ഉദയഗിരി
ഉദയഗിരി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ഏറ്റവും അടുത്ത നഗരം | തളിപ്പറമ്പ് |
ലോകസഭാ മണ്ഡലം | കണ്ണൂർ |
സമയമേഖല | IST (UTC+5:30) |
12°14′0″N 75°28′0″E / 12.23333°N 75.46667°E
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലുക്കിൽപെടുന്ന,കർണ്ണാടകകുടകു മലനിരകൾ അതിർത്തി പങ്കിടുന്ന ഒരു കിഴക്കൻ മലയോരഗ്രാമം ഉദയഗിരി. കണ്ണൂർ പട്ടണത്തിൽനിന്ന് 60 കിലോമീറ്റർ ദൂരത്തിലാണ് ഈ പ്രദേശം.കണ്ണുര് നിന്ന് റോഡ് മാർഗ്ഗം 25 കിലോമീറ്റർ യാത്ര ചെയ്താൽ തളിപ്പറമ്പ്.ഇവിടെനിന്ന് 35കിലോമീറ്റർ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആലക്കോട് കുർഗ്ബോർഡർ റോഡിൽ സഞ്ചരിച്ചാൽ കാർത്തികപുരo. ഇവിടെനിന്ന് 1 കിലമീറ്റർ സഞ്ചരിച്ചാൽ ഉദയഗിരി എന്ന സ്ഥലത്തും എത്തിചേരും.1975 ൽ രുപീകൃതമായ ഉദയഗിരി പഞ്ചായത്തിന്റെ ആസ്ഥാനം കാർത്തികപുരംഎന്ന സ്ഥലമാണ്. ഉദയഗിരിയുടെ ആദ്യകാല പേര് പാട്ടപാറ എന്നായിരുന്നു.കിഴക്കൻ ചക്രവാളത്തിൽ ഉദയകിരണങ്ങൾ ആദ്യം പതിച്ചുണരുന്നസ്ഥലം എന്ന അർത്ഥത്തിലാണ് ഉദയഗിരി എന്നപേര് രൂപം കൊണ്ടത്.
സ്ഥാപനങ്ങൾ
[തിരുത്തുക]- ഗവർൺമെന്റ് ആശുപത്രികൾ (ഉദയഗിരി,മണക്കടവ്)
- വില്ലേജ് ഓഫീസ്,
- കൃഷിഭവൻ,
- പഞ്ചായത്ത്ഓഫീസ്
- KSEB ഓഫീസ്,
- ഗവ:സ്കൂളുകൾ(കാർത്തികപുരം, മണക്കടവ്)
- ഗവ:ആയുർവേദ അശുപത്രി
- ഗവ: ഹോമിയോ ആശുപത്രി
എന്നിവ സ്ഥിതി ചെയുന്നു. എല്ലാ രാഷ്ടീയ പാർട്ടികളും വികസന മനോഭാവത്തോടെ ചേരിതിരിവില്ലാതെ പ്രവർത്തിക്കുന്നു എന്നത് ഉദയഗിരിയുടെ വികസനത്തിന് മുതൽ കുട്ടായിട്ടുണ്ട്. കൂടാതെ എല്ലാ മതസ്ഥരുടെയും ആരാധനാ ലയങ്ങളും എല്ലാ മതസ്ഥരും വളരെ മത സൗഹാർദമായി ജിവിച്ചു പോരുന്നു.
പൈതൽ മല
[തിരുത്തുക]പൈതൽ മല കേരള-കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. 1375[1] മീറ്ററോളം ഉയരം ഉണ്ട് ഈ മലയ്ക്ക്.
എത്തിച്ചേരാൻ
[തിരുത്തുക]കണ്ണൂരാണ് ഇവിടുന്ന് ഏറ്റവും അടുത്തുള്ള പ്രധാനപ്പെട്ട പട്ടണം. കണ്ണൂരിൽ നിന്ന് ഉദയഗിരിയിലേയ്ക്ക് ബസ്സുകൾ ഓടുന്നുണ്ട്. തളിപ്പറമ്പയിൽ നിന്നും ഉദയഗിരിയിലേയ്ക്ക് ബസ്സ് മാർഗ്ഗം എത്തിച്ചേരാം.
അവലംബം
[തിരുത്തുക]