നതിൽ അധികവും. പ്രഖ്യാപിത ടെക്സ്റ്റൈൽ പാർക്ക് രൂപീകൃതമാകുന്നതോടു കൂടി അഴീക്കോട് മേഖലയിലെ കൈത്തറി മേഖല പുരോഗതി പ്രാപിക്കുമെന്ന് കരുതപ്പെടുന്നു.
അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചില വനിതാസഹകരണസംഘങ്ങൾ
- അഴീക്കോട് മൾട്ടിവുമൺസ് ഗാർമെന്റ്സ്
- കോ-ഓപ്പറേറ്റീവ് ഗാർമെന്റ്സ്, വൻകുളത്ത് വയൽ
- അഴീക്കോട് സൌത്ത് വില്ലേജ് വുമൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
- അഴീക്കോട് നോർത്ത് വില്ലേജ് വുമൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
- അഴീക്കോട് വുമൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
കലയും സംസ്കാരവും
[തിരുത്തുക]തെയ്യം അഴീക്കോട് ജില്ലയിൽ പ്രചാരത്തിലുള്ള കലകളിൽ മുന്നിട്ട് നിൽക്കുന്നു. ചിറയ്ക്കൽ രാജ കുടുംബം തെയ്യത്തിനെ അളവറ്റ് പ്രോത്സാഹിപ്പിച്ചിരുന്നു. ചിറയ്ക്കലിൽ ഇപ്പോഴും എല്ലാ വർഷവും കളിയാട്ടം കൊണ്ടാടാറുണ്ട്. കാവുകളും അമ്പലങ്ങളും കൊണ്ട് സമ്പന്നമാണ് അഴീക്കൽ. മിക്ക കാവുകളിലും എല്ലാ വർഷവും തെയ്യം കൊണ്ടാടാറുണ്ട്. കാവും അമ്പലവും ഒരേ വളപ്പിൽ തന്നെയുള്ള അമ്പലം എന്ന അപൂർവ്വ ബഹുമതിയുള്ള പുതിയ കാവ് ഭഗവതി ക്ഷേത്രം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഉത്സവവും തെയ്യവും ഒന്നിച്ച് കാണാൻ അതുകൊണ്ടു തന്നെ ഈ അമ്പലത്തിൽ അവസരം ലഭിക്കുന്നു. കാൽപ്പന്തു കളി, ക്രിക്കറ്റ് എന്നീ കായിക വിനോദങ്ങളും ഈ ഗ്രാമത്തിൽ വളരെ അധികം പ്രചാരത്തിലുണ്ട്. കേരളോത്സവം എന്ന യുവ ജനോത്സവവും അഴീക്കലിൽ എല്ലാ വർഷവും നടത്തി വരുന്നു.
വിനോദസഞ്ചാരം
[തിരുത്തുക]
അഴീക്കോടിൽ രണ്ട് കടൽ പുറങ്ങളാണുള്ളത്. മീൻകുന്ന് ബീച്ചും, ചാലിൽ ബീച്ചും. ഇവ രണ്ടും കണ്ണൂർ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. ചാലിൽ കുട്ടികൾക്കായി ഒരു ഉദ്യാനവും പണികഴിക്കപ്പെട്ടിട്ടുണ്ട്.
ഭരണം
[തിരുത്തുക]അഴീക്കോട് ഗ്രാമ പഞ്ചായത്തിലെ ഓരോ വാർഡിനും ഓരോ കൌൺസിലർ ഉണ്ട്. ഈ വാർഡ് കൌൺസിലർമാരാണ് പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.
കണ്ണൂർ ജില്ലയിലെ പതിനൊന്നു നിയമസഭാ മണ്ഡലങ്ങളിൽ അഴീക്കോടും ഉൾപ്പെടുന്നു. കെ.വി സുമേഷ് (CPIM ) ആണ് അഴിക്കോട് മണ്ഡലത്തെ കേരള നിയമസഭയിൽ പ്രധിനിധീകരിക്കുന്നത്.
ചിത്രശാല
[തിരുത്തുക]- Kulam Village
- Chalode
- Alavil Puthiyakavu Mariamma Temple
- Azhikode
- Meenkunnu Beach
- Chaalil Beach
- Gulikan on performance
- Starting fire
- Sitting Vishnumoorthy
ആരോഗ്യരംഗം
[തിരുത്തുക]അഴീക്കോട് ഗ്രാമപഞ്ചായത്തിൽ ഒരു പ്രാഥമികാരോഗ്യകേന്ദ്രവും, ഒരു ആയുർവേദ ഡിസ്പെൻസറിയും ഒരു ഹോമിയോപ്പതി ഡിസ്പെൻസറിയും പ്രവർത്തിക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Azhikode (i), Azhikode (i) Panchayat, Kannur District, Kerala, India". Kerala Tourism (in ഇംഗ്ലീഷ്). Retrieved 2026-08-06.
- ↑ "010 Azhikode | Kannur District , Government of kerala | India" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2026-08-06.
- ↑ "Census of India 2011: Data from the 2011 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
- ↑ Kerala, Directorate of Census Operations. District Census Handbook, Kannur (PDF). Thiruvananthapuram: Directorate of Census Operations, Kerala. p. 186,187,290,291. Retrieved 14 July 2020.
- ↑ International Journal of Research Publication Analysis (IJRPA). “Political Killings in Malabar (Kerala), 1978–2018: Patterns by Political Affiliation, Religion and Caste.” PDF. IJRPA,. https://www.ijrpa.com/myimgup/155126327IJRPA-1453.pdf. Accessed [jan 8 2025].
- ↑ "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 30 October 2008. Retrieved 2008-10-18.
- ↑ No vessel calls at Azhikkal port
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]എന്റെ ഗ്രാമം-അഴീക്കോട് Archived 2009-01-07 at the Wayback Machine