തളിപ്പറമ്പ്‌ താലൂക്ക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തളിപ്പറമ്പ്‌ (താലൂക്ക്‌) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കണ്ണൂർ ജില്ലയിലെ, തളിപ്പറമ്പ്‌, പയ്യന്നൂർ, ഇരിക്കൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന താലൂക്കാണ് തളിപ്പറമ്പ്‌ താലൂക്ക്. കണ്ണൂർ താലൂക്ക്, തലശ്ശേരി താലൂക്ക് എന്നിവയാണ്‌ ജില്ലയിലെ മറ്റു താലൂക്കുകൾ[1].

തളിപ്പറമ്പ്‌ ബ്ലോക്ക്[തിരുത്തുക]

ആലക്കോട്‌, ചപ്പാരപ്പടവ്‌, ചെങ്ങളായി, ചെറുകുന്ന്, കല്ല്യാശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, നടുവിൽ, നാറാത്ത്‌, പാപ്പിനിശ്ശേരി, പരിയാരം, പട്ടുവം, ഉദയഗിരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് തളിപ്പറമ്പ്‌ ബ്ലോക്ക്. [2]

പയ്യന്നൂർ ബ്ലോക്ക്[തിരുത്തുക]

ചെറുപുഴ, ചെറുതാഴം, എരമം-കുറ്റൂർ, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ, പെരിങ്ങോം-വയക്കര, രാമന്തളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പയ്യന്നൂർ ബ്ലോക്ക്. [2]

ഇരിക്കൂർ ബ്ലോക്ക്[തിരുത്തുക]

ഇരിക്കൂർ, ഏരുവേശ്ശി, കൊളച്ചേരി, കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, പടിയൂർ-കല്യാട്, പയ്യാവൂർ, ശ്രീകണ്‌ഠാപുരം, ഉളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഇരിക്കൂർ ബ്ലോക്ക്.[2]

അവലംബം[തിരുത്തുക]

  1. കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)
  2. 2.0 2.1 2.2 കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിലാസം (http://www.kerala.gov.in)
"https://ml.wikipedia.org/w/index.php?title=തളിപ്പറമ്പ്‌_താലൂക്ക്‌&oldid=2572700" എന്ന താളിൽനിന്നു ശേഖരിച്ചത്