മയ്യിൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മയ്യിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മയ്യിൽ
Kerala locator map.svg
Red pog.svg
മയ്യിൽ
12°02′N 75°28′E / 12.04°N 75.46°E / 12.04; 75.46
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് പി. ബാലൻ
വിസ്തീർണ്ണം 33.08ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25223
ജനസാന്ദ്രത 762/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670602
+91 460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വേളം മഹാഗണപതി ക്ഷേത്രം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് മയ്യിൽ. കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്. വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്. ഇരിക്കൂർ ബ്ലോക്കിലും, തളിപ്പറമ്പ് നിയോജക മണ്ഡലത്തിലും, കണ്ണൂർ ലോകസഭ മണ്ഡലത്തിലും ഉൾപ്പെടുന്നു. ഫുട്ബോൾ കളിയുടെ കണ്ണൂർ ജില്ലയിലെ ഒരു ഈറ്റില്ലമാണ് ഈ പ്രദേശം.

അതിരുകൾ[തിരുത്തുക]

വടക്കുഭാഗത്ത് കുറുമാത്തൂർ, ചെങ്ങളായി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മലപ്പട്ടം, കുറ്റ്യാട്ടൂർ, ചെങ്ങളായി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുറ്റ്യാട്ടൂർ, കൊളച്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കൊളച്ചേരി പഞ്ചായത്തും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുമാണ് ഈ പഞ്ചായത്തിന്റെ അതിരുകൾ[1].

ചരിത്രം[തിരുത്തുക]

മദ്ധ്യകാലഘട്ടങ്ങളിൽ ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. മൈസൂർ സുൽത്താൻമാരുടെ പടയോട്ടത്തെത്തുടർന്ന് പരമ്പരാഗതമായ സാമൂഹ്യഘടനയും, സാമ്പത്തിക ക്രമവും മാറാൻ തുടങ്ങി. ബ്രിട്ടീഷ് അധീശത്വത്തോടെ ഈ മാറ്റം പൂർണമായി.

പഞ്ചായത്ത് രൂപവത്കരണം[തിരുത്തുക]

1962-ൽ മയ്യിൽ, കയരളം, കണ്ടക്കൈ എന്നീ മൂന്നു വില്ലേജു പഞ്ചായത്തുകൾ സം‌യോജിപ്പിച്ചു കൊണ്ടാണ്‌ മയ്യിൽ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്[2]. ഇതുവരെയുള്ള പഞ്ചായത്തു പ്രസിഡണ്ടുമാരുടെ പട്ടിക താഴെ

വർഷം പേര്‌
1964 - 1979 കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ
1979 - 1984 ഐ. ത്രിവിക്രമൻ നമ്പൂതിരി
1988 - 1995 കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ
1995 - 2000 ടി. രുക്മിണി ടീച്ചർ
2000-2005 ടി.ഒ. നാരായണൻ
2005- 2010 എ. ബാലകൃഷ്ണൻ
2010- 2015 എം. പത്മാവതി
2015- പി. ബാലൻ

സാംസ്കാരിക സവിശേഷതകൾ[തിരുത്തുക]

മലബാറിലെ പ്രശസ്തമായ തെയ്യം കൊട്ടിയാടപെടുന്ന അനേകം കാവുകളും, ക്ഷേത്രങ്ങളും ഇവിടെയുണ്ട്. പ്രശസ്തമായ പാടിക്കുന്ന് ഇവിടെയാണ്. വേളം മഹാഗണപതി ക്ഷേത്രം ഇവിടെയാണ്. വായനശാലകളുടെ ജില്ലയിലെ ഒരു പ്രധാന കേന്ദ്രമാണ് മയ്യിൽ. സി.ആർ.സി-മയ്യിൽ, വേളം പൊതുജനവായനശാല, സഫ്ദർഹാശ്മി വായനശാല-തായംപൊയിൽ, നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശി എന്നിവയാണ് പ്രധാന വായനശാലകൾ. ഉത്തരകേരളത്തിലെ സജീവമായ ഫിലിം സൊസൈറ്റികളിലൊന്നായ ചേതന ഫിലിം സൊസൈറ്റി മയ്യിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഹരിതസംഘങ്ങളും,കുടുംബശ്രീകളും ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു. പണ്ടുകാലത്തു വെള്ളരി നാടകങ്ങൾ എന്നറിയപ്പെട്ടിരുന്ന അമേച്വർ നാടകങ്ങലുടെ ഒരു കേന്ദ്രം കൂടിയാണ് ഇവിടം. കാലടി സുപ്രഭാ കലാനിലയം ഇപ്പൊഴും അമേച്വർ നാടകങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഫിലിയേഷനുള്ള 33 ഗ്രന്ഥശാലകൾ ഈ പഞ്ചായത്തിലുണ്ട്[3].

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആൾ താമസമുള്ള ആകെ വീടുകൾ ആകെ വീടുകൾ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ആകെ ജനസംഖ്യ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ ആകെ സാക്ഷരത
33.08 18 3931 4044 12430 12793 25223 762 1029 94.54 83.50 88.93

തൊഴിൽ മേഖല[തിരുത്തുക]

പ്രധാന തൊഴിൽ മേഖല കൃഷി തന്നെയാണ്. നെല്ല്, റബ്ബർ, തെങ്ങ്, കുരുമുളക്, കപ്പ ഇവയെല്ലാം ഇവിടെ കൃഷി ചെയ്യപ്പെടുന്നു, എങ്കിലും കാർഷിക മേഖലയുടെ നട്ടെല്ല് റബറും തെങ്ങും തന്നെയാണ്. മയ്യിൽ കൈത്തറിയുടെയും,ബീഡിയുടെയും നാട് കൂടിയാണ്. കൂടാതെ ധാരാളം പേർ ഗൾഫിലും മറ്റ് വിദേശങ്ങളിലും തൊഴിൽ ചെയ്യുന്നുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

മയ്യിൽ പഞ്ചായത്തിൽ നിന്നും തുടങ്ങുന്ന പറശ്ശിനിക്കടവ് പാലം

നെല്പാടങ്ങളാൽ സമൃദ്ധ്മായ ഒരു പ്രദേശമാണിവിടം.കണ്ടക്കൈ,ചെക്ക്യാട്ട്കാവ്,കടൂർ തുടങ്ങിയ പ്രദേശങ്ങളിൽ നെല്പാടങ്ങൾ ഉണ്ട്.പഞ്ചായത്തിന്റെ ഒരു വശത്തു കൂടെ വളപട്ടണം പുഴ ഒഴുകുന്നു.

ജലപ്രകൃതി[തിരുത്തുക]

ശരാശരി വർഷപാതാനുപാതം 320 സെ.മീ ആണ്‌. മയ്യിൽ മുല്ലക്കൊടി നീർമറിയുടെ വടക്കു ഭാഗത്ത് വളപട്ടണം പുഴയിലേക്കും, തെക്ക് ഭാഗത്ത് വളപട്ടണം പുഴയുടെ പോഷക നദിയുമായ കാട്ടാമ്പള്ളി പുഴയിലേക്കുമാണ് വെള്ളം ഒഴുകിയെത്തുന്നത്. ഇതു കൂടാതെ അനേകം തോടുകളും,പുഴകളും ഈ പഞ്ചായത്തിലെ ജലസ്രോതസ്സായുണ്ട്.

വിദ്യാഭ്യാസം[തിരുത്തുക]

പെരുമാച്ചേരി എ.യു.പി. സ്കൂൾ

മയ്യിൽ പഞ്ചായത്തിൽ ആകെ 16 വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു ഐ.ടി.സിയും പ്രവർത്തിക്കുന്നുണ്ട്[4]. ഇതു കൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള എം.ബി.എ. കോളേജ്, ഐ.റ്റി.എം. കോളേജ്, ബി.എഡ് കോളേജ്, ടി.ടി.സി. കോളേജ് എന്നിവ ഈ പഞ്ചായത്തിലുണ്ട്.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ആരോഗ്യം[തിരുത്തുക]

മയ്യിൽ ഗവൺ‌മെന്റ് ആശുപത്രി, ഹോമിയോ ഡിസ്‌പെൻസറി,മയ്യിൽ, ആയുർ‌വേദ ഡിസ്‌പെൻസറി, കണ്ടക്കെ, കെ.എം ഹോസ്പിറ്റൽ,ഇടൂഴി ആര്യവൈദ്യശാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആതുരാലയങ്ങൾ. വിദഗ്ദ്ധ ചികിത്സക്ക് പലപ്പോഴും ആശ്രയിക്കുന്നത് കണ്ണൂർ നഗരത്തിലെ ജില്ലാ ആശുപത്രിയെയും, സ്വകാര്യ ആശുപത്രികളെയും, പരിയാരം മെഡിക്കൽ കോളേജിനെയും ആണ്. മൃഗചികിത്സക്കായി ഒരു മൃഗാശുപത്രിയും രണ്ട് മൃഗസംരക്ഷണകേന്ദ്രങ്ങളും ഇവിടെയുണ്ട്.

രാഷ്ട്രീയം[തിരുത്തുക]

കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വളക്കൂറുള്ള ഒരു പ്രദേശം ആണ് ഇത്. ഒട്ടനവധി കമ്യൂണിസ്റ്റ്- തൊഴിലാളി നേതാക്കൾ ഉയർന്നു വന്നിട്ടുണ്ട്. കേരളത്തിലെ ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതി, കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ എന്നിവർ ഉദാഹരണങ്ങളാണ്.

ആരാധനാലയങ്ങൾ[തിരുത്തുക]

 • വേളം ശ്രീ മഹാഗണപതി ക്ഷേത്രം
 • ചെക്യാട്ട് വിഷ്ണുക്ഷേത്രം
 • ചെക്യാട്ട് വേട്ടക്കൊരുമകൻ ക്ഷേത്രം
 • മയ്യിൽ പള്ളി
 • ഒറപ്പൊടി പള്ളി

വില്ലേജുകൾ[തിരുത്തുക]

മയ്യിൽ, കയരളം, കണ്ടക്കൈ. ഇതിൽ മയ്യിൽ വില്ലേജോഫീസ് വള്ളിയോട്ട് സ്ഥിതി ചെയ്യുന്നു. കയരളം വില്ലേജോഫീസ് മയ്യിലിൽ തന്നെ സ്ഥിതി ചെയ്യുന്നു.

വാർഡുകളും ജനപ്രതിനിധികളും[തിരുത്തുക]

നമ്പർ വാർഡ് ജനപ്രതിനിധി പാർട്ടി സംവരണം
1 ഒറപ്പൊടി പി. ബാലൻ സി.പി.ഐ.എം. പൊതുവായത്
2 കണ്ടക്കൈ ശ്രീധരൻ എം. പി. സി.പി.ഐ.എം. പൊതുവായത്
3 കൊട്ടയാട് മനോഹരൻ. കെ. സി.പി.ഐ.എം. പൊതുവായത്
4 ഇരുവാപ്പുഴ നമ്പ്രം സുനിൽ കുമാർ. എ. സി.പി.ഐ.എം. പൊതുവായത്
5 പെരുവങ്ങൂർ അജയകുമാർ. കെ. ഐ.എൻ.സി. പട്ടികജാതി
6 വേളം രാധിക. കെ സി.പി.ഐ.എം. വനിത
7 മയ്യിൽ ഉഷ കെ സി.പി.ഐ.എം. വനിത
8 വള്ളിയൊട്ടു് ശ്രീന കെ സി.പി.ഐ.എം. വനിത
9 തായംപൊയിൽ രാധാമണി എം.വി. സി.പി.ഐ.എം. വനിത
10 നിരന്തോട് അജിത എം.വി. സി.പി.ഐ.എം. വനിത
11 അരയിടത്ത് ചിറ വി.ഒ. പ്രഭാകരൻ സ്വതന്ത്രൻ പൊതുവായത്
12 ചെറുപഴശ്ശി നബീസ പി.പി. ഐ.യു.എം.എൽ വനിത
13 പെരുമാച്ചേരി പുരുഷോത്തമൻ സി.കെ സി.പി.ഐ.എം. പൊതുവായത്
14 മേച്ചേരി രവി എം സി.പി.ഐ.എം. പൊതുവായത്
15 കയരളം ശ്രീജ പി.പി സി.പി.ഐ.എം. വനിത
16 നണിയൂർ നമ്പ്രം പ്രത്യുഷ് പി.വി സി.പി.ഐ.എം. പൊതുവായത്
17 അരിമ്പ്ര ഗിരിജ വി.വി സി.പി.ഐ.എം. വനിത
18 മുല്ലക്കൊടി പ്രീത പി സി.പി.ഐ.എം. വനിത

[5]

വാർഡുകളും ജനപ്രതിനിധികളും (2010-2015)[തിരുത്തുക]

നമ്പർ വാർഡ് ജനപ്രതിനിധി പാർട്ടി സംവരണം
1 ഒറപ്പൊടി രമാവതി സി.പി.ഐ.എം. സ്ത്രീ
2 കണ്ടക്കൈ പി.കെ. പത്മാവതി സി.പി.ഐ.എം. സ്ത്രീ
3 കൊട്ടയാട് രജനി. സി. സി.പി.ഐ.എം. സ്ത്രീ
4 ഇരുവാപ്പുഴ നമ്പ്രം ലളിത. പി. സി.പി.ഐ.എം. സ്ത്രീ
5 പെരുവങ്ങൂർ രാധിക. കെ. സി.പി.ഐ.എം. സ്ത്രീ
6 വേളം പി.പി. സ്നേഹജൻ സി.പി.ഐ.എം. പട്ടികജാതി
7 മയ്യിൽ കെ.കെ. രാമചന്ദ്രൻ സി.പി.ഐ.എം. പൊതുവായത്
8 വള്ളിയൊട്ടു് എം. രാഘവൻ സി.പി.ഐ.എം. പൊതുവായത്
9 തായംപൊയിൽ കെ. രാമചന്ദ്രൻ സി.പി.ഐ.എം. പൊതുവായത്
10 നിരന്തോട് എം. ഭരതൻ സി.പി.ഐ.എം. പൊതുവായത്
11 അരയിടത്ത് ചിറ എം. പത്മാവതി സി.പി.ഐ.എം. സ്ത്രീ
12 ചെറുപഴശ്ശി കെ.പി. ബാലകൃഷ്ണൻ സി.പി.ഐ.എം. പൊതുവായത്
13 പെരുമാച്ചേരി കെ. ശ്യാമള സി.പി.ഐ.എം. സ്ത്രീ
14 മേച്ചേരി കെ.വി. ലീല സി.പി.ഐ.എം. സ്ത്രീ
15 കയരളം പി.പി. രമേശൻ സി.പി.ഐ.എം. പൊതുവായത്
16 നണിയൂർ നമ്പ്രം പി. ശാരദ സി.പി.ഐ.എം. സ്ത്രീ
17 അരിമ്പ്ര ടി.പി. മനോഹരൻ സി.പി.ഐ.എം. പൊതുവായത്
18 മുല്ലക്കൊടി മുകുന്ദൻ.കെ. സി.പി.ഐ.എം. പൊതുവായത്

[6]

ധനകാര്യ സ്ഥാപനങ്ങൾ[തിരുത്തുക]

മയ്യിൽ സർ‌വ്വീസ് സഹകരണ ബാങ്ക്, മുല്ലക്കൊടി സഹകരണ ബാങ്ക് എന്നിവയാണ് മയ്യിലിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങൾ. കാർഷിക വികസന ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻ‌‌കൂർ എന്നിവയുടെയും ഓരോ ശാഖകളും ഈ പഞ്ചായത്തിലുണ്ട്.

തപ്പാലാഫീസുകൾ[തിരുത്തുക]

മയ്യിൽ, കണ്ടക്കൈ, കയരളം, പാവനൂർമൊട്ട, ചെറുപഴശ്ശി, മുല്ലക്കൊടി എന്നിവിടങ്ങളിൽ തപാലോഫീസുകൾ സ്ഥിതി ചെയ്യുന്നു.

മറ്റു സർക്കാർ ഓഫീസുകൾ[തിരുത്തുക]

വൈദ്യുതിബോർഡ്, ടെലഫോൺ എക്സ്ചേഞ്ച്, കൃഷിഭവൻ എന്നിവ സ്ഥിതി ചെയ്യുന്നത് മയ്യിൽ പട്ടണത്തിൽ തന്നെയാണ്. വാട്ടർ അതോററ്റിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത് പാടിക്കുന്നിലാണ്[7].

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

 • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ : കണ്ണൂർ, ഏകദേശം 20 കി.മീ അകലെ
 • ഏറ്റവും അടുത്തുള്ള വിമാനത്താവളം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് - കണ്ണൂരിൽ നിന്ന് ഉദ്ദേശം 110 കി.മീ അകലെ

അവലംബം[തിരുത്തുക]

 1. http://lsgkerala.in/mayyilpanchayat/
 2. http://www.lsg.kerala.gov.in/pages/history.php?intID=5&ID=1127
 3. http://lsgkerala.in/mayyilpanchayat/general-information/history/
 4. http://lsgkerala.in/mayyilpanchayat/general-information/description/
 5. http://www.lsg.kerala.gov.in/reports/lbMembers.php?lbid=1127
 6. http://www.lsg.kerala.gov.in/election/candidateDetails.php?year=2010&t=5&d=13&lb=1127
 7. http://lsgkerala.in/mayyilpanchayat/general-information/description/


"https://ml.wikipedia.org/w/index.php?title=മയ്യിൽ_ഗ്രാമപഞ്ചായത്ത്&oldid=2492492" എന്ന താളിൽനിന്നു ശേഖരിച്ചത്